നമ്മൾ വയോജനങ്ങൾ -27
വയോമധുരം പദ്ധതി-സൗജന്യ ഗ്ലൂക്കോമീറ്റർ വിതരണം
പ്രമേഹ രോഗികളുടെ എണ്ണത്തിൽ ഇന്ത്യയിൽ പ്രഥമ സ്ഥാനം കേരളത്തിനാണ്. ഐ.സി.എം.ആർ-ന്‍റെ 2017-ലെ പഠനമനുസരിച്ച് കേരളത്തിലെ ജനസംഖ്യയുടെ 19.4% പ്രമേഹരോഗികളാണ്. കേരളത്തിൽ 80% ലേറെ വയോജനങ്ങൾ പ്രമേഹരോഗികളാണെന്നും കണക്കാക്കുന്നു.
ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ ബി.പി.എൽ വിഭാഗത്തിലെ വയോജനങ്ങൾക്കായി, അതെ പോലെ ഭിന്നശേഷിക്കാർക്കായി, രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് നിർണ്ണയിക്കുന്ന ഗ്ലൂക്കോമീറ്റർ സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതിയാണ് “വയോമധുരം പദ്ധതി”.ഗ്ളൂക്കോമീറ്ററിന്റെ ഉപയോഗ രീതി സംബന്ധിച്ച് ഗുണഭോക്താക്കൾക്ക് ബോധവൽക്കരണം നൽകുകയും പൊതുജന പങ്കാളിത്തത്തോടുകൂടി അവ വയോജനങ്ങൾക്ക് വിതരണം ചെയ്യുന്നതിന് ജില്ലാ സാമൂഹ്യനീതി ഓഫീസർമാർ നടപടി സ്വീകരിക്കേണ്ടതുമാണ്.
അപേക്ഷകൻ / അപേക്ഷക പ്രമേഹ രോഗിയാണെന്ന് അംഗീകൃത ഡോക്ടർ സാക്ഷ്യപ്പെടുത്തിയിരിക്കണം. കൂടുതൽ അപേക്ഷകർ ഉള്ള പക്ഷം പ്രായത്തിൽ മുതിർന്നവർക്ക് മുൻഗണന നൽകണം.
അപേക്ഷകന്‍/അപേക്ഷക ബി.പി.എൽ വരുമാന പരിധിയിൽപ്പെട്ട ആളായിരിക്കണം.
അപേക്ഷകർ ഹാജരാക്കേണ്ട രേഖകൾ:
പ്രായം തെളിയിക്കുന്ന സർക്കാർ അംഗീകരിച്ച ഏതെങ്കിലും രേഖ.
പ്രമേഹ രോഗിയാണ് എന്ന് ഗവൺമെന്റ് എൻ.ആർ.എച്ച്.എം ഡോക്ടർ സാക്ഷ്യപ്പെടുത്തിയ മെഡിക്കൽ സർട്ടിഫിക്കറ്റ്.
സ്വയം സാക്ഷ്യപ്പെടുത്തിയ ബി.പി.എൽ റേഷൻ കാർഡിന്റെ പകർപ്പ് അല്ലെങ്കിൽ പഞ്ചായത്ത്/മുൻസിപ്പാലിറ്റി/കോർപ്പറേഷനിൽ നിന്നുള്ള ബി.പി.എൽ സർട്ടിഫിക്കറ്റ്. അല്ലെങ്കിൽ വില്ലേജ് ഓഫീസിൽ നിന്ന് ലഭിച്ച ബി.പി.എൽ പരിധിയിൽപ്പെട്ട വരുമാന സർട്ടിഫിക്കറ്റ്.
ഒട്ടേറെ അർഹരായവൻ ഇനിയും ഈ പദ്ധതിയുടെ ഗുണഭോക്താക്കളായി മാറുവാനുണ്ട് എന്നതാണ് വസ്തുത. SCFWA പ്രവർത്തകർ അത്തരം വയോജനങ്ങളെ കണ്ടുപിടിച്ചു ഗ്ളൂക്കോമീറ്റർ ലഭ്യമാക്കാൻ സഹായിക്കണം.
വി എ എൻ നമ്പൂതിരി പ്രസിഡന്റ് SCFWA 09.09.2023