Reception to Com.Elamaram Kareem LDF candidate Kozhikode

കോഴിക്കോട് പാർലിമെന്റ് നിയോജക മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി സ എളമരം കരീമിന്നു സ്വീകരണം.

New Book by Com. Brinda Kaarat

ഈയിടെ പ്രസിദ്ധീകരിച്ച സ വൃന്ദ കാരാട്ടിന്റെ ‘ റീത്തയുടെ പാഠങ്ങൾ ‘ എ ന്ന പുസ്തകം വായിച്ചു. 1975 മുതൽ 1985 വരെ പത്തു വർഷക്കാലം ‘ റീത്ത ‘ എന്ന പേരിൽ ഡൽഹിയിലെ തുണിമിൽ തൊഴിലാളിമാരെ സംഘടിപ്പിച്ചും പാർട്ടിപ്രവർത്തനം നടത്തിയും ഉള്ള അനുഭവങ്ങളാണ് കൂടുതലും. അടി യന്തരാവസ്ഥയുടെ കരാളനാളുകൾ, ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിനെ തുടർന്നു സിഖ്‌കാർക്കെതിരായി നടന്ന ക്രൂരമായ കൊലപാതകങ്ങൾ, ആക്രമണങ്ങൾ, എല്ലാം സ്വന്തം അനുഭവങ്ങളിലൂടെ വിവരിക്കുന്നു. കൂടെ പ്രവർത്തിച്ച സഖാക്കളുടെ ത്യാഗപൂർണമായ പ്രവർത്തനങ്ങളും ഓർമിക്കുന്നു. ജനാധിപത്യ മഹിളാ അസോസിയേഷൻ രൂപീകരണവും സ്പർശിക്കുന്നു.
25 കൊല്ലത്തോളമുള്ള എന്റെ ഡൽഹി വാസ കാലത്തു പരിചയപ്പെട്ട ഒട്ടേറെ സഖാക്കളുടെ ഓർമ പുതുക്കാനും കഴിഞ്ഞു.
തീർച്ചയായും വായിക്കേണ്ട പുസ്തകം. സ ആർ പാർവതി ദേവിയുടെ പരിഭാഷയും മെച്ചം.
വി എ എൻ 28.03.2024

Parliament Election and Senior Citizens

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്നായ ഇന്ത്യയിലെ പതിനെട്ടാം ലോകസഭാ തിരഞ്ഞെടുപ്പ് പ്രക്രിയക്ക് ആരംഭം കുറിച്ച് കൊണ്ട് തിരഞ്ഞെടുപ്പ് തീയതികളും ഫലപ്രഖ്യാപന ദിവസവും ബന്ധപ്പെട്ട മറ്റു കാര്യങ്ങളും 2024 മാർച്ച്‌ 16 ന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കുകയുണ്ടായി. 2024 ഏപ്രിൽ 19, 26, മെയ്‌ 7, 13, 20, 25, ജൂൺ 1 എന്നിങ്ങനെ 7 തീയതികളിലായാണ് വിവിധ സംസ്ഥാനത്തിലെ തിരഞ്ഞെടുപ്പ്. കേരളത്തിൽ ഏപ്രിൽ 26 ന്ന്. വോട്ടെണ്ണൽ ജൂൺ നാലിനും തുടർന്ന് ഫലപ്രഖ്യാപനവും. തിരഞ്ഞെടുക്കപ്പെടേണ്ട അംഗങ്ങൾ 543.
ആകെ 142 കോടിയിലേറെ ജനസംഖ്യയിൽ 96.88 കോടി വോട്ടർമാർ- 49.7 കോടി പുരുഷന്മാരും 47.1 കോടി സ്ത്രീകളും. ഇതിൽ 60 കഴിഞ്ഞവർ, മുതിർന്ന പൗരന്മാർ, ഗണ്യമായ സംഖ്യയാണ്. 81.87 ലക്ഷം പേർ 85 വയസ്സ് കഴിഞ്ഞവരാണ്. അവരെ വീടുകളിൽ വോട്ട് ചെയ്യാൻ അനുവദിക്കും.
1951 – 52 ലായിരുന്നു ആദ്യത്തെ പാർലിമെന്റ് ഇലക്ഷൻ. രണ്ടാമത്തേത് 1957 ലും. അന്ന് ചിന്ഹങ്ങൾക്കു പകരം ചുവപ്പ് പെട്ടി , മഞ്ഞപ്പെട്ടി, പച്ചപ്പെട്ടി എന്ന രീതിയിൽ പ്രത്യേകം പെട്ടികളിലായിരുന്നു കമ്മ്യൂണിസ്റ്റ്‌ പാർട്ടി, കോൺഗ്രസ്‌ പാർട്ടി, മുസ്ലിം ലീഗ് എന്നിങ്ങനെയുള്ള പാർട്ടികൾക്ക് വോട്ട് രേഖപ്പെടുത്തേണ്ടിയിരുന്നത്.
മാറ്റങ്ങൾ പലതും വന്നു. ഇന്നിപ്പോൾ ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രങ്ങൾ ആണ്. ( അമേരിക്കയിലടക്കം ചില രാജ്യങ്ങളിൽ ഇപ്പോഴും ബേലറ്റ് പേപ്പർ സംവിധാനമാണ്. ) ഒട്ടേറെ പരാതികൾ കഴിഞ്ഞ തവണ വോട്ടിംഗ് യന്ത്രങ്ങളെ കുറിച്ച് വന്നിട്ടുണ്ട് എന്ന കാര്യം മറന്നു കൂടാ .
വയോജനങ്ങൾ ആകെ വോട്ടർമാരുടെ ഏകദേശം 20 ശതമാനത്തിലേറെ വരും. തെരഞ്ഞെടുപ്പിൽ അവർ ഒരു നിർണായക ശക്തി തന്നെയാണ്. ജാതി, മത, കക്ഷി രാഷ്ട്രീയത്തിന്നതീതമായി എല്ലാ വയോജനങ്ങളെയും ബാധിക്കുന്ന ഒട്ടേറെ പ്രശ്നങ്ങൾ അവർക്കുണ്ട്. 2006 മുതൽ അവരുടെ പ്രശ്നങ്ങൾ കേന്ദ്ര – സംസ്ഥാന സർക്കാരുകളുമായി, വിവിധ തലങ്ങളിൽ ഉന്നയിക്കുകയും പല നേട്ടങ്ങളും കൈവരിക്കുകയും ചെയ്ത കേരളത്തിലെ ഏറ്റവും വലിയ വയോജന സംഘടനയാണ് സീനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് വെൽഫയർ അസോസിയേഷൻ.
ഈ തെരഞ്ഞെടുപ്പിൽ മുതിർന്ന പൗരന്മാരുടെ വിവിധ പ്രശ്ങ്ങൾ ഉയർത്തുകയും, കഴിഞ്ഞ കാലങ്ങളിലും ഇന്നും ആരാണ് വയോജനങ്ങൾക്ക് താങ്ങും തണലുമായി നിന്നിട്ടുള്ളത് എന്ന് പരിശോധിക്കേണ്ടതും ഇത്തരുണത്തിൽ ആവശ്യമാണ്.
ഈ തെരഞ്ഞെടുപ്പിൽ 60 ലക്ഷത്തിൽപരം വരുന്ന കേരളത്തിലെ മുതിർന്ന പൗരന്മാരുടെ നിലപാട് എന്തായിരിക്കണം? കടമ എന്താണ്?
കേരളത്തിൽ മുഖ്യമായും മൂന്നു മുന്നണികളാണുള്ളത് – എൽ ഡി എഫ്, യു ഡി എഫ്, ബി ജെ പി. കേന്ദ്രം ഭരിക്കുന്നത് ബി ജെ പി യാണ് ; കേരളം എൽ ഡി എഫും.
കഴിഞ്ഞ 10 വർഷമായി കേന്ദ്രം ഭരിക്കുന്ന ബി ജെ പി സർക്കാരിന്റെ മുന്നിൽ വയോജനങ്ങളുടെ ഒട്ടേറെ പ്രശ്നങ്ങൾ സംഘടനയും ഇടതു പക്ഷ എം പി മാരും ഉയർത്തിയെങ്കിലും അവ ഒന്നും തന്നെ പരിഹരിക്കുവാൻ തെയ്യാറായില്ലെന്നു മാത്രമല്ല കൂടുതൽ വയോജന വിരുദ്ധ നടപടികൾ കൈക്കൊള്ളുകയാണ് ഉണ്ടായത്. ചില കാര്യങ്ങൾ ചൂണ്ടിക്കാണിക്കട്ടെ :
1. ദശാബ്ദങ്ങൾക്ക് മുൻപ് നൽകിത്തുടങ്ങിയ 200 രൂപ കേന്ദ്ര വയോജന പെൻഷൻ 5000 രൂപയായി വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഒരു രൂപ പോലും വർധിപ്പിച്ചില്ല. 200 രൂപ തന്നെ മാസങ്ങളായി നൽകിയിട്ടില്ല.
2. കേരളത്തിലെ 60 ലക്ഷത്തോളം മുതിർന്ന പൗരന്മാരിൽ വെറും 5 ലക്ഷത്തോളം പേർക്ക് മാത്രമാണ് കേന്ദ്രം പെൻഷൻ നൽകുന്നത്. കേരള സർക്കാരാണെങ്കിൽ 50 ലക്ഷത്തിൽ കൂടുതൽ പേർക്കും. കേരള സർക്കാറിന്റെ മാനദണ്ഡങ്ങൾക്കനുസരിച്ചു അത്രയും പേർക്ക് പെൻഷൻ നൽകുവാൻ കേന്ദ്രം തെയ്യാറായിട്ടില്ല.
3. ഒട്ടേറെ വർഷങ്ങളായി വയോജനങ്ങൾക്ക് നൽകിയിരുന്ന റയിൽവേ ടിക്കറ്റ് ഇളവുകൾ ( 58 വയസ്സ് കഴിഞ്ഞ സ്ത്രീകൾക്ക് 50 ശതമാനവും 60 വയസ്സ് കഴിഞ്ഞ പുരുഷന്മാർക്ക് 40 ശതമാനവും ) കോവിഡ് കാലത്ത് റദ്ദ് ചെയ്തത് തുടർച്ചയായി ആവശ്യപ്പെട്ടിട്ടും പുനസ്ഥാപിച്ചിട്ടില്ല.
4. വയോജനങ്ങളുടെ പ്രശ്നങ്ങളെ നേരിടുന്നതിന്നും മെച്ചപ്പെടുത്തുന്നതിന്നുമായി ഒരു വയോജനനയം പ്രഖ്യാപിക്കാൻ തെയ്യാറായില്ല.
5. വയോജനങ്ങളെ ഒഴിവാക്കിയുള്ള അമേരിക്കയുടെ കോവിഡ് നയം ഇന്ത്യയിൽ നടപ്പാക്കാൻ മോഡി സർക്കാർ ഉദ്ദേശിച്ചെങ്കിലും ശക്തമായ പ്രതിഷേധത്തിന്നു മുൻപിൽ ഉപേക്ഷിക്കാൻ നിർബന്ധിതമായി. (അല്ലായിരുന്നെങ്കിൽ അമേരിക്കയിൽ മരണപ്പെട്ടതിനേക്കാളും എത്രയോ കൂടുതൽ വയോജനങ്ങൾ ഇന്ത്യയിൽ മരണപ്പെടുമായിരുന്നു ).
ഈ സാഹചര്യത്തിൽ കേന്ദ്ര സർക്കാരിന്റെ വയോജന വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ചു SCFWA ആയിരക്കണക്കിന് പേർ പങ്കെടുത്ത രാജ് ഭവൻ മാർച്ച്, വാഹന പ്രചാരണ ജാഥ എന്നിവയടക്കം ഒട്ടേറെ പ്രതിഷേധ പരിപാടികൾ നടത്തുകയും മെമ്മറാണ്ടം നൽകുകയും ചെയ്തെങ്കിലും ഒരു കാര്യത്തിലും അനുകൂല തീരുമാനം ഉണ്ടായില്ല.
ആദായനികുതിയിലടക്കം ലക്ഷക്കണക്കിന് കോടി രൂപയുടെ ഇളവുകൾ ഭീമൻ കോർപറേറ്റുകൾക്ക് സന്തോഷത്തോടെ നൽകുന്ന മോഡി സർക്കാർ പാവപ്പെട്ട വയോജനങ്ങളെ ആകെ അവഗണിക്കുകയായിരുന്നു.
ഇപ്പോഴത്തെ തിരഞ്ഞെടുപ്പിലും ബി ജെ പി ജയിക്കുകയാണെങ്കിൽ വയോജനങ്ങൾക്ക്‌ ഇന്ന് ലഭിക്കുന്ന ആനുകൂല്യങ്ങൾ പോലും നഷ്ടപ്പെടുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ കേന്ദ്ര ഭരണകക്ഷിയെ പരാജയപ്പെടുത്തേണ്ടത് വയോജനങ്ങളുടെ ആവശ്യമാണ്‌.
കഴിഞ്ഞ തവണ ഒരു സീറ്റിലൊഴികെ മറ്റ് 19 സീറ്റിലും വിജയിച്ച യു ഡി എഫ് എം പി മാർ കേരളത്തിന്റെ അവകാശങ്ങൾക്ക് വേണ്ടി ഒരക്ഷരം പോലും പാർലമെന്റിൽ ഉയർത്തിയില്ലെന്നു മാത്രമല്ല, കേരള വിരുദ്ധ നടപടികൾക്ക് മൗനാനുവാദം നൽകുകയാണ് ചെയ്തത്. കോടിക്കണക്കായ ന്യൂനപക്ഷങ്ങളെ പ്രതികൂലമായി ബാധിക്കുന്ന പൗരാവകാശ ഭേദഗതി നിയമത്തിന്നെതിരെ ശക്തമായ എതിർപ്പുയത്തുന്നതിൽ പോലും പരാജയപ്പെട്ടു. വയോജനങ്ങളുടെ അടിയന്തിരപ്രശ്നങ്ങൾ പാർലമെന്റിൽ ഉന്നയിക്കുന്നതിന്നായി പല എം പി മാരെയും കണ്ടു നിവേദനം നടത്തിയെങ്കിലും അവർ പ്രശ്നം ഉന്നയിക്കുകയോ ചർച്ച ചെയ്യുകയോ ഉണ്ടായില്ല.
കേരളം ഭരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ സർക്കാരിന്റെയും ഇടതു പക്ഷ എം പി മാരുടെയും ട്രാക്ക് റെക്കോർഡും നമുക്ക് പരിശോധിക്കാം :
1. പ്രായമായ കാലത്ത് വിഷമത അനുഭവിക്കുന്ന വയോജനങ്ങളെ നെഞ്ചോട് ചേർത്ത് പിടിച്ചു അവർക്കാവശ്യമായ ഒട്ടേറെ നടപടികൾ കേരള സർക്കാർ നടപ്പിലാക്കി. വയോജന പെൻഷൻ 600 രൂപയായിരുന്നത് 18 മാസത്തെ കുടിശ്ശികയും കൊടുത്തു തീർത്ത് 1600 രൂപയാക്കി വർധിപ്പിച്ചു.
2. വ്യക്തമായ വയോജന നയം പ്രഖ്യാപിച്ചു അതിനനുസൃതമായി മുപ്പത്തോളം പദ്ധതികൾ നടപ്പിലാക്കി.
3. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിൽ ബഡ്‌ജറ്റ്റിന്റെ 5 % വയോജന പദ്ധതികൾക്കായി നീക്കി വെച്ച് കല്പന പുറപ്പെടുവിച്ചു.
4. അൽഷിമേഴ്‌സ്, കിടപ്പ് രോഗികൾ തുടങ്ങിയവർക്ക് ചികിത്സ ഉറപ്പാക്കുകയും വാതിൽപ്പടി സേവനവും.
5. സൗജന്യ ചികിത്സ, മരുന്നുകൾ.
6. വൃദ്ധസദനങ്ങളും പകൽവീടുകളും നടപ്പിലാക്കി വയോജനങ്ങൾക്ക് ആശ്വാസം നൽകി.
7. മെയ്ന്റനൻസ് ട്രിബൂണലുകൾ നടപ്പിലാക്കി, വയോജനങ്ങളുടെ ഒട്ടേറെ പരാതികൾ പരിഹരിച്ചു.
8. വയോജന പ്രശ്നങ്ങൾ ചർച്ച ചെയ്തു തീരുമാനമെടുക്കാൻ സംസ്ഥാനത്തിലും ജില്ലകളിലും വയോജന സംഘടനകളുടെ പ്രതിനിധ്യത്തോടെ വയോജന കൗൺസിലുകൾ രൂപീകരിച്ച് പ്രശ്നങ്ങൾ ചർച്ച ചെയ്ത് തീരുമാനങ്ങൾ എടുക്കുകയുണ്ടായി.
9. വയോജന കമ്മീഷൻ രൂപീകരിക്കാൻ തീരുമാനമെടുത്തു, നടപടികൾ പുരോഗമിക്കുന്നു.
10. കേരളത്തിൽ നിന്നുള്ള ഇടതുപക്ഷജനാധിപത്യ എം പി മാർ പാർലമെന്റിൽ ഏറ്റവും ശക്തമായി കേരളത്തിന്റെ പ്രശ്നങ്ങൾ ഉയർത്തുകയും വാദിക്കുകയുമുണ്ടായി. പൗരാവകാശ ഭേദഗതി നിയമമടക്കമുള്ള കരി നിയമങ്ങളെ ശക്തമായി എതിർത്തു. SCFWA നിവേദനം നൽകിയ പ്രശ്നങ്ങൾ പാർലിമെന്റിൽ ഉന്നയിച്ചു പോരാടി.
നമ്മുടെ സംഘടനയായ SCFWA ൽ എല്ലാ വിധ രാഷ്ട്രീയ അഭിപ്രായങ്ങളും ഉള്ളവർ ഉണ്ട്. പക്ഷെ സംഘടനയുടെ രാഷ്ട്രീയം ‘ ‘വയോജന രാഷ്ട്രീയം ‘ ആണ്. വയോജനങ്ങളുടെ താല്പര്യം സംരക്ഷിക്കുന്നവർക്കാണ് നമ്മുടെ വോട്ട്. കേരളത്തിന്റെയും വയോജനങ്ങളുടെയും താല്പര്യങ്ങൾക്ക് വേണ്ടി കേന്ദ്രത്തിൽ ശബ്ദമുയർത്തുകയും കേരളത്തിൽ സംസ്ഥാന പരിധിക്കുള്ളിൽ നിന്നു കൊണ്ട് പരമാവധി വയോജന സൗഹൃദ പരിപാടികൾ നടപ്പിലാക്കുകയും ചെയ്ത ഇടതു പക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർഥികളെ വിജയിപ്പിക്കുക എന്നതാണ് ഇത്തരുണത്തിൽ നമ്മുടെ കടമ.

Stop discrimination against women in language

വാക്കുകളിലെ സ്ത്രീവിവേചനം അവസാനിപ്പിക്കുക
വിവിധമേഖലകളിലെന്ന പോലെ തന്നെ, സ്ത്രീവിവേചനം നമ്മൾ ഉപയോഗിക്കുന്ന വാക്കുകളിലും കാണാവുന്നതാണ്.
മനുഷ്യരല്ലാത്ത, പ്രകൃതിയിലെ ചരാചര വസ്തുക്കളെയും ജീവജാലങ്ങളെയും സൂചിപ്പിക്കുന്ന ബഹുവചനങ്ങൾ നോക്കുക :
പർവതങ്ങൾ, മലകൾ, നദികൾ, സമുദ്രങ്ങൾ, താഴ് വരകൾ, മരങ്ങൾ, വൃക്ഷങ്ങൾ, ചെടികൾ, കാടുകൾ …
പശുക്കൾ, സിംഹങ്ങൾ, മാനുകൾ, കുതിരകൾ, ആനകൾ, പാമ്പുകൾ, പക്ഷികൾ, പട്ടികൾ, പുഴുക്കൾ, പൂച്ചകൾ, എലികൾ……
പുസ്തകങ്ങൾ, വീടുകൾ, കെട്ടിടങ്ങൾ, മേശകൾ, ജനലുകൾ, വാതിലുകൾ, അലമാരകൾ, പേനകൾ, കത്തുകൾ…..
മിക്കവാറും എല്ലാ പദങ്ങളും അവസാനിക്കുന്നത് ‘ കൾ ‘, ‘ ങ്ങൾ ‘ എന്നീ അക്ഷരങ്ങളിലാണ്.
ഇനി മനുഷ്യരിലേക്ക് വരാം. പുരുഷൻ, സ്ത്രീ എന്നീ രണ്ടു വിഭാഗത്തിലും ബഹുവചനങ്ങൾ വരുമ്പോൾ എങ്ങിനെയാണ്?
വൃദ്ധന്മാർ … വൃദ്ധകൾ
ചെറുപ്പക്കാർ….. ചെറുപ്പക്കാരികൾ
സന്യാസിമാർ … സന്യാസിനികൾ
കുമാരന്മാർ …. കുമാരികൾ
പൂജാരിമാർ ….. പൂജാരിണികൾ
മഹാന്മാർ ……. മഹതികൾ
വരന്മാർ ….. വധുക്കൾ
വിഭാര്യന്മാർ …… വിധവകൾ
പുരുഷന്മാർ …… സ്ത്രീകൾ…..
സ്ത്രീ വിഭാഗത്തിന്റെ ബഹുവചനങ്ങൾ മിക്കവയും നദികളുടെയും മരങ്ങളുടെയും മൃഗങ്ങളുടെയും പോലെ ‘കൾ ‘ ‘ങ്ങൾ ‘ എന്നതിൽ അവസാനിക്കുന്നു. എന്നാൽ പുരുഷവിഭാഗത്തിന്റേത് കൂടുതലും ‘ ന്മാർ ‘ ക്കാർ ‘ എന്ന ആദരവോടെ യുള്ള വാക്കുകളിലാണ് അവസാനിക്കുന്നത്. ഈ ആദരവ് സ്ത്രീ വിഭാഗത്തിന്നു ലഭിക്കുന്നില്ല. പുരുഷമേധാവിത്വ സമൂഹത്തിൽ സ്ത്രീക്ക് പലപ്പോഴും അർഹതപ്പെട്ട സ്ഥാനങ്ങൾ കിട്ടാറില്ലല്ലോ. ചിലപ്പോൾ അവർ ‘സാധനം ‘ മാത്രമാണല്ലോ.
എന്നാൽ കാലക്രമത്തിൽ ചില വാക്കുകൾ ‘ കൾ ‘ എന്നതിൽ നിന്നു മാറി ബഹുമാന സൂചകമായ ‘ മാർ ‘ വാക്കിലേക്ക് നീങ്ങിയിട്ടുണ്ട്. നോക്കുക :
അധ്യാപികമാർ,
രാജ്ഞിമാർ,
എയർഹോസ്‌റ്റ്സ്സുമാർ,
നഴ്സുമാർ,
രാജകുമാരിമാർ,
ചക്രവർത്തിനിമാർ….
( ഇത്തരുണത്തിൽ പണ്ട് പത്രങ്ങളിലും സംസാരിക്കുമ്പോഴും ഉപയോഗിച്ചിരുന്ന ‘ കമ്മ്യൂണിസ്റ്റുകൾ ‘ ‘സോഷ്യലിസ്റ്റുകൾ’ എന്നീ വാക്കുകൾ ‘ കമ്മ്യൂണിസ്റ്റുകാർ ‘, ‘ സോഷ്യലിസ്റ്റുകാർ ‘ എന്നായതും തിരിച്ച് ‘മാന്യന്മാരാ’ യിരുന്ന ‘ ‘കരിങ്കാലന്മാർ ‘ ‘കരിങ്കാലികൾ ‘ ആയതും ശ്രദ്ധിക്കുക ).
എന്തുകൊണ്ട് അധ്യാപികമാർ, നഴ്സുമാർ, എയർഹോസ്‌റ്റസ്സുമാർ, അമ്മമാർ എന്ന രീതിയിൽ സ്ത്രീ വിവേചനമില്ലാതെ ബാക്കി വാക്കുകളുംതാഴെ കൊടുത്ത രീതിയിൽ ഉപയോഗിച്ച് കൂടാ?
വൃദ്ധന്മാർ ….. വൃദ്ധമാർ
ചെറുപ്പക്കാർ … ചെറുപ്പക്കാരിമാർ
സന്യാസിമാർ …. സന്യാസിനിമാർ
കുമാരന്മാർ …. കുമാരിമാർ
പൂജാരിമാർ ….. പൂജാരിണിമാർ
മഹാന്മാർ …… മഹതിമാർ
വരന്മാർ …… വധുമാർ
വിഭാര്യന്മാർ …… വിധവമാർ
പുരുഷന്മാർ …… സ്ത്രീമാർ
( സ്ത്രീയുടെ ബഹുവചനമായി സ്ത്രീമാർ എന്ന വാക്ക് ഉച്ചരിക്കുവാൻ അല്പം വിഷമതയുണ്ടെന്നു ഒരു സുഹൃത്ത്‌.
‘ മേസ്ത്രിമാർ ‘ എന്ന് വിഷമം കൂടാതെ നാം പറയുന്നുണ്ടല്ലോ.)
ഭാഷാപണ്ഡിതരും സാമൂഹ്യ പ്രവർത്തകരും മഹിളാ സംഘടനകളുമെല്ലാം ആലോചിച്ചു വേണ്ട തീരുമാനം എടുക്കാൻ കഴിയുമെന്ന് ആശിക്കുന്നു.
Like

Comment
Share
View more comments
Comment as V A N Namboodiri

Red Salute to Com.K.T.Muhammed

സ. കെ ടി മുഹമ്മദ്‌ ( 29.09.2027 – 25.03.2008 )
2024 മാർച്ച്‌ 25, നാടകകുലപതി സ. കെ ടി മുഹമ്മദിന്റെ പതിനാറാം ചരമ വാർഷിക ദിനമാണ്. സഖാവിന്റെ ദീപ്ത സ്മരണയിൽ ആദരാഞ്ജലികൾ!
കെ ടി യുടെ 40 ഓളം നാടകങ്ങളും നൂറു കണക്കായ വേദികളിൽ അവയുടെ അവതരണവും ആസ്വദിച്ചവരാണ് കേരള ജനത. ‘ ഇത് ഭൂമിയാണ് ‘, കണ്ടം വെച്ച കോട്ട് ‘ തുടങ്ങിയ നാടകങ്ങൾ കൊല്ലങ്ങളോളം വേദികളിൽ നിറഞ്ഞു നിന്നു. അദ്ദേഹത്തിന്റെ നാടക ക്ലബ്‌ യുവ കലാകാരന്മാർക്ക്‌ ഒരു പരിശീലന വേദി കൂടി ആയിരുന്നു. പുരോഗമന ആശയങ്ങൾ തന്റെ നാടകങ്ങളിലൂടെ കെ ടി സമൂഹത്തിലേക്ക് പടർത്തി വിട്ടു.
കമ്പിതപാൽ വകുപ്പിൽ ഒരു ഇ ഡി പേക്കർ ആയാണ് കെ ടി മുഹമ്മദ്‌ ജോലി ആരംഭിച്ചത്. പരീക്ഷകൾ പാസ്സായി ആദ്യം പോസ്റ്റ്മാൻ ആയും പിന്നീട് പോസ്റ്റൽ ക്ലാർക്കായും നിയമിക്കപ്പെട്ടു. കമ്പിതപാൽ തൊഴിലാളിമാരുടെ ഏക സംഘടനയായ എൻ എഫ് പി ടി ഇ യുടെ അറിയപ്പെടുന്ന നേതാവായിരുന്നു കെ ടി. ചരിത്ര പ്രധാനമായ കേന്ദ്ര ജീവനക്കാരുടെ 1960, 1968 പണിമുടക്കുകളിൽ സഖാവ് മുൻപന്തിയിലുണ്ടായിരുന്നു. 1968 ലെ പണിമുടക്കത്തെ തുടർന്നു ദീർഘകാലം സസ്പെൻഷനിൽ. പിന്നീട് സർവിസിലേക്ക് തിരിച്ചു കയറാതെ, തന്റെ പ്രിയപ്പെട്ട കലാ പ്രവർത്തനത്തിലേക്കു പൂർണമായും മുഴുകുകയായിരുന്നു.
ആ കാലഘട്ടത്തിൽ പലപ്പോഴും നാടക ക്ലബ്ബിൽ പോയതും കെ ടി യെയും വിൽ‌സൺ സാമുവൽ, ത്രിവിക്രമൻ നായർ തുടങ്ങിയ മറ്റു കലാകാരന്മാരെയും കണ്ടു പല കാര്യങ്ങളും സംസാരിച്ചതും ഓർക്കുന്നു.
1952 ൽ സഖാവ് രചിച്ച ‘ കണ്ണുകൾ ‘ എന്ന കഥക്ക് സാർവ്വദേശീയ പുരസ്കാരം ലഭിക്കുകയുണ്ടായി. അനുമോദിച്ചുകൊണ്ട് എൻ എഫ് പി ടി ഇ മാസികയിൽ വന്ന ലേഖനത്തിന്റെ കോപ്പി വളരെ കാലത്തിനു ശേഷം കെ ടി ക്കു നൽകിയപ്പോൾ സഖാവിന്റെ സന്തോഷം കാണേണ്ടതായിരുന്നു.
ഡൽഹിയിൽ താമസം മാറ്റിയതിന്നു ശേഷവും കോഴിക്കോട്ട് വരുമ്പോൾ കെ ടി യുടെ അടുത്ത സുഹൃത്തും കേന്ദ്ര ജീവനക്കാരുടെ നേതാവുമായ സ കെ രാജന്റെ കൂടെ രണ്ടു മൂന്ന് തവണ വീട്ടിൽ പോയതും സൗഹൃദം പുതുക്കിയതും ഓർമ.
കെ ടി യുടെ ആദരവായി നഗരമധ്യത്തിൽ മാനാഞ്ചിറക്കടുത്ത് കോർപറേഷൻ ഒരു പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. പ്രതിമയിൽ കെ ടി യുടെ പേരും ജനന മരണ തീയതികളും നാടകകുലപതി എന്ന ആദരവും ചേർക്കണമെന്ന് ഞാൻ അഭ്യർത്ഥിച്ചതിനെതുടർന്നു താമസം വിനാ ആ കാര്യം നടപ്പാക്കിയതിൽ ബഹു മേയർ ഡോ ബീന ഫിലിപ്പിനെ അഭിനന്ദിക്കുന്നു. പ്രതിമ വൃത്തിയാക്കി സ്ഥലപരിമിതി കണക്കിലെടുത്തു കൊണ്ട് തന്നെ ഒരു ചുറ്റു വേലിയും മറ്റും നിർമിച്ചു വെക്കണമെന്ന് കൂടി അഭ്യർത്ഥിക്കുന്നു.
നാടകകുലപതി സ കെ ടി യുടെ ഓർമയിൽ ഒരു പിടി രക്‌തപുഷ്പങ്ങൾ!
വി എ എൻ 24. 03. 2024
 
 
 
 
 
 

Red Salute to Com. AKG on his 47th death anniversary !

സഖാവ് എ കെ ഗോപാലൻ ( 01.10.1904 – 22.03.1977 )
പാവങ്ങളുടെ പടത്തലവൻ സ. എ കെ ജി യുടെ നാല്പത്തി ഏഴാം ചരമ വാർഷിക ദിനമാണ് ഈ മാർച്ച്‌ 22.
പാവങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടങ്ങളാൽ നിറഞ്ഞ ജീവിതം. അനീതിക്കെതിരെ എന്നും ഉയർന്ന ഇടിമുഴക്കം. പാർലിമെന്റും മറ്റു ജനാധിപത്യ വേദികളും അധ്വാനിക്കുന്നവനും വേദനിക്കുന്നവന്നും വേണ്ടി സമരഭൂമിയാക്കിയ സഖാവ്. ആരോഗ്യം അനുവദിക്കാത്തപ്പോൾ പോലും സമരഭൂമികളിൽ നിറസാന്നിധ്യം. സമരമുഖങ്ങളിലെ തീജ്വാല.
സി പി ഐ ( എം ) സ്ഥാപക പി ബി നവരത്നങ്ങളിലൊരാൾ. സ്വാതന്ത്ര്യ സമര സേനാനി. പല തവണ ബ്രിട്ടീഷ് ജയിലിൽ. ജയിലിൽ നിന്നും അപകടം നിറഞ്ഞ രക്ഷപ്പെടലും. സ്വാതന്ത്ര്യം ലഭിച്ച 1947 ആഗസ്റ്റ് 15 ന്നും ജയിലിൽ. ജയിലിൽ ത്രിവർണ പതാക ഉയർത്തി ആഘോഷിച്ചതും ചരിത്രം.
നിറഞ്ഞ സ്നേഹവും വാൽസല്യവും. തങ്ങളാണ് സഖാവിന്ന് ഏറ്റവും പ്രിയപ്പെട്ടവർ എന്ന് ബന്ധപ്പെടുന്നവർക്ക് ഏവർക്കും തോന്നുന്ന സവിശേഷ സൗഹൃദം.
ലക്ഷക്കണക്കിന് സാധാരണ തൊഴിലാളി പ്രവർത്തകർക്ക് എന്നും തളരാത്ത ആവേശവും ആത്മ വിശ്വാസവും.
1960, 1968, 1974 കേന്ദ്ര ജീവനക്കാരുടെയും റെയിൽവേ ജീവനക്കാരുടെയുമെല്ലാം പണിമുടക്കുകളെ ഭരണത്തിന്റെ ഇരുമ്പ് മുഷ്ടി ഉപയോഗിച്ച് അടിച്ചമർത്തിയപ്പോൾ, പതിനായിരക്കണക്കിന് പേരെ ജയിലിലടച്ചും പിരിച്ചുവിട്ടും സസ്‌പെൻഡ് ചെയ്തും ക്രൂരമായ ആക്രമണങ്ങൾ നടത്തിയപ്പോൾ, കൊടുങ്കാറ്റ് പോലെ അതിനെയെല്ലാം എതിർത്തു കൊണ്ട് രോഗം കണക്കിലെടുക്കാതെ ജീവൻ പണയം വെച്ചും കേരളമാകെ ഓടിയെത്തി ആശ്വസിപ്പിക്കുകയും ധൈര്യം പകർന്നു തരികയും ചെയ്ത സ എ കെ ജി യെ എങ്ങിനെ മറക്കാൻ!
ബി എസ് എൻ എൽ എംപ്ലോയീസ് യൂണിയൻ രൂപീകരണ ദിനം മാർച്ച്‌ 22 ന്ന് തന്നെ ( 2001 ) തീരുമാനിച്ചതും സഖാവിന്റെ ഓർമയിൽ.
ഒരുപാട് ഒരുപാട് ആവേശോജ്വലമായ ഓർമ്മകൾ!
സഖാവ് എ കെ ജി യുടെ ഓർമയിൽ ഒരുപിടി രക്‌തപുഷ്പങ്ങൾ!
വി എ എൻ 21.03.2024
May be an image of 1 person and text
 
 
 
 
 
 

Com. E M S Namboodiripad ( 13.06.1909 – 19.03.1998 )
19th March 2024 is the 26th death anniversary of Com. E. M. S. Namboodiripad, the world known Marxist leader, the first Chief Minister of Kerala, leader of India’s freedom movement and long time General Secretary of Communist Party of India (Marxist ) from 1977 to 1992.
His contribution is immense in the development of the newly formed Kerala state in various fields.
He was an intellectual giant and was a great scholar in almost every field. Thousands and lakhs gathered everywhere to hear his speech. For almost more than seven decades he wrote articles and spoke on various subjects, mainly on political and literary issues, which were later published in 100 big volumes after his death.
I had been fortunate to meet him several times and get his advice, like many other comrades.
Red Salute to Com. E M S on his 26th death anniversary!
V A N 18.03.2024

world women’s Day – 8th March

ലോക വനിതാ ദിനവും പോരാട്ടങ്ങളിൽ സ്ത്രീകളുടെ ഉജ്വല പങ്കാളിത്തവും.

മുൻപ്, സ്ത്രീകൾ മാത്രമോ, അല്ലെങ്കിൽ ബഹുഭൂരിപക്ഷം സ്ത്രീകളോ, പ്രവർത്തിച്ച ജോലി മേഖലകളായിരുന്നു എയർഹോസ്റ്റസ്, നേഴ്സ്, ടെലിഫോൺ ഓപ്പറേറ്റർ എന്നിവ. ഈ രംഗങ്ങളിൽ നടന്ന തൊഴിൽ സമരങ്ങളിൽ അവർ തന്നെ നേതൃത്വം നൽകിയ ഒട്ടേറെ പോരാട്ടങ്ങളും നടക്കുകയുണ്ടായി. വിവാഹം കഴിക്കാനുള്ള അവകാശത്തിന്നു വേണ്ടി, മാന്യമായ യൂണിഫോം ധരിക്കുന്നതിന്നു വേണ്ടി, മെച്ചപ്പെട്ട designation ലഭിക്കുന്നതിന്നു വേണ്ടി, ശുചിമുറികൾക്ക് വേണ്ടി, ഡോർമിറ്ററികൾക്ക് വേണ്ടി, അങ്ങിനെ എത്രയെത്ര ത്യാഗോജ്വലമായ സമരങ്ങൾ.

പൊതു പണിമുടക്കങ്ങളിലും അവർ മുന്നിൽ തന്നെ. 1960ലെ കേന്ദ്രജീവനക്കാരുടെ പണിമുടക്കിൽ ആയിരക്കണക്കിന് സ്ത്രീ സഖാക്ക ളാണ് പുരുഷ സഖാക്കളെ പ്പോലെ തന്നെ അറസ്റ്റ് ചെയ്തു ജയിലിലടക്കപ്പെട്ടത്, പിരിച്ചു വിടപ്പെട്ടത്. ന്യായമായ ആവശ്യങ്ങൾക്കായി നഴ്സുമാർ നടത്തിയ സമരത്തിൽ ആയിരങ്ങളെയാണ് ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തത്, ശിക്ഷിച്ചത്.

അതെ, സ്ത്രീ തൊഴിലാളിമാരും സമരങ്ങളിൽ എന്നും മുൻപന്തിയിൽ തന്നെയായിരുന്നു. കാർഷിക സമരങ്ങളിൽ സ്ത്രീകൾ വഹിച്ച ധീരോദാത്തമായ പങ്കു മറക്കാൻ കഴിയില്ലല്ലോ.

ലോക വനിതാ ദിനത്തിൽ ഈ കാര്യങ്ങളെല്ലാം ഓർത്തു പോയി.

( ഫോട്ടോ : സമരമുഖത്തു നിന്നും അറസ്റ്റ് ചെയ്യപ്പെട്ട നഴ്സിംഗ് ഓഫീസർ മാരൊപ്പം ഡൽഹി പാർലിമെന്റ് പോലീസ് സ്റ്റേഷനിൽ )

വി എ എൻ നമ്പൂതിരി 08.03.2024

May be an image of 5 people, people smiling and temple
[Newsfeed] #TogetherAtHome A pair of medium-brown-toned hands clapping. sticker
  • 1 h
  • Like
  • Reply

RED SALUTE TO COM.M.KRISHNAN ON HIS THIRD DEATH ANNIVERSARY !

ഇന്ന് 2024 മാർച്ച്‌ ഒന്ന്.

കേന്ദ്ര ജീവനക്കാരുടെയും കമ്പിതപാൽ തൊഴിലാളിമാരുടെയും സമുന്നത നേതാവ് സ എം കൃഷ്ണന്റെ മൂന്നാം ചരമ വാർഷികം.

1970 കളിൽ പി & ടി സർവീസിൽ പ്രവേശിച്ചത് മുതൽ 2021 മാർച്ച്‌ ഒന്നിന്നു ജീവിതത്തോട് വിട വാങ്ങിയത് വരെയുള്ള നാല് ദശകത്തിലേറെ വർഷങ്ങൾ പൂർണമായും തൊഴിലാളി പ്രസ്ഥാനത്തിന് നീക്കി വെച്ച ത്യാഗപൂർണമായ ജീവിതം.

കാസർഗോഡ് പോസ്റ്റൽ ക്ലാസ്സ്‌ III യൂണിയന്റെ ബ്രാഞ്ച് സെക്രട്ടറി ആയി ആരംഭിച്ച് സർക്കിൾ സെക്രട്ടറി, കോർഡിനേറ്റിംഗ് കമ്മിറ്റി കൺവീനർ, കോൺഫഡറേഷൻ സെക്രട്ടറി എന്നീ നിലയിൽ കേരളത്തിൽ..

പോസ്റ്റൽ ക്ലാസ്സ്‌ 3 യൂണിയൻ അഖിലേന്ത്യ ജനറൽ സെക്രട്ടറി, എൻ എഫ് പി ഇ സെക്രട്ടറി ജനറൽ, കോൺഫെഡറേഷൻ സെക്രട്ടറി ജനറൽ എന്നീ ഉത്തരവാദിത്വങ്ങൾ കേന്ദ്രത്തിൽ..

ഉജ്വല വാഗ്മി, എഴുത്തുകാരൻ, ജീവനക്കാരുമായി അടുത്ത ബന്ധം…

ഒട്ടേറെ സമരങ്ങൾ നയിച്ച ധീര നായകൻ…

പൊതുപ്രവർത്തനത്തിൽ വൻ പ്രതീക്ഷയായിരുന്ന സഖാവ്…

എന്റെപ്രിയ സുഹൃത്തും സഖാവും…

സഖാവ് കൃഷ്ണന്റെ ഓർമയിൽ ഒരായിരം രക്‌തപുഷ്പങ്ങൾ!

വി എ എൻ നമ്പൂതിരി 01.03.2024

May be an image of 1 person and text that says "സ: എം. കൃഷ്‌ണൻ അനുസ്‌മരണം 01.03.2024 വെള്ളി കോഴിക്കോട് HPO ക്ലബ്ബ് ഹാളിൽ വൈകീട്ട് 5.30 ന് അനുസ്‌മരണ സ :വി എ എൻ പ്രഭാഷണം നമ്പൂതിരി Confederation,NFPE,AIPRPA, BSNLEU, AIBDPA, CGPA പങ്കെടുക്കുക.. വിജയിപ്പിക്കുക..."