നമ്മൾ വയോജനങ്ങൾ -26

മന്ദഹാസം പദ്ധതി.

വയോജനങ്ങളെ വായ തുറന്നു ചിരിക്കൂ!

പല്ല് നഷ്ടപ്പെട്ടാൽ, ഭക്ഷണം കഴിക്കാൻ വിഷമമാവുമെന്ന് മാത്രമല്ല, മുഖത്തിന്റെ സൗന്ദര്യം കൂടി നഷ്ടപ്പെടുകയാണ്. പലരും പല്ലില്ലാത്തതിനാൽ ചിരിക്കാൻ തന്നെ മടിക്കും, ചിരി മറക്കും. കൈകൊണ്ടു വായ മൂടിയാണ് പലരും ചിരിക്കുക. അങ്ങിനെ പല്ല് നഷ്ടപ്പെട്ടുപോയ പാവപ്പെട്ട വയോജനങ്ങൾക്ക് പല്ല് സെറ്റ് നൽകുന്ന കേരള സർക്കാറിന്റെ പദ്ധതിയാണ് ‘ മന്ദഹാസം’.

എല്ലാ വയോജനങ്ങളും സന്തോഷത്തോടെ, നന്നായി ചിരിക്കണമെന്നു നാം ആഗ്രഹിക്കുന്നു, കേരളത്തിലെ ഇടതു പക്ഷ ജനാധിപത്യ സർക്കാരും.

വി എ എൻ നമ്പൂതിരി പ്രസിഡന്റ്‌, SCFWA 08.09.2023