
Drama without Actor
30 Thursday Mar 2023
Posted Uncategorized
in
30 Thursday Mar 2023
Posted Uncategorized
in30 Thursday Mar 2023
30 Thursday Mar 2023
Posted Uncategorized
in26 Sunday Mar 2023
Posted Uncategorized
inതീവണ്ടി യാത്രകൾ വയോജന സൗഹൃദമാക്കുക :
തങ്ങളുടെ നല്ല കാലത്ത് ജോലിത്തിരക്കും, കുട്ടികളെ വളർത്തലും മറ്റുമായി യാത്രകൾ ചെയ്യാനും സ്ഥലങ്ങൾ കാണാനും മറ്റും കഴിഞ്ഞിരുന്നില്ല. പ്രായമായപ്പോഴാണ് യാത്ര ചെയ്യാൻ സമയവും സന്ദർഭവും ലഭിക്കുന്നത്. ആരാധനാലയങ്ങൾ, ചരിത്ര സ്മാരകങ്ങൾ, വിനോദ കേന്ദ്രങ്ങൾ, ബന്ധുഗൃഹങ്ങൾ, എന്നിവയെല്ലാം സന്ദർശിക്കാനും സന്തോഷിക്കാനും വയോജനങ്ങൾക്ക് സ്വാഭാവികമായും ആഗ്രഹമുണ്ട്.
സർക്കാരുകളും ബന്ധപ്പെട്ട വകുപ്പുകളും അടിയന്തര നടപടി കൈക്കൊള്ളേണ്ട കാര്യങ്ങൾ :
1. റെയിൽവേ ടിക്കറ്റ് ചാർജിൽ വയോജനങ്ങൾക്കു നൽകിയിരുന്നതും, കോവിഡ് കാലത്ത് റദ്ദ് ചെയ്തതുമായ ഇളവുകൾ പുനസ്ഥാപിക്കണം.
2. വയോജനങ്ങൾക്ക് തീവണ്ടിയിൽ ലോവർ ബെർത്ത് നിർബന്ധമായും അനുവദിക്കണം
3. ഒരു കമ്പാർട്മെന്റിൽ 4 ശുചി മുറികളുള്ളതിൽ ഓരോ വശത്തും ഒരു ശുചിമുറിയിലെങ്കിലും യൂറോപ്യൻ ക്ലോസേറ്റ് വേണം.
4. ശുചിമുറിയിൽ ഹാൻഡ്‌വാഷ്, വേസ്റ്റ് ബാസ്കറ്റ് എന്നിവക്ക് പുറമെ ക്ലോസെറ്റിൽ ഇരുന്നാൽ എഴുനേൽക്കാനും പിടിച്ചു നിൽക്കാനും ആവശ്യമായ പിടികൾ ചുമരുകളിൽ ഉറപ്പിക്കണം.
5. തീവണ്ടിയിലും സ്റ്റേഷനിലെ കടകളിലും മധുരമില്ലാത്ത ചായ / കാപ്പി ചോദിച്ചാൽ നൽകണമെന്ന് റെയിൽവേയുടെ കല്പനയുണ്ടെങ്കിലും അത് നടപ്പിലാക്കപ്പെടുന്നില്ല. കർശനമായ നിർദേശങ്ങൾ നൽകി നടപ്പാക്കണം.
6. പല റെയിൽവേ പ്ലാറ്റഫോമുകളിലും ആവശ്യമായത്ര ഇരിപ്പിടങ്ങൾ ഇല്ലാത്തതിനാൽ വണ്ടി കാത്തിരിക്കുന്ന പല മുതിർന്ന പൗരമാർക്കും വളരെ വിഷമിച്ചു നിൽക്കേണ്ടി വരുന്നു. പ്ലാറ്റ് ഫോമിൽ വയോജനങ്ങൾക്ക് ഇരിപ്പിടങ്ങൾ റിസേർവ് ചെയ്യണം.
7. വണ്ടിയിൽ യാത്ര ചെയ്യുന്ന ഡോക്ടർമാരുടെ മൊബൈൽ നമ്പറും സീറ്റ് / ബെർത്ത് നമ്പറും TTE വശം ഉണ്ടാകണം. വല്ലയാത്രക്കാർക്കും അസുഖം വന്നാൽ ഉടൻ അടുത്ത സ്റ്റേഷൻ വരെ പ്രാഥമിക ചികിത്സ നടത്താൻ കഴിയണം.
8. തീവണ്ടിയിൽ വയോജനങ്ങൾക്കു സുരക്ഷ ഉറപ്പാക്കണം
ഇവയെല്ലാം നടപ്പാക്കാൻ റയിൽവേയും കേന്ദ്ര സർക്കാരും തെയ്യാറാകാണം.
വി എ എൻ നമ്പൂതിരി, പ്രസിഡന്റ് SCFWA 26.03.2023
26 Sunday Mar 2023
Posted Uncategorized
inകേന്ദ്ര സർക്കാർ, നിലവിലുള്ള സാമൂഹ്യ സുരക്ഷ പദ്ധതികൾ പോലും തകർക്കുകയാണ്. 200 രൂപ വയോജന പെൻഷൻ വർഷമേറെയായിട്ടും വർധിപ്പിച്ചില്ല. നാട്ടിന്റെ അന്നദാതാക്കളായ കർഷകർക്കോ, കർഷകത്തൊഴിലാളികൾക്കോ ഒരു ആനുകൂല്യവും നൽകുന്നില്ല. കേന്ദ്ര ജീവനക്കാർക്ക് പഴയ പെൻഷൻ പുനസ്ഥാപിക്കാൻ തെയ്യാറല്ല.
കോർപറേറ്റുകൾക്കു ലക്ഷക്കണക്കിന് കോടി രൂപ നികുതിയിലും മറ്റുമായി ഇളവ് നൽകുന്ന കേന്ദ്രം, വയോജനങ്ങളുടെ പെൻഷൻ തുടങ്ങി എല്ലാ കാര്യങ്ങളിലും നിഷേധ നയം തുടരുന്നു. ശക്തിയായ പ്രതിഷേധം അനിവാര്യം.
വി എ എൻ നമ്പൂതിരി, പ്രസിഡന്റ് സീനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് വെൽഫയർ അസോസിയേഷൻ. 26.03.2023
25 Saturday Mar 2023
Posted Uncategorized
in2023 മാർച്ച് 25 – നാടക കുലപതി സ കെ ടി മുഹമ്മദിന്റെ പതിനഞ്ചാം ചരമദിനം.
സാഹിത്യ സാംസ്‌കാരിക പ്രവർത്ത നത്തിനൊപ്പം താൻ ജോലിയെടുത്ത കമ്പിത്തപാൽ സർവീസ് രംഗത്തെ പ്രക്ഷോഭ ങ്ങളിലെല്ലാം മുന്നിൽ ഉണ്ടായിരുന്ന സഖാവ്. 1968ലെ പണിമുടക്കിനെ തുടർന്നു പുറത്തായി. പിന്നീട് പൂർണ സമയം കലക്ക് വേണ്ടി. അടുത്ത സുഹൃത്ത്, സഖാവ്.
നഗരമധ്യത്തിൽ, മാനാഞ്ചിറ SBI ആഫീസിനടുത്തു പ്രതിമ സ്ഥാപിച്ച് കോഴിക്കോട് കോർപറേഷൻ സഖാവിനെ ആദരിച്ചു. ബഹു. മേയറെ സമീപിച്ചതിനെ തുടർന്നു ആദ്യം വിട്ടുപോയിരുന്ന നാമ ഫലകവും സ്ഥാപിച്ചു.
പ്രതിമ വൃത്തിയാക്കുകയും, സ്ഥലപരിമിതി കണക്കിലെടുത്തു കൊണ്ടു തന്നെ ചുറ്റുപാടും ചെറിയതെങ്കിലും ഒരു വലയം നിർമിക്കുകയും മറ്റും ചെയ്തു സ്മാരകസ്ഥലം മെച്ചപ്പെടുത്തണമെന്ന അഭിപ്രായമുണ്ട്.
എല്ലാ വർഷവും പല പരിപാടികളോടെ പുകാസ, കെ ടി യുടെ സ്മരണ പുതുക്കാറുണ്ട്. അനുമോദനങ്ങൾ! അതോടൊപ്പം പുകാസയും കോര്പറേഷനും മുൻകൈയെടുത്ത് സ്ഥലം വൃത്തിയാക്കുകയും കെ ടി യുടെ ചരമ ദിനത്തിൽ അവിടെ പുഷ്പ മാലയോ, പുഷ്പ ചക്രമോ സമർപ്പിക്കുന്നതും ഉചിതമായിരിക്കും.
സ കെ ടി മുഹമ്മദിന്റെ സ്മരണയിൽ ഒരു പിടി രക്ത പുഷ്പങ്ങൾ!
വി എ എൻ നമ്പൂതിരി 23.03.2023
25 Saturday Mar 2023
Posted Uncategorized
inറോഡുകളും വാഹനങ്ങളും വയോജന സൗഹൃദമാക്കുക :
1. റോഡിന്റെ ഇരു വശത്തും നടപ്പാതകൾ നിർമിക്കുക
2. റോഡ് മുറിച്ചു കടക്കാനുള്ള സീബ്ര ക്രോസ്സിംഗുകളിൽ ആവശ്യമായ ചുവപ്പ് / പച്ച വിളക്കുകൾ സ്ഥാപിക്കുക.
3. ബസുകൾ പൂർണമായും ലോ ഫ്ലോർ ആക്കി മാറ്റുക
4. വയോജനങ്ങൾക്കുള്ള 10 % ഇരിപ്പിടങ്ങളും അവർക്ക് ലഭ്യമാക്കണം
5. വയോജന ഇരിപ്പിടങ്ങൾ ചക്രങ്ങൾക്ക് മേലെയല്ലാതെ സൗകര്യ പ്രദമായ സ്ഥലത്തായിരിക്കണം.
6. ദീർഘ ദൂര ബസുകളിൽ ശൗചാലയ സൗകര്യം ഒരുക്കണം.
7. കയറുമ്പോഴും ഇറങ്ങുമ്പോഴും ഡ്രൈവറും കണ്ടക്ടറും അതീവ ശ്രദ്ധ പുലർത്തണം.
8. വയോജന ഇരിപ്പിടങ്ങൾക്ക് മുകളിൽ അത് വ്യക്തമാക്കുന്ന ബോർഡുകൾ വേണം.
9. നിശ്ചിത സ്റ്റോപ്പ് ഇല്ലെങ്കിൽ കൂടി, വയോജനങ്ങൾ ആവശ്യപ്പെട്ടാൽ ബസ് അവിടെ നിർത്തണം.
10. ഓട്ടോ റിക്ഷകളും ലോ ഫ്ലോർ ആക്കണം.
ചില കാര്യങ്ങൾ മാത്രമാ ണിവ. അനുഭവത്തിലൂടെ കൂടുതൽ കാര്യങ്ങൾ ചേർക്കാം.
ഇവ നടപ്പിലാക്കുന്നതിന്നു കേന്ദ്ര, സംസ്ഥാന സർക്കാരുകളും ബന്ധപ്പെട്ട വകുപ്പുകളും, നിയമപാലകരും അതീവ ശ്രദ്ധ പുലർത്തണം.
വി എ എൻ നമ്പൂതിരി പ്രസിഡന്റ് സീനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് വെൽഫയർ അസോസിയേഷൻ ( SCFWA ). 24.03.2023
25 Saturday Mar 2023
Posted Uncategorized
inLarge scale protest actions of the working class are taking place throughout France. These struggles are being organised against the attack launched on pension that French workers are getting. According to the decision of the French government, workers must work for 43 years to earn full pension, or wait until they become 67 years old. Such measures are being taken by the French government in the name of saving France from the economic crisis. At the same time, the government is not imposing any burden on the rich and the corporates. The French working class is demanding to impose higher taxes on the rich and on the corporates. As per the call of the French Trade Unions, powerful rallies were organised on 23.03.2023. This is the 9thround of agitation called on by the Trade Unions. More than 10 lakh people participated in the rallies throughout France. The agitation of the French working class has become so intensive that, the visit of British King Charles has to be postponed. We, the Indian working class have to learn a lot of lessons on how the French working class is fighting for their rights.
24 Friday Mar 2023
Posted Uncategorized
in