പ്രമേഹ രോഗികളുടെ എണ്ണത്തിൽ ഇന്ത്യയിൽ പ്രഥമ സ്ഥാനം കേരളത്തിനാണ്. ഐ.സി.എം.ആർ-ന്‍റെ 2017-ലെ പഠനമനുസരിച്ച് കേരളത്തിലെ ജനസംഖ്യയുടെ 19.4% പ്രമേഹരോഗികളാണ്. കേരളത്തിൽ 80% ലേറെ വയോജനങ്ങൾ പ്രമേഹരോഗികളാണെന്നും കണക്കാക്കുന്നു.
ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ ബി.പി.എൽ വിഭാഗത്തിലെ വയോജനങ്ങൾക്കായി, അതെ പോലെ ഭിന്നശേഷിക്കാർക്കായി, രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് നിർണ്ണയിക്കുന്ന ഗ്ലൂക്കോമീറ്റർ സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതിയാണ് “വയോമധുരം പദ്ധതി”.ഗ്ളൂക്കോമീറ്ററിന്റെ ഉപയോഗ രീതി സംബന്ധിച്ച് ഗുണഭോക്താക്കൾക്ക് ബോധവൽക്കരണം നൽകുകയും പൊതുജന പങ്കാളിത്തത്തോടുകൂടി അവ വയോജനങ്ങൾക്ക് വിതരണം ചെയ്യുന്നതിന് ജില്ലാ സാമൂഹ്യനീതി ഓഫീസർമാർ നടപടി സ്വീകരിക്കേണ്ടതുമാണ്.
അപേക്ഷകൻ / അപേക്ഷക പ്രമേഹ രോഗിയാണെന്ന് അംഗീകൃത ഡോക്ടർ സാക്ഷ്യപ്പെടുത്തിയിരിക്കണം. കൂടുതൽ അപേക്ഷകർ ഉള്ള പക്ഷം പ്രായത്തിൽ മുതിർന്നവർക്ക് മുൻഗണന നൽകണം.
അപേക്ഷകന്‍/അപേക്ഷക ബി.പി.എൽ വരുമാന പരിധിയിൽപ്പെട്ട ആളായിരിക്കണം.
അപേക്ഷകർ ഹാജരാക്കേണ്ട രേഖകൾ:
പ്രായം തെളിയിക്കുന്ന സർക്കാർ അംഗീകരിച്ച ഏതെങ്കിലും രേഖ.
പ്രമേഹ രോഗിയാണ് എന്ന് ഗവൺമെന്റ് എൻ.ആർ.എച്ച്.എം ഡോക്ടർ സാക്ഷ്യപ്പെടുത്തിയ മെഡിക്കൽ സർട്ടിഫിക്കറ്റ്.
സ്വയം സാക്ഷ്യപ്പെടുത്തിയ ബി.പി.എൽ റേഷൻ കാർഡിന്റെ പകർപ്പ് അല്ലെങ്കിൽ പഞ്ചായത്ത്/മുൻസിപ്പാലിറ്റി/കോർപ്പറേഷനിൽ നിന്നുള്ള ബി.പി.എൽ സർട്ടിഫിക്കറ്റ്. അല്ലെങ്കിൽ വില്ലേജ് ഓഫീസിൽ നിന്ന് ലഭിച്ച ബി.പി.എൽ പരിധിയിൽപ്പെട്ട വരുമാന സർട്ടിഫിക്കറ്റ്.
ഒട്ടേറെ അർഹരായവൻ ഇനിയും ഈ പദ്ധതിയുടെ ഗുണഭോക്താക്കളായി മാറുവാനുണ്ട് എന്നതാണ് വസ്തുത. SCFWA പ്രവർത്തകർ അത്തരം വയോജനങ്ങളെ കണ്ടുപിടിച്ചു ഗ്ളൂക്കോമീറ്റർ ലഭ്യമാക്കാൻ സഹായിക്കണം.
പല്ല് നഷ്ടപ്പെട്ടാൽ, ഭക്ഷണം കഴിക്കാൻ വിഷമമാവുമെന്ന് മാത്രമല്ല, മുഖത്തിന്റെ സൗന്ദര്യം കൂടി നഷ്ടപ്പെടുകയാണ്. പലരും പല്ലില്ലാത്തതിനാൽ ചിരിക്കാൻ തന്നെ മടിക്കും, ചിരി മറക്കും. കൈകൊണ്ടു വായ മൂടിയാണ് പലരും ചിരിക്കുക. അങ്ങിനെ പല്ല് നഷ്ടപ്പെട്ടുപോയ പാവപ്പെട്ട വയോജനങ്ങൾക്ക് പല്ല് സെറ്റ് നൽകുന്ന കേരള സർക്കാറിന്റെ പദ്ധതിയാണ് ‘ മന്ദഹാസം’.
എല്ലാ വയോജനങ്ങളും സന്തോഷത്തോടെ, നന്നായി ചിരിക്കണമെന്നു നാം ആഗ്രഹിക്കുന്നു, കേരളത്തിലെ ഇടതു പക്ഷ ജനാധിപത്യ സർക്കാരും.
സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള സര്‍ക്കാര്‍ വൃദ്ധസദനങ്ങളിലെ താമസക്കാരുടെ ആരോഗ്യ പരിരക്ഷയ്ക്കായി ഭാരതീയ ചികിത്സാ വകുപ്പ് വഴി നടപ്പിലാക്കി വരുന്ന വയോ അമൃതം പദ്ധതി 2014-15 വര്‍ഷമാണ് ആരംഭിച്ചത്. വയോജനങ്ങൾ, ഭിന്നശേഷിക്കാർ തുടങ്ങിയവരാണ് ഗുണഭോക്താക്കൾ. വൃദ്ധസദനങ്ങളിലെ താമസക്കാരായ വ്യക്തികള്‍ക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. ഏകദേശം 15ൽ പരം വൃദ്ധ സദനങ്ങൾ കേരളത്തിലുണ്ട്. ഒരു മെഡിക്കൽ ഓഫീസർ, ഒരു എറ്റെൻഡന്റ് എന്നിവർ സദനങ്ങളിൽ ഉണ്ടാകും.
വൃദ്ധസദനങ്ങളിലെ താമസക്കാരില്‍ നല്ലൊരു ഭാഗം വയോ അമൃതം പദ്ധതിയുടെസ് ഗുണഭോക്താക്കളാണ്. ആയുര്‍വേദ ചികിത്സാ രീതിയായതിനാല്‍ വയോജനങ്ങള്‍ക്ക് വളരെ പ്രയോജനപ്രദമാണ്.
സാമൂഹ്യനീതി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള വൃദ്ധ സദനങ്ങളിലെ രോഗാതുരരായ താമസക്കാരുടെ സമഗ്ര-ആരോഗ്യ സംരക്ഷണത്തിനും അവരുടെ മാനസിക ശാരീരിക സാമൂഹ്യ പ്രശ്നങ്ങള്‍ക്കും ഒരു പരിധി വരെ പരിഹാരം കാണുന്നതിന്ന് ഈ പദ്ധതി മുഖേന സാധ്യമാകും.
കൂട്ടു കുടുംബങ്ങൾ ഇല്ലാതാവുകയും മുതിർന്ന പൗരന്മാർ ഒറ്റപ്പെടുകയും ചെയ്യുന്ന ഇന്നത്തെ സാഹചര്യത്തിൽ കൂടുതൽ വൃദ്ധസദനങ്ങൾ ആരംഭിക്കുകയും നിലവിലുള്ളവയിലടക്കം സേവനം മെച്ചപ്പെടുത്തുകയും വേണമെന്നാണ് SCFWA ആവശ്യപ്പെടുന്നത്.
കേരള സാമൂഹ്യ സുരക്ഷ മിഷ്യൻ വഴി നടപ്പിലാക്കുന്ന പദ്ധതിയാണ് വയോമിത്രം.
65 കഴിഞ്ഞ മുതിർന്ന പൗരന്മാരുടെ ആരോഗ്യ സാമൂഹ്യ പരിരക്ഷ ലക്ഷ്യമാക്കുന്നു. കേരളത്തിലെ കോർപറേഷൻ / മുനിസിപ്പാലിറ്റി പ്രദേശങ്ങളിൽ 65 പൂർത്തിയായ പൗരന്മാർക്ക് മൊബൈൽ ക്ലിനിക് വഴിയും മറ്റും സൗജന്യമായി മരുന്ന്, പാലിയറ്റീവ് കെയർ, കൗൺസിലിങ്, ഹെൽത്ത് ഡസ്ക് എന്നിവ ലഭ്യമാക്കുന്നു.
ഈ സൗകര്യങ്ങളെല്ലാം ബ്ലോക്ക്, വില്ലേ ജ്, പഞ്ചായത്തുകളിലും നടപ്പിലാക്കണമെന്നും, 60 വയസ്സ് കഴിഞ്ഞവരെയും ഉൾപ്പെടുത്തണമെന്നും, ഇപ്പോഴുള്ള സജ്ജീകരണങ്ങൾ മെച്ചപ്പെടുത്തണമെന്നും സീനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് വെൽഫയർ അസോസിയേഷൻ സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പാവപ്പെട്ടവരായ വയോജനങ്ങൾക്ക് ചില മാനദൺഡങ്ങൾക്കനുസരിച് ഓരോ മാസത്തിലും 1600 രൂപ വീതം സംസ്ഥാന സർക്കാർ പെൻഷൻ നൽകുന്നുണ്ട്. 2006ൽ സീനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് വെൽഫയർ അസോസിയേഷൻ രൂപീകരിച്ച കാലത്ത് ലഭിച്ചിരുന്നത് 65 രൂപ മാത്രം. തുടർച്ചയായ നിവേദനങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും ഫലമായി 2011ൽ 400 രൂപയായും, 2016ൽ 600 രൂപയായും ഉയർത്തപ്പെട്ടു. 2016ൽ അധികാരത്തിൽ വന്ന ഇടതുപക്ഷ ജനാധിപത്യ സർക്കാർ അത് 1000 രൂപയിലേക്കു ഉയർത്തുകയും രണ്ടു വർഷത്തോളമുള്ള കുടിശ്ശിക നൽകുകയും ചെയ്തു. 2021ൽ അത് 1600 രൂപയിലേക്ക് വർധിപ്പിച്ചു. ഓണത്തിന് മുൻപായി ആഗസ്റ്റിലെ പെൻഷനും നൽകി.
52 ലക്ഷത്തിൽപരം പേർക്ക് വയോജന പെൻഷൻ നൽകുന്നുണ്ട്.
വയോജന പെൻഷൻ 5000 രൂപയായി ഉയർത്തണമെന്ന് SCFWA സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കേന്ദ്ര സർക്കാർ നൽകുന്ന 200 രൂപ അടക്കമാണ് 1600 രൂപ. എന്നാൽ വർഷങ്ങളായി കേന്ദ്രം നൽകേണ്ട തുക കേരള സർക്കാറിന്നു നൽകിയിട്ടില്ല. മാത്രവുമല്ല 2 ലക്ഷത്തിൽ പരം വയോജനങ്ങൾക്ക് മാത്രമേ കേന്ദ്ര വയോജന പെൻഷൻ ലഭിക്കുന്നുള്ളു. അതും ഇപ്പോൾ കുടിശ്ശികയാണ്.
കേന്ദ്രം നൽകേണ്ട തുക അടിയന്തിരമായി നൽകണമെന്നും തുക വർധിപ്പിക്കണമെന്നും SCFWA ആവശ്യപ്പെട്ടിട്ടുണ്ട്.

വി എ എൻ നമ്പൂതിരി പ്രസിഡന്റ് SCFWA.
All reactions:
3Balakrishnan Edavanputleth, Rajesh Mohananathan Nair and 1 other

ലോകത്തിലും, ഇന്ത്യയിലും, കേരളത്തിലും ജനസംഖ്യ വർധിക്കുന്നു. 60 വയസ്സ് കഴിഞ്ഞ മുതിർന്ന പൗരന്മാരുടെ എണ്ണവും ജനസംഖ്യയിലെ ശതമാനവും അതോടൊപ്പം വർധിക്കുന്നുണ്ട്. 2050 ആകുമ്പോഴേക്കും ലോക ജന സംഖ്യ 800 കോടിയായി ഉയരുമെന്നും അതിന്റെ നാലിലൊന്നു, അതായത് 200 കോടി വയോജനങ്ങളായിരിക്കുമെന്നും കണക്കാക്കപ്പെടുന്നു.
നമ്മൾ വയോജനങ്ങൾ – 22
വയോജന ദശകം 2021- 2030.
ലോകത്തിലും, ഇന്ത്യയിലും, കേരളത്തിലും ജനസംഖ്യ വർധിക്കുന്നു. 60 വയസ്സ് കഴിഞ്ഞ മുതിർന്ന പൗരന്മാരുടെ എണ്ണവും ജനസംഖ്യയിലെ ശതമാനവും അതോടൊപ്പം വർധിക്കുന്നുണ്ട്. 2050 ആകുമ്പോഴേക്കും ലോക ജന സംഖ്യ 800 കോടിയായി ഉയരുമെന്നും അതിന്റെ നാലിലൊന്നു, അതായത് 200 കോടി വയോജനങ്ങളായിരിക്കുമെന്നും കണക്കാക്കപ്പെടുന്നു.
സ്ത്രീകളുടെ എണ്ണവും ആയുർദൈർഘ്യവും പുരുഷന്മാരുടെതിനേക്കാളും കൂടുതലായിരിക്കും. കേരളത്തിലും അത് തന്നെ. ഇപ്പോൾ സ്ത്രീകളുടെ ശരാശരി വയസ്സ് 77 ഉം, പുരുഷന്മാരുടെത് 75 ഉം. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ 100 വയസ്സിനു മേലെയുള്ളവരുടെ എണ്ണം ഗണ്യമായി വർധിച്ചിരിക്കും.
ഈ വസ്തുതകളെല്ലാം കണക്കിലെടുത്ത ഐക്യ രാഷ്ട്ര സഭ, 2021 – 2030 വർഷങ്ങളെ വയോജന ദശകം ആയി പ്രഖ്യാപിക്കുകയും വയോജന പരിപാലനം, സുരക്ഷ, സംരക്ഷണം എന്നിവക്കാവശ്യമായ നിയമനിർമാണങ്ങൾ, നടപടികൾ എന്നിവ ഫലപ്രദമായി നടപ്പിലാക്കണമെന്ന് രാജ്യങ്ങൾക്ക് നിർദേശങ്ങൾ നൽകിയിട്ടുമുണ്ട്.
കേരളത്തിലെ ഏറ്റവും വലിയ വയോജന സംഘടനയായ സീനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് വെൽഫയർ അസോസിയേഷൻ, ഇത്തരം വയോജന സൗഹൃദ നടപടികൾ നടപ്പിലാക്കാൻ കേന്ദ്ര – കേരള സർക്കാരുകളോട് ആവശ്യപ്പെടുന്നു.
തുടർ പോസ്റ്റുകളിൽ കേരളത്തിലെ ഇടതു പക്ഷ ജനാധിപത്യ സർക്കാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വയോജന സൗഹൃദ പദ്ധതി കളെക്കുറിച്ച് വിശദീകരിക്കുന്നതാണ്.

മനുഷ്യ പുരോഗതിയിൽ നിർണായക പങ്ക് വഹിക്കുന്നതാണ് വായനയും അറിവ് നേടലും.
ജോലി എടുക്കുന്ന കാലത്തും കുടുംബത്തെ പുലർത്തുകയും കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം ഉറപ്പാക്കുകയും ചെയ്യുന്ന സമയത്തും പലപ്പോഴും വായിക്കാനുള്ള സമയം നമുക്ക് കിട്ടിയിരിക്കില്ല. പുസ്തകങ്ങൾ വാങ്ങിച്ചിട്ടുണ്ടാകാം, വായന നടന്നിരിക്കില്ല. (എല്ലാവരും അങ്ങിനെയാവണമെന്നില്ല ; ജീവിതം മുഴുവൻ തുടർച്ചയായ വായന നടത്തിയവരുമുണ്ടാകാം ).
ജോലിയിൽ നിന്നും വിരമിച്ചു, അല്ലെങ്കിൽ ജോലി എടുക്കാൻ വയ്യാതായി വിശ്രമിക്കുമ്പോൾ നമ്മുടെ വലിയ കൂട്ടുകാരാണ് പുസ്തകങ്ങൾ.
കേരളത്തിൽ നഗരങ്ങളിലും, ഗ്രാമങ്ങളിലുമെല്ലാം നല്ല വായന ശാലകളുണ്ട്, പുസ്തകങ്ങളുമുണ്ട്. പുസ്തകങ്ങൾ മേടിച്ചു വായിക്കുന്ന ശീലമാണെങ്കിൽ അതിന്നു പുസ്തക ശാലകളുമുണ്ട്.
വായിക്കുമ്പോൾ അറിവ് വർധിക്കുന്നു. രസകരമായ കഥകളും, നോവലുകളും. യാത്രക്കുറിപ്പുകൾ, രാഷ്ട്രീയം, ശാസ്ത്രം – ഏതു മേഖലയുമാവാം.
വായിക്കുമ്പോൾ ആവശ്യമുള്ള കാര്യങ്ങൾ കുറിച്ച് വെക്കുകയുമാവാം. പിന്നീട് ഉപയോഗിക്കാം.
കുഞ്ഞു കാലം മുതൽ മിക്കവാറും എല്ലാവരുടെയും വലിയ ആഗ്രഹമാണ് യാത്ര ചെയ്യുക, സ്ഥലങ്ങൾ കാണുക, പുതിയ പുതിയ ആളുകളുമായി പരിചയപ്പെടുക, വിവിധ തരം ഭക്ഷണം കഴിക്കുക എന്നൊക്കെ.
രണ്ടു തലമുറ മുമ്പത്തെ ആളുകളാണ് മിക്കവാറും ഇന്നത്തെ വയോജനങ്ങൾ. നഗരങ്ങൾ അധികം വളർന്നിരുന്നില്ല. മിക്കവാറും ആളുകൾ ഗ്രാമങ്ങളിൽ. എട്ടാം ക്ലാസ്സും , പത്താം ക്ലാസ്സും പാസ്സാകുന്നവർ പോലും വിരളം.
ഗ്രാമത്തിന്നു പുറത്തേക്കു പോകുന്നവർ വളരെ ചുരുക്കം. പലരും തീവണ്ടി കാണുന്നത് തന്നെ വലുതായ ശേഷമാണു. വിദൂര യാത്രകളും വളരെ കുറവ്.
ജോലി കിട്ടിയവരാണെങ്കിൽ അല്പം ചില യാത്രകൾ പോയിക്കാണും. ബഹുഭൂരിപക്ഷത്തിന്റെയും സ്ഥിതി അതല്ല. പല കാരണങ്ങളാലും നമ്മുടെ തലമുറയ്ക്ക് അധികം യാത്ര ചെയ്യാൻ പറ്റിയിട്ടില്ല.
കാലം മാറി. പലരുടെയും മക്കൾ ജോലി ചെയ്യുന്നത് ഇന്ത്യയിലെ വിവിധ നഗരങ്ങളിലൊ, വിദേശങ്ങളിലൊ ആണ്. അവിടെ പോയി മക്കളുടെയും കൊച്ചുമക്കളുടേയുമൊക്കെ കൂടെ താമസിക്കാൻ സന്ദർഭം ലഭിക്കും. ഒട്ടേറെ ടൂറിസ്റ്റ് ഏജൻസികൾ കേരളത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കോ, ആരാധനാലയങ്ങളിലേക്കോ എല്ലാം യാത്രകൾ ഏർപ്പാട് ചെയ്യുന്നുണ്ട്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലേക്കും , വിദേശ രാജ്യങ്ങളിലേക്കും ടൂറിസ്റ്റ് യാത്ര ഏർപ്പാട് ചെയ്യുന്ന ഏജൻസികളും ഉണ്ട്. നമുക്ക് സ്വന്തമായും യാത്ര ചെയ്യാം. എല്ലാ വിധ സൗകര്യങ്ങളും. നല്ലൊരു വിഭാഗം വയോജനങ്ങൾ ഇതെല്ലാം നന്നായി ഉപയോഗിക്കുന്നുമുണ്ട്.
നമുക്കും യാത്ര ചെയ്യേണ്ടേ? താജ് മഹളും, ചാർമിനാറും, വാഗാ ബോർഡറും, ലഡാക്കും, കശ്മീറും, നളന്ദയും, അജന്തയും, അന്തമാനും…. ഒക്കെ കാണേണ്ടേ? കാശിയും, തിരുപ്പതിയും , നിസാമിദ്ദിൻ ദർഗയും, അമൃത് സർ ഗുരുദ്വാരയും , ഷിംല ക്രിസ്ത്യൻ പള്ളിയും സന്ദർശിക്കേണ്ടേ?
ആസ്ട്രേലിയയും അമേരിക്കയും അഫ്രിക്കയും യൂറോപ്പും അവിടങ്ങളിലെ ചരിത്ര പ്രധാനമായ സ്ഥലങ്ങളും കാണേണ്ടേ? നമ്മുടെ അയൽപ ക്കക്കാരായ നേപ്പാൾ, മ്യാന്മാർ, സിലോൺ, ചൈന, മലേഷ്യ… പോകേണ്ടേ?
പോകണം. തീർച്ചയായും പോകണം. നമ്മുടെ സാമ്പത്തികസ്ഥിതിയും ആരോഗ്യവും കണക്കിലെടുത്ത് നമുക്ക് എവിടെയും യാത്ര ചെയ്യാം, സ്ഥലങ്ങൾ കാണാം, പുതിയ ആളുകളെ പരിചയപ്പെടാം.
കുറച്ചു വർഷങ്ങൾക്കു മുമ്പ് പത്നിയൊപ്പം ലണ്ടനിലെ തീവണ്ടിയിൽ (ട്യൂബിൽ ) യാത്ര ചെയ്യുകയായിരുന്നു. അടുത്ത് മുന്നിലെ ഇരിപ്പിടങ്ങളിൽ അല്പം ചുക്കിച്ചുളിഞ്ഞ മുഖവുമായി നാലഞ്ചു പേർ ഇരിക്കുന്നുണ്ട്. സംസാരിച്ചു, പരിചയപ്പെട്ടു. ജാപ്പാൻകാരാണ്. കൂട്ടത്തിൽ വയസ്സും ചോദിച്ചു. അടുത്തിരുന്ന ആൾ പറഞ്ഞു, എനിക്ക് 85 വയസ്സ്. മറ്റേവരെല്ലാം 90 ന്നു മേലെ…
അടുത്ത സ്റ്റേഷനിലെത്തിയപ്പോൾ ഒരുവിധം ചുറു ചുറുക്കോടെ തന്നെ അവരെല്ലാം ഇറങ്ങി പ്പോയി. കഴിഞ്ഞ വർഷം അന്തരിച്ച 117 കഴിഞ്ഞ ജപ്പാൻ മുത്തശ്ശിയെ ഓർമയില്ലേ? ആരോഗ്യം സമ്മതിക്കുമെങ്കിൽ യാത്രക്ക് പ്രായം വലിയ തടസ്സമല്ല.
അതെ, നമുക്ക് യാത്ര ചെയ്യണം. പറ്റുമെങ്കിൽ മക്കളുടെ, കൊച്ചുമക്കളുടെ കൂടെ. അല്ലെങ്കിൽ കൂട്ടുകാരുടെ കൂടെ, അല്ലെങ്കിൽ രണ്ടു പേർ മാത്രം, അല്ലെങ്കിൽ ഒറ്റയ്ക്ക്..
യാത്ര എനിക്ക് ഇഷ്ടമാണ് ; നിങ്ങൾക്കോ?
വി ഏ എൻ നമ്പൂതിരി 02.09.2023.
All reactions:
നമ്മൾ വയോജനങ്ങൾ – 20
നമുക്ക് യാത്ര ചെയ്യേണ്ടേ? സ്ഥലങ്ങൾ കാണേണ്ടേ?
വേണം, വേണം, വേണം.