കേന്ദ്ര സർക്കാർ, നിലവിലുള്ള സാമൂഹ്യ സുരക്ഷ പദ്ധതികൾ പോലും തകർക്കുകയാണ്. 200 രൂപ വയോജന പെൻഷൻ വർഷമേറെയായിട്ടും വർധിപ്പിച്ചില്ല. നാട്ടിന്റെ അന്നദാതാക്കളായ കർഷകർക്കോ, കർഷകത്തൊഴിലാളികൾക്കോ ഒരു ആനുകൂല്യവും നൽകുന്നില്ല. കേന്ദ്ര ജീവനക്കാർക്ക് പഴയ പെൻഷൻ പുനസ്ഥാപിക്കാൻ തെയ്യാറല്ല.

കോർപറേറ്റുകൾക്കു ലക്ഷക്കണക്കിന് കോടി രൂപ നികുതിയിലും മറ്റുമായി ഇളവ് നൽകുന്ന കേന്ദ്രം, വയോജനങ്ങളുടെ പെൻഷൻ തുടങ്ങി എല്ലാ കാര്യങ്ങളിലും നിഷേധ നയം തുടരുന്നു. ശക്തിയായ പ്രതിഷേധം അനിവാര്യം.

വി എ എൻ നമ്പൂതിരി, പ്രസിഡന്റ്‌ സീനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് വെൽഫയർ അസോസിയേഷൻ. 26.03.2023