2023 മാർച്ച്‌ 25 – നാടക കുലപതി സ കെ ടി മുഹമ്മദിന്റെ പതിനഞ്ചാം ചരമദിനം.

സാഹിത്യ സാംസ്‌കാരിക പ്രവർത്ത നത്തിനൊപ്പം താൻ ജോലിയെടുത്ത കമ്പിത്തപാൽ സർവീസ് രംഗത്തെ പ്രക്ഷോഭ ങ്ങളിലെല്ലാം മുന്നിൽ ഉണ്ടായിരുന്ന സഖാവ്. 1968ലെ പണിമുടക്കിനെ തുടർന്നു പുറത്തായി. പിന്നീട് പൂർണ സമയം കലക്ക് വേണ്ടി. അടുത്ത സുഹൃത്ത്, സഖാവ്.

നഗരമധ്യത്തിൽ, മാനാഞ്ചിറ SBI ആഫീസിനടുത്തു പ്രതിമ സ്ഥാപിച്ച് കോഴിക്കോട് കോർപറേഷൻ സഖാവിനെ ആദരിച്ചു. ബഹു. മേയറെ സമീപിച്ചതിനെ തുടർന്നു ആദ്യം വിട്ടുപോയിരുന്ന നാമ ഫലകവും സ്ഥാപിച്ചു.

പ്രതിമ വൃത്തിയാക്കുകയും, സ്ഥലപരിമിതി കണക്കിലെടുത്തു കൊണ്ടു തന്നെ ചുറ്റുപാടും ചെറിയതെങ്കിലും ഒരു വലയം നിർമിക്കുകയും മറ്റും ചെയ്തു സ്മാരകസ്ഥലം മെച്ചപ്പെടുത്തണമെന്ന അഭിപ്രായമുണ്ട്.

എല്ലാ വർഷവും പല പരിപാടികളോടെ പുകാസ, കെ ടി യുടെ സ്മരണ പുതുക്കാറുണ്ട്. അനുമോദനങ്ങൾ! അതോടൊപ്പം പുകാസയും കോര്പറേഷനും മുൻകൈയെടുത്ത് സ്ഥലം വൃത്തിയാക്കുകയും കെ ടി യുടെ ചരമ ദിനത്തിൽ അവിടെ പുഷ്പ മാലയോ, പുഷ്പ ചക്രമോ സമർപ്പിക്കുന്നതും ഉചിതമായിരിക്കും.

സ കെ ടി മുഹമ്മദിന്റെ സ്മരണയിൽ ഒരു പിടി രക്ത പുഷ്പങ്ങൾ!

വി എ എൻ നമ്പൂതിരി 23.03.2023