• ‘My Story’ by Com. Jyoti Basu
  • About
  • Settlement of Medical Bills of Pensioners
  • Historic Victory!
  • Disclosure Policy

VAN Namboodiri's Blog

~ Welcome to V.A.N. Namboodiri's blog…

VAN Namboodiri's Blog

Category Archives: Uncategorized

Book Review by Com.C.P.Narayanan, ex-M.P. and Editor ‘Chintha Weekly’ in Chintha dated 20th August 2021

18 Wednesday Aug 2021

Posted by VAN NAMBOODIRI in Uncategorized

≈ Leave a comment

‘സമരം ജീവിതം ‘ പുസ്തകത്തേക്കുറിച്ച് ചിന്ത വാരികയിൽ (20.08.2021) സ. സി. പി. നാരായണൻ എഴുതിയ പുസ്തക പരിചയം.
വി എ എന്നിന്‍റെ ആത്മകഥ; ഒരു പ്രസ്ഥാനത്തിന്‍റെയും
സി പി നാരായണന്‍
കമ്പിത്തപാല്‍ ജീവനക്കാരനായി ആറുപതിറ്റാണ്ടുമുമ്പ് ചേര്‍ന്നയാളായിരുന്നു കണ്ണൂര്‍ ജില്ലയിലെ പഴശ്ശിയിലെ ഒരു നമ്പൂതിരി കുടുംബാംഗമായി ജനിച്ച വി എ നാരായണന്‍ നമ്പൂതിരി. അക്കാലത്തെ പല നമ്പൂതിരി കുടുംബങ്ങളെയുംപോലെ തൊഴിലെടുത്തു ജീവിക്കാന്‍ നിര്‍ബന്ധിതരായിരുന്നു വി എ എന്നിന്‍റെ കുടുംബാംഗങ്ങളും. അക്കാലത്ത്, 1950കളില്‍, എസ്എസ്എല്‍സി പാസായാല്‍ സ്കൂള്‍ അധ്യാപകന്‍, ഓഫീസ് ക്ലര്‍ക്ക് മുതലായ ജോലികള്‍ ലഭിക്കും. വി എ എന്നും അങ്ങനെ അധ്യാപകനായി.
കേന്ദ്രസര്‍ക്കാര്‍ ജോലിയില്‍ താരതമ്യേന ഉയര്‍ന്ന വേതനം ലഭിക്കും. നാട്ടില്‍ അംഗീകാരം കൂടുതലുമാണ്. അങ്ങനെ എസ്എസ്എല്‍സിക്ക് ഉയര്‍ന്ന മാര്‍ക്കുനേടിയവരും ഉന്നത വിദ്യാഭ്യാസത്തിന് കഴിവില്ലാത്തവരുമായ പലരും പോസ്റ്റ്-ടെലഗ്രാഫ് വകുപ്പില്‍ ചേരുന്നതായി അന്നൊക്കെ കണ്ടിട്ടുണ്ട്. അങ്ങനെയൊരു പ്രേരണ ലഭിച്ചതുകൊണ്ട് വി എ എന്നും അതിലേക്ക് അപേക്ഷ നല്‍കി. നിയമനം ലഭിച്ചപ്പോള്‍ അധ്യാപക ജോലി രാജിവെച്ച് ടെലഫോണ്‍ വിഭാഗത്തില്‍ ചേര്‍ന്നു. അത് 1958ല്‍ ഇരുപതാം വയസ്സില്‍ (അതിനുമുമ്പ് ഏതാനും മാസം വിനോബയുടെ ഭൂദാന്‍ പ്രസ്ഥാനത്തിലും അദ്ദേഹം അംഗമായിരുന്നു).
ആദ്യത്തെ കാല്‍നൂറ്റാണ്ടുകാലത്തില്‍ 20 വര്‍ഷത്തോളം കോഴിക്കോട്ടായിരുന്നു അദ്ദേഹത്തിനു ജോലി. ഇടയ്ക്ക് അങ്ങോട്ടുമിങ്ങോട്ടും സ്ഥലം മാറ്റപ്പെട്ടില്ല എന്നല്ല. സ്വാതന്ത്ര്യലബ്ധിക്കു മുമ്പുതന്നെ കേന്ദ്രസര്‍വീസുകളായ റെയില്‍വെ, പോസ്റ്റ്-ടെലഗ്രാഫ് എന്നിവയില്‍ ജീവനക്കാരുടെ സംഘടനകള്‍ ഉയര്‍ന്നുവന്നിരുന്നു; അവകാശങ്ങള്‍ക്കുവേണ്ടി സമരത്തില്‍ ഏര്‍പ്പെടാന്‍ തുടങ്ങുകയും പണിമുടക്കുവരെ നടത്തുകയും ചെയ്തിരുന്നു. വി എ എന്നും അങ്ങനെ തന്‍റെ മേഖലയിലെ എന്‍എഫ്പിടിഇയുടെ പ്രവര്‍ത്തകനായി. അന്നൊന്നും ടെലഫോണ്‍ സാധാരണക്കാരുടെ വിവര വിനിമയ ഉപാധിയായിത്തീര്‍ന്നിരുന്നില്ല. ആദ്യം ജില്ലാ കേന്ദ്രങ്ങളില്‍ മാത്രമായിരുന്നു ടെലഫോണ്‍ എക്സ്ചേഞ്ച്. അതു പിന്നീട് പടിപടിയായി ചെറു പട്ടണങ്ങളിലേക്ക് വ്യാപിച്ചു. 1980കളില്‍ രാജീവ്ഗാന്ധി പ്രധാനമന്ത്രി ആയിരുന്ന കാലത്താണ് സാം പിത്രോദയുടെ സാങ്കേതിക സഹായത്തോടെ ആട്ടോമാറ്റിക് ടെലഫോണ്‍ എക്സ്ചേഞ്ച് അടക്കം പുതിയ സാങ്കേതികവിദ്യയും യന്ത്രങ്ങളും കൊണ്ടുവന്ന് ടെലഫോണ്‍ നെറ്റ്വര്‍ക്ക് സംവിധാനങ്ങള്‍ ഇന്ത്യയിലാകെ ആധുനീകരിച്ചത്.
അതു വാസ്തവത്തില്‍ ആ മേഖലയുടെ സ്വകാര്യവല്‍ക്കരണത്തിനുള്ള പച്ചക്കൊടികാട്ടി. പോസ്റ്റല്‍ രംഗത്തായിരുന്നു ആരംഭം, സി എം സ്റ്റീഫന്‍ വകുപ്പുമന്ത്രിയായിരിക്കുമ്പോള്‍. ടെലഫോണ്‍രംഗത്ത് അത് നടപ്പാക്കപ്പെടുന്നത് മൊബൈല്‍ ഫോണിന്‍റെ വരവോടെയായിരുന്നു 1990കളില്‍. ഏതാണ്ട് ഒരു ദശകക്കാലം സര്‍ക്കാരിന്‍റെ ടെലഫോണ്‍ സംവിധാനത്തിന് മൊബൈല്‍ ഫോണ്‍ രംഗത്ത് പ്രവേശനം നല്‍കപ്പെട്ടിരുന്നില്ല. മൊബൈല്‍ മേഖലയെ സ്വകാര്യമേഖലയുടെ വിളയാട്ട ഭൂമിയായി വിടുകയായിരുന്നു കോണ്‍ഗ്രസും ബിജെപിയും നയിച്ച സര്‍ക്കാരുകള്‍ ചെയ്തത്. അതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് മന്ത്രി സുഖ്റാമും മറ്റും നടത്തിയ അഴിമതി അക്കാലത്ത് കുപ്രസിദ്ധി നേടിയിരുന്നു.
പിന്നീടു നടന്നത് സര്‍ക്കാര്‍ വകുപ്പിന്‍റെ കീഴിലായിരുന്ന ടെലഫോണ്‍ സംവിധാനത്തെ ബിഎസ്എന്‍എല്‍ എന്ന പൊതുമേഖലാ കമ്പനിയാക്കുകയായിരുന്നു. അതേസമയം അതിന് ആവശ്യമായ മൂലധനമോ സാങ്കേതികവിദ്യയും പുത്തന്‍ ഉപകരണങ്ങളും വാങ്ങാനുള്ള സൗകര്യങ്ങളോ ഒന്നുംതന്നെ നല്‍കിയില്ല. തങ്ങളുടെ കീഴിലുള്ള വകുപ്പില്‍ ഉണ്ടായിരുന്ന ജീവനക്കാരെ പിരിച്ചുവിടാന്‍ കഴിയാത്തതുകൊണ്ടാണ് ഈ സംവിധാനം ഉണ്ടാക്കിയത്. ജനങ്ങള്‍ക്ക് എല്ലാ സൗകര്യങ്ങളോടുംകൂടി ടെലഫോണ്‍ സേവനം കുറഞ്ഞ ചെലവില്‍ നല്‍കാന്‍ കഴിയുന്ന തരത്തില്‍ ബിഎസ്എന്‍എല്ലിനെ വളര്‍ത്താന്‍ ഒരു കേന്ദ്രസര്‍ക്കാരും താല്‍പര്യം കാണിച്ചിട്ടില്ല. നാട്ടിന്‍പുറങ്ങളിലും മറ്റും ടെലഫോണ്‍ സേവനം നല്‍കാന്‍ സ്വകാര്യകമ്പനികള്‍ക്ക് താല്‍പര്യമില്ല. കാരണം അവിടങ്ങളില്‍നിന്നും ലഭിക്കുന്ന ലാഭം നന്നേ കുറവായിരിക്കും. ചിലപ്പോള്‍ നഷ്ടമുണ്ടായെന്നും വരാം. അതിനാല്‍ വൈദ്യുതി, വെള്ളം മുതലായ അവശ്യവസ്തുക്കള്‍പോലെ എല്ലാ മനുഷ്യര്‍ക്കും അത്യാവശ്യമായ വിവരവിനിമയ സേവനങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ സംവിധാനം ഉണ്ടായാലേ കഴിയു.
പക്ഷേ, നവ ഉദാരവല്‍ക്കരണ നിയമങ്ങള്‍ പിന്തുടരുന്ന കേന്ദ്രസര്‍ക്കാരിന് ഈ വക ജനാധിപത്യ ബോധമൊന്നും ഇല്ല. ടെലഫോണിന്‍റെ കാര്യത്തിലും ഇതു പ്രകടമാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വിവര വിനിമയ സംവിധാനം ഏറെ ദുര്‍ബലമാണ്. പലേടങ്ങളിലും ഇല്ലായിരുന്നു. പത്തുവര്‍ഷം മുമ്പ് യുപിഎ സര്‍ക്കാര്‍ 6000 കോടി രൂപയുടെ ഒരു പദ്ധതി ഇതിനായി തയ്യാറാക്കി. ആ സര്‍ക്കാരോ പിന്നീട് വന്ന യുപിഎ സര്‍ക്കാരോ ഒന്നുംതന്നെ അത് നടപ്പാക്കിയില്ല. ലാഭം കുറവും ബാധ്യത ഏറെയും ആയതിനാല്‍ ഈ പദ്ധതി ഏറ്റെടുക്കാന്‍ ഒരു സ്വകാര്യ കമ്പനിയും തയ്യാറായില്ല.
പോസ്റ്റല്‍ വകുപ്പ് ഈ കാലയളവിനിടയില്‍ ആകെ തകര്‍ന്നടിഞ്ഞു. 24 മണിക്കൂറിനകം ഇന്ത്യയില്‍ എവിടെയും കത്ത് എത്തിക്കാനുള്ള ശേഷിയും കാര്യക്ഷമതയും ആ വിഭാഗം 1980 ആയപ്പോഴേക്ക് കൈവരിച്ചിരുന്നു. പക്ഷേ, പിന്നീടു കണ്ടത് പൊതുമേഖലയിലെ ആ സംവിധാനത്തെ കേന്ദ്രസര്‍ക്കാര്‍ പൊളിച്ചടുക്കുന്നതും സ്വകാര്യ താല്‍പര്യക്കാരെ അതിലേക്ക് കടത്തിവിടുന്നതുമാണ്. പോസ്റ്റല്‍ സംവിധാനം സാര്‍വത്രികമായും കാര്യക്ഷമമായും നടപ്പാക്കുന്നതിന് ലാഭേച്ഛയോടെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കഴിയില്ല. സര്‍ക്കാര്‍ സംവിധാനത്തെ സര്‍ക്കാര്‍തന്നെ പൊളിച്ചടുക്കി ഇതിനകം.
സര്‍ക്കാര്‍ സംവിധാനം ഇത്തരത്തില്‍ പടിപടിയായി പൊളിച്ചടുക്കപ്പെട്ട കാലത്തായിരുന്നു വി എ എന്‍ നമ്പൂതിരി ആദ്യം എന്‍എഫ്ടിഇ സംഘടനയുടെയും, പിന്നീട് ബിഎസ്എന്‍എല്‍ ആയി അത് മാറിയപ്പേള്‍ അതിന്‍റെയും കേന്ദ്ര നേതൃത്വത്തിലേക്ക് ഉയര്‍ന്നുവന്നതും റിട്ടയര്‍മെന്‍റിനുശേഷംപോലും കുറേക്കാലം തുടര്‍ന്നതും.
സമരം ജീവിതം എന്ന തന്‍റെ ആത്മകഥയില്‍ വി എ എന്‍ വിവരിച്ചിരുക്കുന്നത് ടെലഫോണ്‍ ജീവനക്കാരുടെ സംഘടനയുടെ കഥയാണ്. അവ രണ്ടും തമ്മില്‍ വേര്‍പിരിക്കാന്‍ കഴിയാത്തവിധം കെട്ടുപിണഞ്ഞു വളര്‍ന്നത് ഒരുപക്ഷേ, വി എ എന്നിന്‍റെ ജീവിതത്തിലെ മാത്രം പ്രത്യേകതയാകാം. അദ്ദേഹത്തിലെ നേതൃപാടവം തിരിച്ചറിഞ്ഞ അദ്ദേഹത്തിന്‍റെ മുന്‍ഗാമികളും സഹപ്രവര്‍ത്തകരും കൂടി അദ്ദേഹത്തെ നേതൃത്വത്തിലേക്ക് ഉയര്‍ത്തുക മാത്രമല്ല, ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊന്നില്‍ അദ്ദേഹത്തെ 78 വയസ്സുവരെ നേതൃനിരയില്‍ പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തിരുന്നു. അങ്ങനെ ആറു പതിറ്റാണ്ടു കാലത്തോളം അദ്ദേഹം സംഘടനയിലുണ്ടായിരുന്നു. നാലുപതിറ്റാണ്ടോളം നേതൃനിരയിലും. ഇത്രയും ദീര്‍ഘകാലത്തെ സംഘടനാനുഭവങ്ങള്‍ അദ്ദേഹത്തിനുണ്ട്. അതുകൊണ്ടുതന്നെ വി എ എന്നിന്‍റെ ആത്മകഥ ടെലഫോണ്‍ (പിന്നീട് ബിഎസ്എന്‍എല്‍) ജീവനക്കാരുടെ സംഘടനയുടെയും അതിന്‍റെ ഗതിവിഗതികളുടെയും ചരിത്ര കഥനം കൂടിയാകുന്നു. ടെലഫോണ്‍ ജീവനക്കാരുടെ തൊഴില്‍ ജീവിതത്തില്‍ ഇക്കാലയളവില്‍ വന്ന മാറ്റങ്ങളുടെ സുവ്യക്തമായ ചിത്രം വി എ എന്‍ വരച്ചുകാണിക്കുന്നു, അതിന്‍റെ നാനാ തലങ്ങളിലെ സൂക്ഷ്മ വ്യതിയാനങ്ങളടക്കം. ഇന്ത്യയിലെ ഏതെങ്കിലും ജീവനക്കാരുടെ സംഘടനാ ചരിത്രം ഇത്തരത്തില്‍ രചിക്കപ്പെട്ടിട്ടുണ്ടോ എന്ന് സംശയമാണ്.
ഇതിനിടയില്‍ മാറിവരുന്ന സര്‍ക്കാരുകള്‍, അവയുടെ ദേശീയ കാഴ്ചപ്പാടില്‍ വരുന്ന മാറ്റം, ടെലഫോണ്‍ രംഗത്തെ വിവിധ സംഘടനകളുടെ ഉയര്‍ച്ചതാഴ്ചകള്‍, ജീവനക്കാരുടെ സേവന സംബന്ധമായ അവകാശങ്ങളെക്കുറിച്ച് പുതിയ അവബോധം ഉണ്ടാക്കല്‍, അത് സംഘടനയുടെ സാര്‍വത്രിക ബോധമാക്കി മാറ്റല്‍, തങ്ങളുടെ ആവശ്യങ്ങളും അവകാശങ്ങളും സര്‍ക്കാരിനെക്കൊണ്ട് അംഗീകരിപ്പിക്കാനുള്ള പ്രക്ഷോഭ സമരങ്ങള്‍ സംഘടിപ്പിക്കല്‍, ഇതിനിടെ സംഘടനകള്‍ തമ്മിലുള്ള കിടമത്സരം തുടങ്ങിയവയെല്ലാം പരാമര്‍ശിക്കപ്പെടുന്നുണ്ട്. ഇവയെ അതിജീവിച്ചുകൊണ്ട് തന്‍റെ സംഘടനയെ മറ്റു സഖാക്കളുടെ സഹായത്തോടെ നിരന്തരം വളര്‍ത്തുകയും ഉയര്‍ത്തുകയും ചെയ്യുക വലിയ വെല്ലുവിളിയായിരുന്നു. ഇതിനിടെ ഇരുപതാംനൂറ്റാണ്ടിന്‍റെ രണ്ടാംപകുതിയില്‍ സംഘടനാ പ്രവര്‍ത്തനത്തില്‍ ആദ്യം സാര്‍വത്രികമായ മുന്നേറ്റവും നൂറ്റാണ്ടവസാനത്തോടെ നവ ഉദാരവത്കരണകാലത്ത് അതിന് തിരിച്ചടിയും ഉണ്ടാകുന്നതും വി എ എന്‍ ജീവിതവൃത്താന്ത കഥനത്തിനിടെ ഇതള്‍വിടര്‍ത്തി കാണിക്കുന്നുമുണ്ട്.
വാസ്തവത്തില്‍ വി എ എന്നിന്‍റെ ആത്മകഥ സ്വാതന്ത്യാനന്തര ഇന്ത്യയുടെ മുക്കാല്‍ നൂറ്റാണ്ടിനിടയില്‍ പൊതുവില്‍ തൊഴിലാളികളുടെയും ജീവനക്കാരുടെയും പ്രസ്ഥാനരംഗത്ത് ആദ്യം ഉണ്ടായ കുതിച്ചുകയറ്റത്തിന്‍റെയും പിന്നീട് അതിനേറ്റ പ്രതിബന്ധങ്ങളുടെയും കഥകൂടിയാണ്. അദ്ദേഹം വാക്പ്രപഞ്ചത്തിലൂടെ വരച്ചിട്ട ചിത്രത്തില്‍ കാലത്തെ പ്രതിനിധാനംചെയ്യുന്ന ചില അക്ഷരവരകള്‍കൂടി ഇടയ്ക്കിടെ ചേര്‍ത്തിരുന്നെങ്കില്‍, അത് ശരിക്കും ഒരു കാലഘട്ടത്തിലെ പ്രസ്ഥാന ചരിത്രംകൂടി ആകുമായിരുന്നു.
ഈ ആത്മകഥയ്ക്കുള്ള അതിന്‍റേതായ പ്രാധാന്യത്തെ കുറച്ചു കാണിക്കാനല്ല അക്കാര്യം ചൂണ്ടിക്കാണിച്ചത്. ഈ നിലയ്ക്കുതന്നെ അതിന് ഏറെ പ്രസക്തിയും പ്രാധാന്യവുമുണ്ട്. മേല്‍പറഞ്ഞതുകൂടി ഉണ്ടായിരുന്നെങ്കില്‍ അത് ഒരു നേതാവിന്‍റെയും സംഘടനയുടെയും കഥയ്ക്കൊപ്പം ഒരു പ്രസ്ഥാനത്തിന്‍റെ ചരിത്രംകൂടി ആകുമായിരുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സംഘടിത തൊഴിലാളിവര്‍ഗത്തിനും അവരുടെ മുന്‍ തലമുറ കടന്നുവന്ന പാതയും അതില്‍ അവര്‍ക്കു നേരിടേണ്ടിവന്ന അനുഭവങ്ങളും സംബന്ധിച്ച് ഒരു ചിത്രം വി എ എന്നിന്‍റെ ഈ ആത്മകഥ നല്‍കുന്നു എന്നതിലാണ് അതിന്‍റെ സാമൂഹ്യമായ പ്രസക്തി. ഇന്ന് അവരുടെ പ്രസ്ഥാനം പലതരം വെല്ലുവിളികളെ നേരിടുന്നവേളയില്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആറുപതിറ്റാണ്ടിലേറെക്കാലത്തെ അനുഭവം ആത്മവിശ്വാസം പകരുന്ന വഴിവിളക്കാണ് .
May be an image of Gulab Jan and text that says 'വി എ എൻ നമ്പൂതിരി സമരം ജീവിതം ആ ത്മ ക ம'

Share this:

  • Share on Facebook (Opens in new window) Facebook
  • Share on X (Opens in new window) X
  • Print (Opens in new window) Print
  • Email a link to a friend (Opens in new window) Email
Like Loading...

Centre does not give a straight reply to Supreme Court on Pegasus.

17 Tuesday Aug 2021

Posted by VAN NAMBOODIRI in Uncategorized

≈ Leave a comment

Many cases are filed in the Supreme Court against central government for violating the fundamental rights of the citizens by conducting snooping of telephones of individuals by using the Pegasus. The central government in its reply has neither admitted snooping nor denied. This is outrageous. Government should come out clean on the issue. By avoiding a direct answer, the government is actually admitting snooping.

Share this:

  • Share on Facebook (Opens in new window) Facebook
  • Share on X (Opens in new window) X
  • Print (Opens in new window) Print
  • Email a link to a friend (Opens in new window) Email
Like Loading...

Greetings on Malayalam New Year day!

17 Tuesday Aug 2021

Posted by VAN NAMBOODIRI in Uncategorized

≈ Leave a comment

My Warm Greetings and Best Wishes to all on the New Year day according to Malayalam Calendar !

Share this:

  • Share on Facebook (Opens in new window) Facebook
  • Share on X (Opens in new window) X
  • Print (Opens in new window) Print
  • Email a link to a friend (Opens in new window) Email
Like Loading...

CPI(M) starts its Conferences.

17 Tuesday Aug 2021

Posted by VAN NAMBOODIRI in Uncategorized

≈ Leave a comment

The CPI(M) Central Committee has decided to hold the next Party Congress by April 2022. The State, District, Area, Local, Branch Conferences will be held before that. The Kerala State Committee has decided to hold the state conference at Ernakulam in February 2022. CPI(M) is a party which holds its conference in time.

Share this:

  • Share on Facebook (Opens in new window) Facebook
  • Share on X (Opens in new window) X
  • Print (Opens in new window) Print
  • Email a link to a friend (Opens in new window) Email
Like Loading...

Communist leaders in the forefront of the Independence Struggle.

16 Monday Aug 2021

Posted by VAN NAMBOODIRI in Uncategorized

≈ Leave a comment

The Communists were always in the forefront of the struggles for Independence of the country. Most of the leaders have been jailed in this connection. A phot of the first 9 PB Members of CPI(M) is given below with the number of years they have been in jail for participation in the independence struggle. Red Salute to all of them. ( I have been fortunate to meet these PB Members in person, except Coms. P.Sundarayya, Basava Puniah and Promod Das Gupta in connection with some or other matter and get their advice.)

Share this:

  • Share on Facebook (Opens in new window) Facebook
  • Share on X (Opens in new window) X
  • Print (Opens in new window) Print
  • Email a link to a friend (Opens in new window) Email
Like Loading...

What is happening in Afghanistan ?

16 Monday Aug 2021

Posted by VAN NAMBOODIRI in Uncategorized

≈ Leave a comment

Taliban has captured Afghanistan fully and the Afghan President has left the country. The situation is very complex. Large number of people are trying to migrate to other countries facing backlash from Taliban, remembering their earlier experience.

Another important thing is that US has vacated its military from Afghanistan paving way for the Taliban to capture the country. Why US has come earlier and created problems while the country was marching ahead with out much problems?

Share this:

  • Share on Facebook (Opens in new window) Facebook
  • Share on X (Opens in new window) X
  • Print (Opens in new window) Print
  • Email a link to a friend (Opens in new window) Email
Like Loading...

75th Independence Day

14 Saturday Aug 2021

Posted by VAN NAMBOODIRI in Uncategorized

≈ Leave a comment

Warm greetings and best Wishes on 75th Independence Day!

Share this:

  • Share on Facebook (Opens in new window) Facebook
  • Share on X (Opens in new window) X
  • Print (Opens in new window) Print
  • Email a link to a friend (Opens in new window) Email
Like Loading...

Why Central Govt. is shying away from Pegasus issue?

12 Thursday Aug 2021

Posted by VAN NAMBOODIRI in Uncategorized

≈ Leave a comment

Despite the demand of almost all the opposition parties both in Lok Sabha and Rajya Sabha, the Modi government has not come out for any discussion on Pegasus spying. Both houses were disrupted for the entire session, but still the government is silent. All these indicate that government has something to hide; something they are not prepared to share with the parliament. Shame on the government.

Share this:

  • Share on Facebook (Opens in new window) Facebook
  • Share on X (Opens in new window) X
  • Print (Opens in new window) Print
  • Email a link to a friend (Opens in new window) Email
Like Loading...

83 over. 84 started

24 Saturday Jul 2021

Posted by VAN NAMBOODIRI in Uncategorized

≈ Leave a comment

83 over. 84 started. Journey continues.Fortunate to meet lakhs of comrades, friends, workers and acquaintances. Part of their valiant struggles. Overwhelming love and affection.Mistakes and misadventures part of forward march.Inspiring memories of many great leaders, colleagues and comrades, who passed away. Trying to adjust; not to be a burden to next generation.Old age, part of life. ‘Physical weakness need not necessarily weaken the mind.’ – Only partly true. As a child, eagerly waited for birthdays. At least a Payasam ( sweet pudding) will be there. After getting job and involved in union activities, forgot birthdays, mine as well as family. Better half used to complain that on birthdays, festivals etc. I will be on tour. After returning from Delhi in 2017, again started remembering Birthdays, both mine and family members. (Of course, with the help of the diary and better half.) Old saying: “Children and old aged have many similarities.”

Share this:

  • Share on Facebook (Opens in new window) Facebook
  • Share on X (Opens in new window) X
  • Print (Opens in new window) Print
  • Email a link to a friend (Opens in new window) Email
Like Loading...

Red Salute to Com.Vimal Ranadive on her 22nd death anniversary on 24th July 2021

23 Friday Jul 2021

Posted by VAN NAMBOODIRI in Uncategorized

≈ Leave a comment

Red Salute to Com.Vimal Ranadive on her 22nd death anniversary on 24th July 2021. ( below is the post reproduced from CITU two years back.)

Com Vimal Ranadive Amar Rahe

Born on 10 April 1915 in a middle class family in Maharashtra, she joined the anti colonial nationalist movement at the tender age of 12-13 as a Seva Dal volunteer. At the age of 15, she was arrested for picketing a foreign cloth shop. The British judge asked her to admit the mistake and apologise. She boldly refused and said “We know what we have done and for what, we won’t apologise” and went to jail gladly.

In 1930, more than eighty years ago, it was the choice made by a fifteen year old girl, Vimal. It was a choice to fight injustice, to fight all kinds of exploitation and therefore to fight imperialist aggression. She stood by this choice all through her life.

Vimaldi developed solidarity with the cause of the poor, the working class and became a communist. She worked to earn a living for her siblings, married a communist, B T Ranadive, who had to go underground on the day of their marriage. When her son was just two years old she was jailed for two years. She spent many years underground including at the time of the Emergency declared by Indira Gandhi.

She was actively involved in organising workers in Mumbai and was part of the upsurge of the Mumbai working class and the naval ratings in 1946.She was the first General Secretary of the All India Plantation Workers’ Federation, the founder President of the All India Federation of Anganwadi Workers & Helpers Aifawh CITU and was the leader of the #Beedi workers also. She was the founder Convenor of the #AICCWW (CITU) and continued in that position till her death. She was Secretary, CITU – Centre of Indian Trade Unions and was a member of the central committee of the Communist Party of India (Marxist) . She was the founder editor of ‘The Voice of the Working Woman’ and ‘Kamkaji Mahila’.

She died on 24th July 1999. Let us pledge to continue the uncompromising struggle against all kinds of exploitation, injustice and inequalities. Let us fight authoritarian communal BJP regime. Let us also make a choice-s of commitment to the cause of the toiling people of the world.

Share this:

  • Share on Facebook (Opens in new window) Facebook
  • Share on X (Opens in new window) X
  • Print (Opens in new window) Print
  • Email a link to a friend (Opens in new window) Email
Like Loading...
← Older posts
Newer posts →

Welcome to my blog…

Unknown's avatarWelcome to my personal blog. Kindly let me know your comments and suggestions...

Blog Stats

  • 1,669,304 hits till today

Enter your email address to subscribe to this blog and receive notifications of new posts by email.

Join 3,099 other subscribers

Facebook link

Facebook link

Flag Counter (Latest)

free counters

Tag Cloud

78.2% 78.2% IDA AIBDPA Air india black money Bonus BSNL BSNLCCWF BSNLEU BSNL for Better Service BSNL strike Casual labour CEC CG employees CITU closure CMD CMD BSNL Contract workers corruption CPI(M) Cuba death anniversary Defence Delhi Dharna Disinvestment DOT EPF EPFO FDI Forum Gratuity Greece India India corruption Kerala Left Parties Merger Minimum Wage MTNL National convention NCCPA NPA opposition Palestine Parliament. Parliament March penalty pension Pensioners privatisation Protest PSU PSU Banks PSUs Railways Revival of BSNL Save BSNL SBI SC Spectrum Spectrum Auction strike Telecom Telecom TU Movement Tower company TRAI US VII CPC Vodafone W.Bengal Wage revision wages WFTU

Categories

  • 2G Scam Corruption
  • AIBDPA – BSNL DOT Pensioners
  • AUAB
  • B.N.Ghosh Book
  • BSNL
  • BSNL – Better Service to the Nation
  • BSNL News
  • BSNLCCWF – Casual and Contract workers
  • BSNLEU
  • CG Employees
  • CITU
  • coal gate scam
  • Corruption
  • CTU
  • Disinvestment
  • Forum
  • General
  • General Elections 2014
  • History
  • IDA
  • Independence Struggle
  • India Left
  • Kerala
  • Kerala floods
  • Kerala LDF Government
  • Left News
  • Membership Verification
  • NCCPA
  • Neo-liberal policy
  • News
  • Obituary, Tributes
  • P&T TU History
  • P&T TU Movement
  • Parliament
  • Pension
  • Politics India
  • Post
  • Postal Service
  • Price Rise
  • privatisation
  • PSU
  • Railway
  • Railway
  • SAVE BSNL CAMPAIGN
  • SCFWA
  • Spectrum
  • Sustained struggles
  • Telecom
  • Telecom TU Movement 1991-2015
  • Train Journeys
  • TU News
  • TU News – India
  • TU News – International
  • TU News – Telecom specific
  • TUI of P&R
  • TUI of Pensioners and Retirees
  • Uncategorized
  • VII CPC
  • VII Membership Verification
  • VISIT THE PAST
  • Wage Revision BSNL – 2017
  • WFTU
  • Women
  • WORLD NEWS

Archives

  • September 2026
  • July 2026
  • June 2026
  • May 2026
  • February 2026
  • January 2026
  • September 2025
  • August 2025
  • July 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • November 2024
  • October 2024
  • September 2024
  • August 2024
  • July 2024
  • May 2024
  • April 2024
  • March 2024
  • January 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023
  • May 2023
  • March 2023
  • February 2023
  • January 2023
  • December 2022
  • November 2022
  • October 2022
  • September 2022
  • August 2022
  • July 2022
  • June 2022
  • May 2022
  • April 2022
  • March 2022
  • February 2022
  • January 2022
  • December 2021
  • November 2021
  • October 2021
  • September 2021
  • August 2021
  • July 2021
  • June 2021
  • May 2021
  • April 2021
  • March 2021
  • February 2021
  • January 2021
  • December 2020
  • November 2020
  • October 2020
  • September 2020
  • August 2020
  • July 2020
  • June 2020
  • May 2020
  • April 2020
  • March 2020
  • February 2020
  • January 2020
  • December 2019
  • November 2019
  • October 2019
  • September 2019
  • August 2019
  • July 2019
  • June 2019
  • May 2019
  • April 2019
  • March 2019
  • February 2019
  • January 2019
  • December 2018
  • November 2018
  • October 2018
  • September 2018
  • August 2018
  • July 2018
  • June 2018
  • May 2018
  • April 2018
  • March 2018
  • February 2018
  • January 2018
  • December 2017
  • November 2017
  • October 2017
  • September 2017
  • August 2017
  • July 2017
  • June 2017
  • May 2017
  • April 2017
  • March 2017
  • February 2017
  • January 2017
  • December 2016
  • November 2016
  • October 2016
  • September 2016
  • August 2016
  • July 2016
  • June 2016
  • May 2016
  • April 2016
  • March 2016
  • February 2016
  • January 2016
  • December 2015
  • November 2015
  • October 2015
  • September 2015
  • August 2015
  • July 2015
  • June 2015
  • May 2015
  • April 2015
  • March 2015
  • February 2015
  • January 2015
  • December 2014
  • November 2014
  • October 2014
  • September 2014
  • August 2014
  • July 2014
  • June 2014
  • May 2014
  • April 2014
  • March 2014
  • February 2014
  • January 2014
  • December 2013
  • November 2013
  • October 2013
  • September 2013
  • August 2013
  • July 2013
  • June 2013
  • May 2013
  • April 2013
  • March 2013
  • February 2013
  • January 2013
  • December 2012
  • November 2012
  • October 2012
  • September 2012
  • August 2012
  • July 2012
  • June 2012
  • May 2012
  • April 2012
  • March 2012
  • February 2012
  • January 2012
  • December 2011
  • November 2011
  • October 2011
  • September 2011
  • August 2011
  • July 2011
  • June 2011
  • May 2011
  • April 2011
  • March 2011
  • February 2011
  • January 2011
  • December 2010
  • November 2010
  • July 2010

Meta

  • Create account
  • Log in
  • Entries feed
  • Comments feed
  • WordPress.com

Meta

  • Create account
  • Log in
  • Entries feed
  • Comments feed
  • WordPress.com

Pages

  • ‘My Story’ by Com. Jyoti Basu
  • About
  • Disclosure Policy
  • Historic Victory!
  • Settlement of Medical Bills of Pensioners
  • RSS - Posts
  • RSS - Comments

Create a free website or blog at WordPress.com.

  • Subscribe Subscribed
    VAN Namboodiri's Blog
    Join 468 other subscribers

    Have a WordPress.com account? Log in now.

  • VAN Namboodiri's Blog
    View site in Reader
    Manage subscriptionsSign upLog in
    Report this content
    Collapse this bar
Loading Comments...
%d