800 ഓളം വരുന്ന ജീവൻ രക്ഷാ മരുന്നുകൾക്ക് 10 ശതമാനത്തിലേറെ വില വർധിപ്പിച്ച കേന്ദ്രസർക്കാരിന്റെ നടപടിയിൽ സീനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് വെൽഫയർ അസോസിയേഷൻ ശക്തിയായി പ്രതിഷേധിക്കുന്നു. ഈ തീരുമാനം ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത് പ്രായമായവരെയാണ്.വയോജനങ്ങൾക്കു നിലവിലുണ്ടായിരുന്ന റെയിൽവേ ടിക്കറ്റ് ഇളവുകൾ പിൻവലിച്ചതിന്നു പുറമേ, മറ്റൊരു കടുത്ത പ്രഹരം കൂടി ഏല്പിച്ചിരിക്കുകയാണ്. അടിയന്തിരമായും മരുന്നുകളുടെ വില വർദ്ധന പിൻവലിക്കണമെന്ന് എസ് സി എഫ് ഡബ്ല്യൂ എ ആവശ്യപ്പെടുന്നു.