Let us keep our public spaces clean

അകത്തു വേറെ, പുറത്ത് വേറെ…, ഒരു മാറ്റം വേണ്ടേ?
കേരളീയർ വിദ്യാ സമ്പന്നരാണ്, വൃത്തിയുള്ളവരാണ്, മാന്യമായി പെരുമാറാൻ അറിയുന്നവരാണ്. പല കാര്യങ്ങളിലും കേരളം ഇന്ത്യയിൽ ഒന്നാമതാണെന്ന് മാത്രമല്ല വികസിത മുതലാളിത്ത രാജ്യങ്ങളോട് കിട പിടിക്കുന്നതുമാണ്.
വൃത്തിയുടെ കാര്യം എടുക്കാം. സ്വന്തം വീടും ചുറ്റുപാടും എത്ര വൃത്തിയായാണ്, ഭംഗിയായാണ് നാം സൂക്ഷിക്കുന്നത്! ചെറിയൊരു പൊടി കണ്ടാൽ പോലും ഉടൻ അതെടുത്തു കളയും. സ്വീകരണ മുറി എത്ര സുന്ദരമായാണ് ഒരുക്കിയിരിക്കുന്നത്?
പക്ഷെ പുറത്തിറങ്ങിയാൽ നമ്മൾ മറ്റൊരാളായി മാറുന്നു. സിഗററ്റും ബീഡിയും വലിച്ചു കഴിഞ്ഞാൽ കുറ്റി റോഡിൽ വലിച്ചെറിയുന്നു. വീട്ടിൽ നിന്നു കയ്യിൽ കരുതിയ പാഴ് വസ്തുക്കളും ഭക്ഷണാവശിഷ്ടങ്ങളും അടങ്ങിയ പൊതി അപ്പുറവും ഇപ്പുറവും നോക്കി റോഡിന്റെ അരികിലേക്ക് ഇടുന്നു. കാറിൽ നിന്നും ചോക്ലേറ്റിന്റെയും ഐസ് ക്രീമിന്റെയൊക്കെ ശേഷിപ്പുകൾ വലിച്ചെറിയപ്പെടുന്നു. എത്ര പഴയ ചെരി പ്പുകളും, ഷൂവും ഒക്കെയാണ് റോഡരികിൽ!
ഹോട്ടലുകളിലെല്ലാം ചവറ്റുകൊട്ടകൾ പല സ്ഥലങ്ങളിലുമായി വെച്ചിരിക്കുന്നത് കാണാം. എന്നാൽ കൈയും മുഖവും തുടച്ച കടലാസോ, പണം കൊടുത്ത ശേഷമുള്ള ബില്ലോ അവയിലിടാതെ നിലത്തിടുന്നത് സാധാരണം. കുറെ കടലാസുകളാവുമ്പോൾ അവിടുത്തെ ജീവനക്കാർ അവയെടുത്തു കൊട്ടയിലിടും.
നല്ല രീതിയിൽ സംരക്ഷിക്കുന്ന പാർക്കുകൾ നമുക്കുണ്ട്. വൃത്തിയായി സൂക്ഷിക്കണമെന്ന ബോർഡുകളുമുണ്ട്. എന്നാലും ചിലർ കഴിച്ച ഭക്ഷണ അവശിഷ്ടങ്ങളും, കടലാസ്സുകളുമൊക്കെ ചവറ്റു കൊട്ടകളിലിടാതെ പാർക്കിൽ തന്നെ വലിച്ചെറിയുന്നു. കടലപ്പൊതികളും, ഐസ് ക്രീം കപ്പുകളും, കടലാസ് പ്ലേറ്റുകളുമൊക്കെ ബീച്ചിലും പാർക്കിലുമൊക്കെ നിറഞ്ഞു കാണും. ഇങ്ങിനെ മലിനമാക്കുന്നതു ശരിയല്ലെന്ന് അറിയുന്നവർ പോലും ഒന്നും പറയില്ല. എങ്ങിനെയായിരിക്കും പ്രതികരണം എന്ന് പറയാൻ പറ്റില്ലല്ലോ.
തീവണ്ടികൾ പൊതുസ്വത്താണ്. പലപ്പോഴും ശുചി മുറിയിൽ കയറാൻ തന്നെ വിഷമം തോന്നും. വെള്ളം ഒഴിക്കാത്തതു കൊണ്ടുള്ള രൂക്ഷ ഗന്ധം. ടോയ്ലറ്റ് കടലാസുകൾ പലപ്പോഴും താഴെ നിലത്തുണ്ടാകും.
വണ്ടിയുടെ ഇടനാഴിയിൽ വലിയ ചവറ്റു സഞ്ചികൾ ഉണ്ടെങ്കിലും, ചായ കുടിച്ച കപ്പുകളും പ്ലേറ്റുകളും മറ്റും തീവണ്ടിക്കകത്തു അങ്ങോട്ടുമിങ്ങോട്ടും ഉരുണ്ടു കളിക്കുന്നുണ്ടാകും. ചിലർ പുറത്തേക്കു വലിച്ചെറിയും. റെയിലിന്റെ രണ്ടു വശവും ഇവ കൂട്ടിക്കിടക്കുന്നതും കാണാം.
മതപരമായ ഉത്സവങ്ങളും മറ്റും കഴിഞ്ഞാൽ അവിടങ്ങളിൽ നിന്നും കൊട്ടക്കണക്കിന്ന് മാലിന്യ വസ്തുക്കൾ പിറ്റേന്ന് നീക്കി വൃത്തിയാക്കേണ്ടി വരും.
ശുചിത്വത്തിന്റെയും വൃത്തിയുടെയും കാര്യത്തിൽ നാം ഒരുപാട് മുന്നോട്ട് വന്നിട്ടുണ്ടെങ്കിലും ഇനിയും ഒട്ടേറെ മുന്നോട്ട് പോകാനുണ്ട്. പൊതുസ്ഥലങ്ങൾ, വീടുകൾ പോലെ തന്നെ, വൃത്തിയായിരിക്കണമെന്ന ഒരു നിർബന്ധ ബുദ്ധി നമുക്ക് വേണം. ഒരു നല്ല മാറ്റം അത്യാവശ്യം.എല്ലാവരുടെയും കൂട്ടായ പ്രവർത്തനത്തിലൂടെയേ അത് സാധ്യമാകൂ.
വി എ എൻ നമ്പൂതിരി 01.05.2024
May be an image of text that says "shutterstock.com shutterstock.com.1937727076 1937727076"
<img class="x16dsc37" role="presentation" src="data:;base64, ” width=”18″ height=”18″ />
All reactions:

Haridasan Nambiar, Mgs Kurup and 5 others

The Nameless workers

‘ അല്ലാത്തവർ ‘…

ഞങ്ങൾ ‘അല്ലാത്തവർ ‘ ആണ്. ഞങ്ങളുടെ പേരുകൾ നോക്കൂ :

എക്സിക്യൂട്ടീവ് അല്ലാത്തവർ ( നോൺ – എക്സിക്യൂട്ടീവ്സ് ), ഗസറ്റെഡ് ഓഫീസർ അല്ലാത്തവർ ( നോൺ – ഗസറ്റെഡ് ഓഫീസർ ), കമ്മിഷൻഡ് ഓഫീസർ അല്ലാത്തവർ (നോൺ – കമ്മിഷൻഡ് ഓഫീസർ ), ടീച്ചിങ് സ്റ്റാഫ്‌ അല്ലാത്തവർ ( നോൺ ടീച്ചിങ് സ്റ്റാഫ്‌ ), നോൺ ഫ്ലയിങ് സ്റ്റാഫ്‌, നോൺ സെക്രട്ടേറിയറ്റ് സ്റ്റാഫ്‌, നോൺ മിനിസ്റ്റീരിയൽ സ്റ്റാഫ്‌, നോൺ മെഡിക്കൽ സ്റ്റാഫ്‌, നോൺ ടെക്നിക്കൽ സ്റ്റാഫ്…

ഇന്ത്യ ഭരിച്ച ബ്രിട്ടീഷുകാരും, തുടർന്നു ഭരിച്ച ഇന്ത്യക്കാരും ഞങ്ങൾക്ക് നൽകിയ ‘ അല്ലാത്തവർ ‘ പേരുകളാണ് ഇതൊക്കെ. നിങ്ങൾ എക്സിക്യൂട്ടീവ് അല്ല, ഗസറ്റെഡ് അല്ല, ടീച്ചിങ് അല്ല, ടെക്നിക്കൽ അല്ല എന്ന് എപ്പോഴും കഴുത്തിനു വെക്കുന്ന വാക്കുകൾ. ഇനിയും ഒട്ടനവധി ഉദാഹരണങ്ങൾ. അപ്പോൾ ഞങ്ങൾ ആരാണ്?

മേധാവിത്വം എപ്പോഴും എവിടെയും കാണിക്കുക എന്നത് അന്നത്തെ ബ്രിട്ടീഷ് ഭരണാധികാരികളുടെ സ്വഭാവമായിരുന്നു.
പ്രധാനപ്പെട്ട, തന്ത്രപരമായ, ഉയർന്ന ജോലികളിലെല്ലാം ബ്രിട്ടീഷുകാർ. താഴ്ന്നതെന്നു അവർ കരുതിയ ജോലികളിൽ നാട്ടുകാർ ( നേറ്റീവ്സ് ). അവർ ഗവണ്മെന്റ് വേലക്കാർ (ഗവണ്മെന്റ് സെർവന്റ്സ് ). തങ്ങൾ ഉയർന്നവരാണെന്നും, മറ്റുള്ളവർ തങ്ങൾക്ക് തുല്യരല്ലെന്നും എപ്പോഴും അധികാരി വർഗം കാണിച്ച് കൊണ്ടിരിക്കുമല്ലോ. ഇന്ത്യക്കാരെ പൊതുവിൽ ‘ കൂലിസ് ‘ ( കൂലിക്കാർ ) എന്നും വിളിച്ചിരുന്നു. ഒരേ ജോലി ചെയ്യുന്ന ബ്രിട്ടീഷുകാരനും ഇന്ത്യക്കാരനും വ്യത്യസ്ത ശമ്പളമായിരുന്നു.

ഉയർന്ന നിലവാരത്തിലെത്തുമ്പോൾ സ്ഥിതി വ്യത്യസ്തമാണ്. പ്രൈം മിനിസ്റ്റർ / ചീഫ് മിനിസ്റ്റർ കഴിഞ്ഞാൽ, മറ്റുള്ളവർ മന്ത്രിമാരാണ്, അല്ലാതെ നോൺ പ്രൈം മിനിസ്റ്ററോ / നോൺ ചീഫ് മിനിസ്റ്ററോ അല്ല. മാനേജിങ് ഡയറക്ടർ കഴിഞ്ഞാൽ മറ്റുള്ളവർ ഡയറക്ടർമാരാണ്, നോൺ മാനേജിങ് ഡയറക്ടർ അല്ല. പ്രിൻസിപ്പാളും, പ്രൊഫസറും, ലെക്ചററും ട്യൂറ്ററുമാണ്. കാപ്റ്റനും വൈസ് കാപ്റ്റനുമാണ്, ചീഫ് ജസ്റ്റീസും ജഡ്ജിയുമാണ് ..

ഞങ്ങൾക്കും ഈ രീതിയിൽ സ്വന്തമായ പേരുകൾ വേണ്ടേ? ഞങ്ങൾ
‘ അല്ലാത്തവർ ‘ ആയി തുടരണമോ?

May Day 2024 Greetings !

8 മണിക്കൂർ ജോലി സമയം 12 മണിക്കൂർ ആക്കുന്നു,
സ്ഥിരം ജോലിക്കാരെ കരാർ തൊഴിലാളിമാരാക്കി മാറ്റുന്നു,
നേടിയെടുത്ത അവകാശങ്ങൾ നിഷേധിക്കപ്പെടുന്നു,
പെൻഷനും,പ്രൊവിഡന്റ് ഫണ്ടും, ഇൻഷുറൻസും നിഷേധിക്കുന്നു,
നിശ്ചിത പഴയ പെൻഷൻ, ‘ഇല്ലാ പെൻഷൻ’ ആക്കി മാറ്റുന്നു,
ലക്ഷക്കണക്കിന് തസ്തികകൾ നികത്താതെ റദ്ദ് ചെയ്യുന്നു,
അഭ്യസ്ത വിദ്യർ തൊഴിൽ ഇല്ലാതെ തെരുവുകളിൽ,
കോടി കോടി ജനങ്ങൾ പട്ടിണിയിൽ,
തൊഴിലാളി എന്ന വാക്ക് പോലും മറന്ന ഭരണകൂടം,
സമയമായിരിക്കുന്നു മറ്റൊരു മെയ്‌ വിപ്ലവത്തിന്ന്!
മെയ്‌ ദിനം സിന്ദാബാദ്!
സഖാക്കളെ ലാൽ സലാം!

May Day in Delhi a few years earlier

ഒരു മെയ്‌ ദിനത്തിന്റെ ഓർമ – ഡൽഹിയിൽ കുറച്ചു വർഷങ്ങൾക്ക് മുൻപ്. സഖാക്കൾ കൃഷ്ണ പ്രസാദ് , ഡോ എ സമ്പത്ത്, പി അഭിമന്യു എന്നിവരെ കാണാം.
വി എ എൻ 30.04.2024

Red Salute to Com. Sisir Bhattacharjee ( 01.06.1920 – 30.04.2018)

30th April 2024 is the 6th death anniversary of Comrade Sisir Bhattacharjee , respected senior leader of the P and T workers.

Com. Sisirda, as he was respectfully called by the workers, started his job in the P & T Work Shop ( later termed as Telecom Factory) and was the unquestioned leader of the Industrial and Non- Industrial workers for decades. He was the leader along with Com.K.G.Bose, who through great struggles achieved Festival Advance for the CG employees. Com. Sisirda  was the first Patron of BSNL Employees Union elected in its foundation Conference at Visakhapatnam in March 2001. 

I knew him since the 1960s, when I started attending the All India Conferences of the All India Telecom Engineering Employees Union Class III , where he will also be present. At that time he was the General Secretary of the P & T Industrial Workers Union, consisting of the thousands of industrial workers employed in the 7 Telephone Factories situated in various parts of India  and the Telecom Stores , Calcutta. It was through many struggles organised under his leadership that the Industrial workers achieved many achievements. The AIC of Industrial Workers Unions used to be  held along with that of E.III Union. The TF workers considered him as their saviour.

I used to meet him every time I went to Kolkata along with some of the leaders there viz. Mihir Dasgupta, Animesh Mitra, AdhirKumar Sen, Saibal Sen Gupta, Om Prakash , Biplab Das and others and sought advice. 

His death is a serious loss to the P and T and central govt. employees movement. His memory will always be a great inspiration to the working class !

Red Salute to Co. Sisir Bhattacharjee !

MAY DAY GREETINGS !

May Day Greetings to all!
On this day we remember the Martyrs of Chicago who fought and died for 8 hours working day!
We remember all our comrades who sacrificed themselves for the upliftment of the workers and downtrodden in umpteen struggles all over the world!
We remember the martyrs of the glorious struggles of central govt employees in 1960, 1968 and various other struggles!
Comrades, your struggles and sacrifices are not in vain. Struggles continue world over for the emancipation of the toilers.
More and more attacks are coming against working class and the people. Let us continue our fight, whatever be the sacrifices!
“THE DAY WILL COME WHEN OUR SILENCE WILL BE MORE POWERFUL THAN THE VOICES YOU ARE THROTTLING TODAY ” – CHICAGO MARTYRS
MAY DAY GREETINGS TO ALL!
WORKERS OF THE WORLD UNITE

We lost memory, we can’t remember

ഞങ്ങൾ മറവിക്കാർ, എല്ലാം മറന്നവർ..
ഞങ്ങൾ മറവിക്കാർ, ഓർമയില്ലാത്തവർ,
ജീവിതം മറന്നു പോയവർ,
തലച്ചോർ, ഞരമ്പുകൾ മരവിച്ചവർ, ചിലപ്പോൾ മരിച്ചവർ,
ഞങ്ങൾക്ക് ജീവിതവും മരണവും ഒരേ പോലെ.
ഞങ്ങൾ അനന്തമായ യാത്രയിലാണ്, ജനിച്ച വീട് ഓർമയില്ല, അച്ഛനമ്മമാരെ ഓർമയില്ല, സഹോദരങ്ങളെ,
കളിക്കൂട്ടുകാരെ ഓർമയില്ല.
പഠിച്ച സ്കൂൾ, കോളേജ് ഓർമയില്ല, എവിടെ പഠിച്ചു, പഠിച്ചോ, ഇല്ലയോ എന്നും ഓർമയില്ല. കൂട്ടുകാർ / കൂട്ടുകാരികൾ ഓർമയേയില്ല.
എവിടൊക്കെ യാത്ര ചെയ്തൂ , എതൊക്കെ രാജ്യങ്ങൾ കണ്ടൂ, എവെറെസ്റ്റിൽ കയറിയോ, ഗംഗയിൽ കുളിച്ചോ, താജ്മഹൽ കണ്ടോ, കപ്പലിൽ വിമാനത്തിൽ കയറിയോ,
ഇല്ല, ഒന്നും ഓർമയില്ല.
പതിയെവിടെ? പത്നി എവിടെ?മക്കളെവിടെ, കൊച്ചുമക്കളെവിടെ? കുടുംബമെവിടെ? ഓർമയില്ല.
കുളിച്ചോ, ഭക്ഷണം കഴിച്ചോ, ചായ കുടിച്ചോ, ടോയ്‌ലെറ്റിൽ പോയോ, ഓർമയില്ല.
അച്ചാ, അമ്മേ എന്ന് വിളിച്ച് മാലാഖകൾ പുഞ്ചിരിയുമായി ചുറ്റിലും പറക്കുന്നുണ്ടോ? സ്വപ്നമാണോ, ഭ്രാന്താണോ?
ഒരു കാര്യം മാത്രം ഓർമ വരുന്നു, അമ്മയുടെ വയറ്റിൽ ചുരുണ്ടു കിടന്നു മയങ്ങിയും ഉറങ്ങിയും കഴിഞ്ഞ കാലം,
ലോകം കാണാൻ കാത്തിരുന്ന കാലം.
ഇപ്പോഴും അതേ പോലെ കാത്തിരിക്കുന്നു, ഭാവി അറിയാതെ.
ഞങ്ങൾ മറവിക്കാർ, ഓർമയില്ലാത്തവർ, ജീവിതവും മരണവും തമ്മിൽ വ്യത്യാസമില്ലാത്തവർ.
ഞങ്ങൾ എല്ലാം മറന്നിരിക്കുന്നു, ഓർമ്മകൾക്കപ്പുറത്തേക്ക് കടന്നിരിക്കുന്നു.
അതേ, നിങ്ങളും ഞങ്ങളെ മറന്നേക്കൂ. പുഞ്ചിരിച്ചു കൊണ്ട് യാത്രയാക്കൂ!
വി എ എൻ 28.04.2024
<img class="x16dsc37" role="presentation" src="data:;base64, ” width=”18″ height=”18″ />
<img class="x16dsc37" role="presentation" src="data:;base64, ” width=”18″ height=”18″ />
All reactions:

Haridasan Nambiar, Madhavan Nair Thiruvattar and 33 others

13 comments
Like

Comment
Share
View more comments

About names

പുതിയ കാര്യമൊന്നുമല്ല ; പക്ഷെ എളുപ്പം ദഹിച്ചെന്നു വരില്ല.
രണ്ടു കൊല്ലം മുമ്പ് റേഷൻ കാർഡ് പുതുക്കിയപ്പോൾ ഞാൻ ഗൃഹ നായകനായിരുന്നത് മാറി എന്റെ ഭാര്യ ( പങ്കജം ) ഗൃഹനായികയായാണ് ലഭിച്ചത്. നല്ല സന്തോഷവും അഭിമാനവും തോന്നി. പണ്ടും ഇപ്പോഴും എന്റെ വീട്ടിലെ ഗൃഹനായിക അവർ തന്നെയാണ്. കേരള സർക്കാരിന്റെ നല്ല തീരുമാനം. സ്ത്രീ ശാക്തീകരണത്തിന്റെ ഒരു പടി കൂടി.
അപ്പോഴേ എന്റെ മനസ്സിൽ ഉയർന്ന് വന്ന ഒരു കാര്യമുണ്ട്. കുട്ടികൾക്ക് പേരിടുമ്പോൾ മിക്കവാറും അവരുടെ അച്ഛന്റെ പേർ അതിന്റെ കൂടെ ഉണ്ടാവും. എന്റെ മക്കളുടെ കാര്യം തന്നെ എടുക്കാം. എന്റെ പേർ കൂട്ടിചേർത്ത് ഷാജി നാരായണൻ, മിനി നാരായണൻ എന്നാണ് പേരിട്ടത്. ഇപ്പോൾ എനിക്ക് തോന്നുന്നത് പേർ നൽകേണ്ടിയിരുന്നത് ഷാജി പങ്കജം, മിനി പങ്കജം എന്നാണ്. ഇപ്പോൾ പറഞ്ഞിട്ട് കാര്യമില്ലല്ലോ. അമ്മയുടെയും അച്ഛന്റെയും പേരുകളും, അതേപോലെ അമ്മയുടെ പേര് മാത്രവുമായി നാമകരണം ലഭിച്ച ചിലരുടെ വിവരം എനിക്ക് അറിയാം. അവരെ അഭിനന്ദിക്കുന്നു.
അമ്മമാരുടെ പേർ കൂട്ടിച്ചേർക്കണമെന്ന് പറയുന്നതിലെ ന്യായങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഏറ്റവും പ്രധാനപ്പെട്ടത് കുഞ്ഞിനെ പ്രസവിക്കുന്നത് അമ്മയാണ് എന്നുള്ളതാണ്. രണ്ടാമത്തേത് ശൈശവ കാലത്തെങ്കിലും കുട്ടിയുടെ ജീവിതത്തിൽ ഏറ്റവുമധികം ബന്ധപ്പെടുന്നത് അമ്മയാണ്. മുലപ്പാൽ കൊടുത്തും, ഭക്ഷണം കൊടുത്തും, താരാട്ട് പാട്ട് പാടി ഉറക്കിയും.. എല്ലാം ചെയ്യുന്നത് അമ്മ തന്നെ. ഇനിയും പറയാൻ കാര്യങ്ങൾ ഉണ്ടാവും.
മുൻപായിരുന്നെങ്കിൽ വിവാഹം കഴിച്ചാൽ പല സ്ത്രീകളും ഭർത്താവിന്റെ പേർ കൂട്ടിച്ചേർക്കാറുണ്ട്. പഠനവും, ഉപരി പഠനവും കഴിഞ്ഞു ജോലിയും ലഭിച്ച ശേഷം വിവാഹം കഴിക്കുന്ന ഈ കാലത്ത് ഭർത്താവിന്റെ പേർ കൂട്ടിച്ചേർക്കുന്നത് മിക്കവാറും ഇല്ലാതായിരിക്കുന്നു. ഐഡന്റിറ്റി കാർഡും, ആധാറും, പാസ്സ്പോർട്ടും തുടങ്ങി പല രേഖക ളിലുമുള്ള പേരിനോട് ഭർത്താവിന്റെ പേർ കൂടി ചേർത്താൽ ഉണ്ടാകുന്ന വിഷമതകൾ തന്നെ കാരണം. മറ്റൊരു കാര്യം കൂടി ഉണ്ട്. വിവാഹ മോചനവും രണ്ടാം വിവാഹവും വര്ധിക്കുന്ന ഇന്നത്തെ കാലത്ത് ഭർത്താവിന്റെ പേർ കൂട്ടിച്ചേർക്കുന്നത് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കും.
അപ്പോൾ അച്ഛന്റെയോ ഭർത്താവിന്റെയോ പേർ കൂട്ടിച്ചേർക്കുന്നതിന്നു പകരം ആദ്യം മുതലേയുള്ള, കൂട്ടിച്ചേർത്ത അമ്മയുടെ പേർ തന്നെ പെൺകുട്ടികൾക്ക് ഉത്തമം. അതല്ല, രണ്ടും വേണ്ട എന്ന അഭിപ്രായവും ഉണ്ട്. പലരുടെയും പേരുകളിൽ അച്ഛന്റെയും അമ്മയുടെയും പേർ ഇല്ലല്ലോ.
ഇനി ആൺകുട്ടികളുടേതോ? അതും അമ്മയുടെ പേർ കൂട്ടിച്ചേർക്കുന്നതാണ് ശരി എന്നാണ് എന്റെ അഭിപ്രായം. മകൻ ആയാലും മകൾ ആയാലും അമ്മയോട് തന്നെയാണല്ലോ കൂടുതൽ അടുപ്പം. ഇവിടെയും രണ്ടു പേരുടെയും പേർ കൂട്ടി ചേർക്കാതെയും ഇരിക്കാം.
വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാവും. ചർച്ചകളും നല്ലത് തന്നെ.
വി എ എൻ 27.04.2024
May be an image of 1 person
<img class="x16dsc37" role="presentation" src="data:;base64, ” width=”18″ height=”18″ />
All reactions:

Shaji Narayanan, Naveen Sekhar and 21 others

My Life, Struggles

‘ സമരം, ജീവിതം ‘ പ്രസിദ്ധീകരിച്ച് ഇന്നേക്ക് മൂന്നു വർഷം. സരോജ് ഭവനിൽ വെച്ച് പ്രസിദ്ധീകരിക്കുവാൻ തീരുമാനിച്ചുവെങ്കിലും കോവിഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ഓൺലൈൻ ആയി നടത്തി. സഖാക്കൾ എ കെ പദ്മനാഭൻ, ടി പി രാമകൃഷ്ണൻ എം എൽ എ അടക്കം ഒട്ടേറെ പ്രിയപ്പെട്ടവർ പങ്കാളികളായി. പുസ്തക പ്രകാശന പരിപാടിക്ക്‌ സഖാക്കൾ പി എം വി പണിക്കർ, കെ കെ സി പിള്ള, എ കെ രമേശ്‌ തുടങ്ങി ഒട്ടേറെ സഖാക്കൾ മുൻകൈയെടുത്തു. രണ്ടു മാസത്തിനകത്ത് രണ്ടാമത്തെ പതിപ്പും ഇറക്കാൻ കഴിഞ്ഞു.
ചിന്ത, ദേശാഭിമാനി വാരികപ്പതിപ്പ് കൈരളി, വയോജന വാർത്ത, പെന്ഷണർ ലിങ്ക്, BSNL ക്രൂസെഡർ തുടങ്ങി പലതിലും അഭിപ്രായങ്ങൾ വരികയുണ്ടായി. പല സഖാക്കളും കത്തിലൂടെയും നേരിട്ടും അഭിനന്ദനം അറിയിക്കുകയും ചെയ്തു. സുഹൃത്തുക്കളും പ്രത്യേകിച്ച് വിവിധ സംഘടനാ പ്രവർത്തകരും പുസ്തക വില്പനയിൽ കാര്യമായി സഹായിച്ചു. സ. പി വി സി മാത്രം ഏകദേശം 1000 ത്തോളം പേരുടെ മേൽവിലാസം അയച്ചു തരികയും അവർക്കു പുസ്തകങ്ങൾ വി പി പി യായി അയച്ചു കൊടുക്കുകയും ചെയ്തു.
പ്രകാശന ദിവസം 25,000 രൂപ മുഖ്യമന്ത്രിയുടെ റിലീഫ് ഫണ്ടിലേക്ക് പുസ്തക വരുമാനത്തിൽ നിന്നു മുൻകൂറായി സംഭാവന നൽകുകയുണ്ടായി. രണ്ടാം എഡിഷൻ പ്രസിദ്ധീകരിച്ചപ്പോൾ അതിന്നു മുൻകൈയെടുത്ത AIBDPA സംസ്ഥാന കമ്മിറ്റിക്കും മുൻകൂറായി 25,000 രൂപ സംഭാവന നൽകി.
പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പ് ‘ My Life, Struggles ‘ ഏകദേശം അതേ സമയം ബാംഗ്ലൂരിൽ വെച്ച് 500 ൽ പരം ടെലികോം സഖാക്കളുടെ യോഗത്തിൽ വെച്ച് AIIEA യുടെ സമുന്നത നേതാവ് സ. അമാനുള്ള ഖാൻ പ്രകാശനം ചെയ്തു. BSNLEU കർണാടക സർക്കിൾ സെക്രട്ടറി സ. എഛ് ഡി സുദർശൻ ആണ് അതിന്നു മുൻകൈ എടുത്തത്. 350 ലേറെ കോപ്പികൾ അവിടെ വെച്ച് തന്നെ മേടിക്കപ്പെട്ടു. തുടർന്നു AIBDPA, NCCPA അഖിലേന്ത്യ സമ്മേളനങ്ങളിൽ വെച്ച് മിക്കവാറും ബാക്കി കോപ്പികളും ചിലവായി.
മലയാളം പുസ്തകത്തിന്റെ 100 ൽ പരം കോപ്പികൾ കയ്യിലുണ്ട്. ആവശ്യക്കാർ അറിയിച്ചാൽ വി പി പി ആയി അയക്കാം. പുസ്തക വില 250 രൂപ. വില്പന വില 200 രൂപ. വി പി പി ചാർജ് അടക്കം 250 രൂപക്ക് അയക്കും.
പുസ്തക പ്രസാധനവുമായും പുസ്തകം മേടിച്ചും അഭിപ്രായം അറിയിച്ചും സഹകരിച്ച എല്ലാവർക്കും നന്ദി!
വി എ എൻ 27.04.2024 Mobile : 9868231431
<img class="x16dsc37" role="presentation" src="data:;base64, ” width=”18″ height=”18″ />
All reactions:

Haridasan Nambiar, Sreeja Pramod and 10 others

MY LIFE, STRUGGLES..

‘ സമരം, ജീവിതം ‘ പ്രസിദ്ധീകരിച്ച് ഇന്നേക്ക് മൂന്നു വർഷം. സരോജ് ഭവനിൽ വെച്ച് പ്രസിദ്ധീകരിക്കുവാൻ തീരുമാനിച്ചുവെങ്കിലും കോവിഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ഓൺലൈൻ ആയി നടത്തി. സഖാക്കൾ എ കെ പദ്മനാഭൻ, ടി പി രാമകൃഷ്ണൻ എം എൽ എ അടക്കം ഒട്ടേറെ പ്രിയപ്പെട്ടവർ പങ്കാളികളായി. പുസ്തക പ്രകാശന പരിപാടിക്ക്‌ സഖാക്കൾ പി എം വി പണിക്കർ, കെ കെ സി പിള്ള, എ കെ രമേശ്‌ തുടങ്ങി ഒട്ടേറെ സഖാക്കൾ മുൻകൈയെടുത്തു. രണ്ടു മാസത്തിനകത്ത് രണ്ടാമത്തെ പതിപ്പും ഇറക്കാൻ കഴിഞ്ഞു.
ചിന്ത, ദേശാഭിമാനി വാരികപ്പതിപ്പ് കൈരളി, വയോജന വാർത്ത, പെന്ഷണർ ലിങ്ക്, BSNL ക്രൂസെഡർ തുടങ്ങി പലതിലും അഭിപ്രായങ്ങൾ വരികയുണ്ടായി. പല സഖാക്കളും കത്തിലൂടെയും നേരിട്ടും അഭിനന്ദനം അറിയിക്കുകയും ചെയ്തു. സുഹൃത്തുക്കളും പ്രത്യേകിച്ച് വിവിധ സംഘടനാ പ്രവർത്തകരും പുസ്തക വില്പനയിൽ കാര്യമായി സഹായിച്ചു. സ. പി വി സി മാത്രം ഏകദേശം 1000 ത്തോളം പേരുടെ മേൽവിലാസം അയച്ചു തരികയും അവർക്കു പുസ്തകങ്ങൾ വി പി പി യായി അയച്ചു കൊടുക്കുകയും ചെയ്തു.
പ്രകാശന ദിവസം 25,000 രൂപ മുഖ്യമന്ത്രിയുടെ റിലീഫ് ഫണ്ടിലേക്ക് പുസ്തക വരുമാനത്തിൽ നിന്നു മുൻകൂറായി സംഭാവന നൽകുകയുണ്ടായി. രണ്ടാം എഡിഷൻ പ്രസിദ്ധീകരിച്ചപ്പോൾ അതിന്നു മുൻകൈയെടുത്ത AIBDPA സംസ്ഥാന കമ്മിറ്റിക്കും മുൻകൂറായി 25,000 രൂപ സംഭാവന നൽകി.
പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പ് ‘ My Life, Struggles ‘ ഏകദേശം അതേ സമയം ബാംഗ്ലൂരിൽ വെച്ച് 500 ൽ പരം ടെലികോം സഖാക്കളുടെ യോഗത്തിൽ വെച്ച് AIIEA യുടെ സമുന്നത നേതാവ് സ. അമാനുള്ള ഖാൻ പ്രകാശനം ചെയ്തു. BSNLEU കർണാടക സർക്കിൾ സെക്രട്ടറി സ. എഛ് ഡി സുദർശൻ ആണ് അതിന്നു മുൻകൈ എടുത്തത്. 350 ലേറെ കോപ്പികൾ അവിടെ വെച്ച് തന്നെ മേടിക്കപ്പെട്ടു. തുടർന്നു AIBDPA, NCCPA അഖിലേന്ത്യ സമ്മേളനങ്ങളിൽ വെച്ച് മിക്കവാറും ബാക്കി കോപ്പികളും ചിലവായി.
മലയാളം പുസ്തകത്തിന്റെ 100 ൽ പരം കോപ്പികൾ കയ്യിലുണ്ട്. ആവശ്യക്കാർ അറിയിച്ചാൽ വി പി പി ആയി അയക്കാം. പുസ്തക വില 250 രൂപ. വില്പന വില 200 രൂപ. വി പി പി ചാർജ് അടക്കം 250 രൂപക്ക് അയക്കും.
പുസ്തക പ്രസാധനവുമായും പുസ്തകം മേടിച്ചും അഭിപ്രായം അറിയിച്ചും സഹകരിച്ച എല്ലാവർക്കും നന്ദി!
വി എ എൻ 27.04.2024 Mobile : 9868231431
<img class="x16dsc37" role="presentation" src="data:;base64, ” width=”18″ height=”18″ />
All reactions:

Haridasan Nambiar, Sreeja Pramod and 7 others