NCCPA Mass Dharna at State Capitals on 23-05-2023
16 Tuesday May 2023
Posted Uncategorized
in16 Tuesday May 2023
Posted Uncategorized
in08 Monday May 2023
Posted Uncategorized
in06 Saturday May 2023
Posted Uncategorized
in06 Saturday May 2023
Posted Uncategorized
in01 Monday May 2023
Posted Uncategorized
in01 Monday May 2023
Posted Uncategorized
in30 Thursday Mar 2023
Posted Uncategorized
in30 Thursday Mar 2023
30 Thursday Mar 2023
Posted Uncategorized
in26 Sunday Mar 2023
Posted Uncategorized
inതീവണ്ടി യാത്രകൾ വയോജന സൗഹൃദമാക്കുക :
തങ്ങളുടെ നല്ല കാലത്ത് ജോലിത്തിരക്കും, കുട്ടികളെ വളർത്തലും മറ്റുമായി യാത്രകൾ ചെയ്യാനും സ്ഥലങ്ങൾ കാണാനും മറ്റും കഴിഞ്ഞിരുന്നില്ല. പ്രായമായപ്പോഴാണ് യാത്ര ചെയ്യാൻ സമയവും സന്ദർഭവും ലഭിക്കുന്നത്. ആരാധനാലയങ്ങൾ, ചരിത്ര സ്മാരകങ്ങൾ, വിനോദ കേന്ദ്രങ്ങൾ, ബന്ധുഗൃഹങ്ങൾ, എന്നിവയെല്ലാം സന്ദർശിക്കാനും സന്തോഷിക്കാനും വയോജനങ്ങൾക്ക് സ്വാഭാവികമായും ആഗ്രഹമുണ്ട്.
സർക്കാരുകളും ബന്ധപ്പെട്ട വകുപ്പുകളും അടിയന്തര നടപടി കൈക്കൊള്ളേണ്ട കാര്യങ്ങൾ :
1. റെയിൽവേ ടിക്കറ്റ് ചാർജിൽ വയോജനങ്ങൾക്കു നൽകിയിരുന്നതും, കോവിഡ് കാലത്ത് റദ്ദ് ചെയ്തതുമായ ഇളവുകൾ പുനസ്ഥാപിക്കണം.
2. വയോജനങ്ങൾക്ക് തീവണ്ടിയിൽ ലോവർ ബെർത്ത് നിർബന്ധമായും അനുവദിക്കണം
3. ഒരു കമ്പാർട്മെന്റിൽ 4 ശുചി മുറികളുള്ളതിൽ ഓരോ വശത്തും ഒരു ശുചിമുറിയിലെങ്കിലും യൂറോപ്യൻ ക്ലോസേറ്റ് വേണം.
4. ശുചിമുറിയിൽ ഹാൻഡ്വാഷ്, വേസ്റ്റ് ബാസ്കറ്റ് എന്നിവക്ക് പുറമെ ക്ലോസെറ്റിൽ ഇരുന്നാൽ എഴുനേൽക്കാനും പിടിച്ചു നിൽക്കാനും ആവശ്യമായ പിടികൾ ചുമരുകളിൽ ഉറപ്പിക്കണം.
5. തീവണ്ടിയിലും സ്റ്റേഷനിലെ കടകളിലും മധുരമില്ലാത്ത ചായ / കാപ്പി ചോദിച്ചാൽ നൽകണമെന്ന് റെയിൽവേയുടെ കല്പനയുണ്ടെങ്കിലും അത് നടപ്പിലാക്കപ്പെടുന്നില്ല. കർശനമായ നിർദേശങ്ങൾ നൽകി നടപ്പാക്കണം.
6. പല റെയിൽവേ പ്ലാറ്റഫോമുകളിലും ആവശ്യമായത്ര ഇരിപ്പിടങ്ങൾ ഇല്ലാത്തതിനാൽ വണ്ടി കാത്തിരിക്കുന്ന പല മുതിർന്ന പൗരമാർക്കും വളരെ വിഷമിച്ചു നിൽക്കേണ്ടി വരുന്നു. പ്ലാറ്റ് ഫോമിൽ വയോജനങ്ങൾക്ക് ഇരിപ്പിടങ്ങൾ റിസേർവ് ചെയ്യണം.
7. വണ്ടിയിൽ യാത്ര ചെയ്യുന്ന ഡോക്ടർമാരുടെ മൊബൈൽ നമ്പറും സീറ്റ് / ബെർത്ത് നമ്പറും TTE വശം ഉണ്ടാകണം. വല്ലയാത്രക്കാർക്കും അസുഖം വന്നാൽ ഉടൻ അടുത്ത സ്റ്റേഷൻ വരെ പ്രാഥമിക ചികിത്സ നടത്താൻ കഴിയണം.
8. തീവണ്ടിയിൽ വയോജനങ്ങൾക്കു സുരക്ഷ ഉറപ്പാക്കണം
ഇവയെല്ലാം നടപ്പാക്കാൻ റയിൽവേയും കേന്ദ്ര സർക്കാരും തെയ്യാറാകാണം.
വി എ എൻ നമ്പൂതിരി, പ്രസിഡന്റ് SCFWA 26.03.2023