പുതിയ കാര്യമൊന്നുമല്ല ; പക്ഷെ എളുപ്പം ദഹിച്ചെന്നു വരില്ല.
രണ്ടു കൊല്ലം മുമ്പ് റേഷൻ കാർഡ് പുതുക്കിയപ്പോൾ ഞാൻ ഗൃഹ നായകനായിരുന്നത് മാറി എന്റെ ഭാര്യ ( പങ്കജം ) ഗൃഹനായികയായാണ് ലഭിച്ചത്. നല്ല സന്തോഷവും അഭിമാനവും തോന്നി. പണ്ടും ഇപ്പോഴും എന്റെ വീട്ടിലെ ഗൃഹനായിക അവർ തന്നെയാണ്. കേരള സർക്കാരിന്റെ നല്ല തീരുമാനം. സ്ത്രീ ശാക്തീകരണത്തിന്റെ ഒരു പടി കൂടി.
അപ്പോഴേ എന്റെ മനസ്സിൽ ഉയർന്ന് വന്ന ഒരു കാര്യമുണ്ട്. കുട്ടികൾക്ക് പേരിടുമ്പോൾ മിക്കവാറും അവരുടെ അച്ഛന്റെ പേർ അതിന്റെ കൂടെ ഉണ്ടാവും. എന്റെ മക്കളുടെ കാര്യം തന്നെ എടുക്കാം. എന്റെ പേർ കൂട്ടിചേർത്ത് ഷാജി നാരായണൻ, മിനി നാരായണൻ എന്നാണ് പേരിട്ടത്. ഇപ്പോൾ എനിക്ക് തോന്നുന്നത് പേർ നൽകേണ്ടിയിരുന്നത് ഷാജി പങ്കജം, മിനി പങ്കജം എന്നാണ്. ഇപ്പോൾ പറഞ്ഞിട്ട് കാര്യമില്ലല്ലോ. അമ്മയുടെയും അച്ഛന്റെയും പേരുകളും, അതേപോലെ അമ്മയുടെ പേര് മാത്രവുമായി നാമകരണം ലഭിച്ച ചിലരുടെ വിവരം എനിക്ക് അറിയാം. അവരെ അഭിനന്ദിക്കുന്നു.
അമ്മമാരുടെ പേർ കൂട്ടിച്ചേർക്കണമെന്ന് പറയുന്നതിലെ ന്യായങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഏറ്റവും പ്രധാനപ്പെട്ടത് കുഞ്ഞിനെ പ്രസവിക്കുന്നത് അമ്മയാണ് എന്നുള്ളതാണ്. രണ്ടാമത്തേത് ശൈശവ കാലത്തെങ്കിലും കുട്ടിയുടെ ജീവിതത്തിൽ ഏറ്റവുമധികം ബന്ധപ്പെടുന്നത് അമ്മയാണ്. മുലപ്പാൽ കൊടുത്തും, ഭക്ഷണം കൊടുത്തും, താരാട്ട് പാട്ട് പാടി ഉറക്കിയും.. എല്ലാം ചെയ്യുന്നത് അമ്മ തന്നെ. ഇനിയും പറയാൻ കാര്യങ്ങൾ ഉണ്ടാവും.
മുൻപായിരുന്നെങ്കിൽ വിവാഹം കഴിച്ചാൽ പല സ്ത്രീകളും ഭർത്താവിന്റെ പേർ കൂട്ടിച്ചേർക്കാറുണ്ട്. പഠനവും, ഉപരി പഠനവും കഴിഞ്ഞു ജോലിയും ലഭിച്ച ശേഷം വിവാഹം കഴിക്കുന്ന ഈ കാലത്ത് ഭർത്താവിന്റെ പേർ കൂട്ടിച്ചേർക്കുന്നത് മിക്കവാറും ഇല്ലാതായിരിക്കുന്നു. ഐഡന്റിറ്റി കാർഡും, ആധാറും, പാസ്സ്പോർട്ടും തുടങ്ങി പല രേഖക ളിലുമുള്ള പേരിനോട് ഭർത്താവിന്റെ പേർ കൂടി ചേർത്താൽ ഉണ്ടാകുന്ന വിഷമതകൾ തന്നെ കാരണം. മറ്റൊരു കാര്യം കൂടി ഉണ്ട്. വിവാഹ മോചനവും രണ്ടാം വിവാഹവും വര്ധിക്കുന്ന ഇന്നത്തെ കാലത്ത് ഭർത്താവിന്റെ പേർ കൂട്ടിച്ചേർക്കുന്നത് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കും.
അപ്പോൾ അച്ഛന്റെയോ ഭർത്താവിന്റെയോ പേർ കൂട്ടിച്ചേർക്കുന്നതിന്നു പകരം ആദ്യം മുതലേയുള്ള, കൂട്ടിച്ചേർത്ത അമ്മയുടെ പേർ തന്നെ പെൺകുട്ടികൾക്ക് ഉത്തമം. അതല്ല, രണ്ടും വേണ്ട എന്ന അഭിപ്രായവും ഉണ്ട്. പലരുടെയും പേരുകളിൽ അച്ഛന്റെയും അമ്മയുടെയും പേർ ഇല്ലല്ലോ.
ഇനി ആൺകുട്ടികളുടേതോ? അതും അമ്മയുടെ പേർ കൂട്ടിച്ചേർക്കുന്നതാണ് ശരി എന്നാണ് എന്റെ അഭിപ്രായം. മകൻ ആയാലും മകൾ ആയാലും അമ്മയോട് തന്നെയാണല്ലോ കൂടുതൽ അടുപ്പം. ഇവിടെയും രണ്ടു പേരുടെയും പേർ കൂട്ടി ചേർക്കാതെയും ഇരിക്കാം.
വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാവും. ചർച്ചകളും നല്ലത് തന്നെ.
വി എ എൻ 27.04.2024
May be an image of 1 person
<img class="x16dsc37" role="presentation" src="data:;base64, ” width=”18″ height=”18″ />
All reactions:

Shaji Narayanan, Naveen Sekhar and 21 others