റോഡുകളും വാഹനങ്ങളും വയോജന സൗഹൃദമാക്കുക :

1. റോഡിന്റെ ഇരു വശത്തും നടപ്പാതകൾ നിർമിക്കുക

2. റോഡ് മുറിച്ചു കടക്കാനുള്ള സീബ്ര ക്രോസ്സിംഗുകളിൽ ആവശ്യമായ ചുവപ്പ് / പച്ച വിളക്കുകൾ സ്ഥാപിക്കുക.

3. ബസുകൾ പൂർണമായും ലോ ഫ്ലോർ ആക്കി മാറ്റുക

4. വയോജനങ്ങൾക്കുള്ള 10 % ഇരിപ്പിടങ്ങളും അവർക്ക് ലഭ്യമാക്കണം

5. വയോജന ഇരിപ്പിടങ്ങൾ ചക്രങ്ങൾക്ക് മേലെയല്ലാതെ സൗകര്യ പ്രദമായ സ്ഥലത്തായിരിക്കണം.

6. ദീർഘ ദൂര ബസുകളിൽ ശൗചാലയ സൗകര്യം ഒരുക്കണം.

7. കയറുമ്പോഴും ഇറങ്ങുമ്പോഴും ഡ്രൈവറും കണ്ടക്ടറും അതീവ ശ്രദ്ധ പുലർത്തണം.

8. വയോജന ഇരിപ്പിടങ്ങൾക്ക് മുകളിൽ അത് വ്യക്തമാക്കുന്ന ബോർഡുകൾ വേണം.

9. നിശ്ചിത സ്റ്റോപ്പ്‌ ഇല്ലെങ്കിൽ കൂടി, വയോജനങ്ങൾ ആവശ്യപ്പെട്ടാൽ ബസ് അവിടെ നിർത്തണം.

10. ഓട്ടോ റിക്ഷകളും ലോ ഫ്ലോർ ആക്കണം.

ചില കാര്യങ്ങൾ മാത്രമാ ണിവ. അനുഭവത്തിലൂടെ കൂടുതൽ കാര്യങ്ങൾ ചേർക്കാം.

ഇവ നടപ്പിലാക്കുന്നതിന്നു കേന്ദ്ര, സംസ്ഥാന സർക്കാരുകളും ബന്ധപ്പെട്ട വകുപ്പുകളും, നിയമപാലകരും അതീവ ശ്രദ്ധ പുലർത്തണം.

വി എ എൻ നമ്പൂതിരി പ്രസിഡന്റ്‌ സീനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് വെൽഫയർ അസോസിയേഷൻ ( SCFWA ). 24.03.2023