Second ‘Emergency’ ?

ഇലക്ടറൽ ബോണ്ട്‌അടക്കമുള്ള വൻ അഴിമതികൾ പുറത്ത് വന്നതും , സുപ്രീം കോടതിയിലെ തുടർച്ചയായ തിരിച്ചടികളും, ഡൽഹി മുഖ്യ മന്ത്രി കെജ്‌രിവാലിനെയടക്കം ഒട്ടേറെ പ്രതിപക്ഷ നേതാക്കളെ കാരണമില്ലാതെ ഇ ഡി, സി ബി ഐ, ഐ ടി എന്നിവയെ ദുരുപയോഗപ്പെടുത്തി അറസ്റ്റ് ചെയ്തു ജയിലിലിട്ടിട്ടുംപീഡിപ്പിച്ചിട്ടും മുൻകൈ ലഭിക്കാത്തതും, മോഡി സർക്കാരിനെ അവസാനക്കയ്യായ ‘ അടിയന്തിരാവസ്ഥ’ പ്രഖ്യാപനത്തിലേക്ക് നീക്കുമോ?
ഇല്ലെന്നാണ് തോന്നുന്നത്. പ്രധാന മന്ത്രി ഇന്ദിരാ ഗാന്ധിയുടെ കസേര രക്ഷിക്കാൻ 1975 ൽ പ്രഖ്യാപിച്ച അടിയന്തിരാവസ്ഥയെ തുടർന്നു നടന്ന തെരഞ്ഞെടുപ്പിൽ ഇന്ദിരാ ഗാന്ധിയടക്കം കോൺഗ്രസ്‌ അമ്പേ നിലം പൊത്തിയത് മോഡി സർക്കാർ മറന്നു കാണാനിടയില്ല.
വി എ എൻ 08.04.2024

Comrade Tapan Sen At Kozhikode

സി ഐ ടി യു ജനറൽ സെക്രട്ടറിയും ഇന്ത്യൻ തൊഴിലാളി വർഗ്ഗത്തിന്റെ സമുന്നതനേതാവുമായ സ. തപൻ സെൻ കോഴിക്കോട്. ഏപ്രിൽ 16 വൈകുന്നേരം 4 മണിക്ക് ശ്രീ നാരായണ സെന്റീനറി ഹാളിൽ തൊഴിലാളിമാരുടെയും പെൻഷൻകാരുടെയും യോഗത്തിൽ സംസാരിക്കുന്നു. പങ്കെടുക്കുക, വിജയിപ്പിക്കുക.

Emergency and undeclared Emergency

1975 ൽ കോൺഗ്രസ്‌ കേന്ദ്ര സർക്കാർ അടിച്ചേല്പിച്ച ക്രൂരമായ അടിയന്തിരാവസ്ഥക്ക്‌ ശേഷം നടന്ന തെരഞ്ഞെടുപ്പിൽ ജയിലറക്കുള്ളിലെ ജോർജ് ഫെർണാൻഡസിന്റെ ഫോട്ടോ ഇന്ദിര സർക്കാരിന്നെതിരെയുള്ള ശക്തമായ ഒരു ആയുധമായിരുന്നു. ഇന്ദിര കോൺഗ്രസ്‌ അമ്പേ പരാജയപ്പെട്ടു.
അപ്രഖ്യാപിത അടിയന്തിരാവസ്ഥയായ ഇപ്പോൾ നടക്കുന്ന തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി ജയിലറയിൽ അടക്കപ്പെട്ട ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാലിന്റെ ഫോട്ടോയും തീർച്ചയായും നിർണായകമാവും.
വി എ എൻ 08.04.2024

Red Salute to Com. B T Ranadive on his 34th Death Anniversary !

 
 
B T Ranadive ( 19.12.1904 – 06.04.1990 )
B.T.Ranadive, Champion of the Working Class
Today is the 34th death anniversary of Comrade B T Ranadive, one of the top militant and revolutionary leaders of the working class. He was born on 19th December 1904 and passed away on 6th April 1990.
Balchadra Trimbak Ranadive was a bright student and passed MA with distinction. He joined the Communist Party in 1928 and also became a leader of the All India Trade Union Congress at Bombay. He actively participated in the Bombay Girni Kamgar union and Railways Unions. He supported the Navy Mutiny and organised solidarity strike in support of the same.
Com. BT R was elected as General Secretary of Communist Party of India in the 1948 Party Congress.
He was also elected to the first Polit Bureau of the Communist Party of India (Marxist)in 1964. A militant leader, he guided many struggles of the working class, including government employees. He was elected as President of CITU in its first Conference at Calcutta in 1970 and continued as such till his death. He was married to Com. Vimal Ranadive, herself a staunch trade union leader. Com. Ahilya Rangnekar, the leader of the heroic struggle of the Adivasis and a CPI(M) leader, is the sister of Com. BTR. All of them have passed away.
I had been fortunate to be in contact with Com. BTR for a long time in connection with the P and T trade union activities. He had attended the Conferences of P and T unions at All India level as also in the Kerala Circle. His guidance and advice were inspiring. Even on small details he was particular. Thousands of young workers have become militant workers after hearing him.
On his 34th death anniversary, my respectful homage to Com. B.T.Ranadive. We pledge to continue to tread the militant path shown by him.
Red Salute to Com. BTR !
V A N 06.04.2024

Vote for LDF

ദശകങ്ങളായി ത്യാഗപൂർണമായ പോരാട്ടങ്ങളിലൂടെ നേടിയ പഴയ പെൻഷൻ പദ്ധതി അട്ടിമറിച്ചു പെൻഷൻകാരെ ദുരിതത്തിലാഴ്ത്തുകയും,
പഴയ പെൻഷന്റെ പത്തിലൊന്നു പോലും ലഭിക്കാത്ത പുതിയ പെൻഷൻ പദ്ധതിയും പി എഫ് ആർ ഡി എ യും നടപ്പിലാക്കിയ കോൺഗ്രസിന്നും, ബി ജെ പി ക്കും പെൻഷൻകാരുടെ ഒരൊറ്റ വോട്ട് പോലും ലഭിക്കരുത്.
പെൻഷൻകാർക്കനുകൂലമായ പാർലിമെന്ററി കമ്മിറ്റി ശിപാർശകൾ തള്ളിയത് മോഡി സർക്കാർ. മുതിർന്ന പൗരന്മാർക്കുള്ള റെയിൽവേ ടിക്കറ്റ് ഇളവു റദ്ദ് ചെയ്തത് മോഡി സർക്കാർ.
പെൻഷൻകാരുടെയും, മുതിർന്ന പൗരന്മാരുടെയും അവകാശങ്ങൾക്ക് വേണ്ടി പാർലമെന്റിൽ ശക്തമായി ശബ്ദമുയർത്തിയത് ഇടതുപക്ഷമാണെന്ന് ഓർക്കുക.
പെൻഷൻകാരുടെയും മുതിർന്ന പൗരന്മാരുടെയും അവകാശങ്ങൾക്ക് വേണ്ടി പാർലമെന്റിൽ ശബ്ദമുയർത്താൻ ഇടതു പക്ഷ ജനാധിപത്യ സ്ഥാനാർത്ഥികൾക്ക് വോട്ട് നൽകി വിജയിപ്പിക്കുക.
വി എ എൻ 02.04.2024

Welcome Com. V.Sreekumar !

ഇന്ന് സർവീസിൽ നിന്നും പിരിയുന്ന, കേന്ദ്രജീവനക്കാരുടെ കോൺഫെഡറേഷൻ കേരള സ്റ്റേറ്റ് സെക്രട്ടറിയും ഓഡിറ്റ് & അക്കൗണ്ട്സ് ഓഫീസ് അസോസിയേഷൻ അഖിലേന്ത്യ ഭാരവാഹിയും ഒട്ടേറെ സമരങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത സ വി ശ്രീകുമാറിന്നു അഭിവാദ്യങ്ങൾ, ആശംസകൾ!
വി എ എൻ 31.03.2024