മുൻകാല സംഘടന പ്രവർത്തനത്തിന്റെ ചില മാതൃകകൾ..
കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ രൂപീകരിക്കപ്പെട്ട വിവിധ യൂണിയനുകളെ സംയോജിപ്പിച്ച് 1954ൽ രൂപീകരിച്ച കമ്പി -തപാൽ തൊഴിലാളികളുടെ ഐക്യ സംഘടനയായ എൻ എഫ് പി ടി ഇ യുടെയും 1956ൽ രൂപീകരിച്ച കേന്ദ്രജീവനക്കാരുടെ സംയുക്ത സംഘടനയായ കോൺഫെഡറേഷന്റെയും ചരിത്രത്തിലൂടെ കടന്നു പോകുമ്പോൾ പല കാര്യങ്ങളും അദ്‌ഭുതത്തോടെയും അഭിമാനത്തോടെയുമേ കാണാൻ കഴിയുകയുള്ളു. ചില ഉദാഹരണങ്ങൾ മാത്രം :
- ഫെഡറേഷന്റെയും അഫി ലിയേറ്റെഡ് അഖിലേന്ത്യ യൂണിയനുകളുടെയും സമ്മേളനങ്ങൾ ഓരോ വർഷവും കൃത്യമായി നടക്കുകയും ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടക്കുകയും ചെയ്യുന്നു. മിക്കപ്പോഴും മത്സരങ്ങളും തെരഞ്ഞെടുപ്പും. 3-4 ദിവസം നീണ്ടു നിൽക്കുന്ന ചർച്ചകൾ. കേന്ദ്ര വകുപ്പ് മന്ത്രിമാരുടെ സാന്നിധ്യം. സർവദേശീയ – ദേശീയവും ജീവനക്കാരുടെ പ്രശ്നങ്ങൾ, സംഘടന പ്രവർത്തനങ്ങൾ എന്നിവയുടെ വിശദമായ വാർഷിക റിപ്പോർട്ട്. പ്രശ്നങ്ങൾ വിശദമാക്കുന്ന പ്രമേയങ്ങൾ….
- കൃത്യ സമയങ്ങളിൽ പ്രവർത്തക സമിതി യോഗങ്ങൾ.
- ഫെഡറേഷന്റെയും ഘടക സംഘടനകളുടെയും എല്ലാ ആഫീസുകളും ഒരേ കെട്ടിടത്തിൽ. താമസവും അവിടെ തന്നെ. പി & ടി ഹൌസ്.
- എല്ലാ സംഘടനകൾക്കും പ്രത്യേകം മാസികകൾ. എൻ എഫ് പി ടി ക്ക് പി & ടി ലേബർ എന്ന മാസികയും. അഖിലേന്ത്യ യൂണിയനുകളുടെ മാസികകൾ എല്ലാ മെമ്പർമാർക്കും. സർക്കിളുകളിൽ / സംസ്ഥാനത്തിൽ പ്രാദേശിക ഭാഷയിലുള്ള മാസികകൾ. അവയും എല്ലാവർക്കും.
- പൊതു പ്രശ്നങ്ങൾ, സംഘടന വാർത്തകൾ, കൈകാര്യം ചെയ്ത പ്രശ്നങ്ങൾ, സർക്കാരിന്നു നൽകിയ കത്തുകളും ലഭിച്ച മറുപടികളും, സമ്മേളനങ്ങളുടെയും യോഗങ്ങളുടെയും വിശദമായ റിപ്പോർട്ടുകൾ ( സംസാരിച്ചവരുടെ പേരുകളും, അവർ പറഞ്ഞ കാര്യങ്ങളും, ചിലപ്പോൾ ഫോട്ടോവും ), വോട്ടെടുപ്പുണ്ടെങ്കിൽ സ്ഥാനാർഥികൾക്ക് ലഭിച്ച വോട്ടുകൾ അടക്കം എല്ലാം മാസികയിൽ വരും. ഫെഡറേഷൻ മാസികയായ പി & ടി ലേബർ 40 മുതൽ ചിലപ്പോൾ 80 പേജ് വരെ.
- ഓരോ മാസത്തേയും മാസികയിൽ മുൻപത്തെ മാസത്തെ വരവ് ചെലവ് കണക്കുകൾ
- മിക്കവാറും ദിവസങ്ങളിൽ അധികാരികളുമായുള്ള ചർച്ചകൾ
- ഒട്ടേറെ പ്രക്ഷോഭങ്ങളും പണിമുടക്കങ്ങളും. കഠിനമായ ശിക്ഷാ നടപടികൾ – ജയിലറകൾ, പിരിച്ചു വിടലുകൾ, സസ്പെന്ഷൻ, തരം താഴ്ത്തൽ, സ്ഥലം മാറ്റങ്ങൾ,ഡൈസ് നോൺ…പണിമുടക്കങ്ങളെ നേരിടാൻ അവശ്യ സർവീസ് സംരക്ഷണ ഓർഡിനൻസുകളും സി ആർ പി എഫും. വെടി വെപ്പിലും വണ്ടി കയറ്റിയും മറ്റും മരണപ്പെട്ട ഒട്ടേറെ രക്ത സാക്ഷികൾ..9. ഫെഡറേഷന്റെയും അഖിലേന്ത്യ യൂണിയനുകളുടെയും പ്രസിഡന്റ്റുമാർ പലപ്പോഴും എം പി മാർ.
- സംഘടന വേൾഡ് ഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയനിൽ
അഫിലിയേഷൻ. - ചില അഖിലേന്ത്യ നേതാക്കൾ സർവീസിൽ നിന്നും പിരിച്ചു വിടപ്പെട്ടവർ.യൂണിയൻ അവർക്ക് ചുരുങ്ങിയ അലവൻസ് നൽകും.
- എല്ലാ മാസവും ഒന്നാം തീയതി ശമ്പളം നൽകുന്ന ആഫീസിന്റെ മുന്നിൽ മേശയും കസേലകളുമായി മാസ വരി സംഖ്യ പിരിക്കാൻ ഇരിക്കുന്ന ബ്രാഞ്ച് യൂണിയൻ നേതാക്കൾ. അംഗങ്ങൾക്ക് പരാതി പറയാനും പ്രശ്നങ്ങൾ ഉന്നയിക്കാനും അവസരം. മാസികകൾ നല്കാനും.
- സർവീസിന്റെ
വികസനത്തിന്നനുസരിച്ച് ഓരോ മാസവുമെന്ന പോലെ റിക്രൂട്ട് ചെയ്യപ്പെട്ട് വരുന്ന പുതുമുഖങ്ങൾ..
ഇനിയും പല പുതുമകൾ ( പഴമകൾ?)!
പുതിയ കാലത്തിന്റെ വെല്ലുവിളികൾ നേരിടുന്നതിന്നു പഴയ കാല പോരാട്ടങ്ങൾ തീർച്ചയായും
പ്രചോദനമേകും…
വി എ എൻ 08.07.2026