കുറെ വർഷങ്ങൾക്ക് മുമ്പേയുള്ള ഫോട്ടോ ആണ്.. Black & white. എന്തോ ഗൂഢാലോചന പോലെ തോന്നുന്നു. ഇ. III യൂണിയന്റെ (NFPTE ) അഖിലേന്ത്യ നേതാക്കളായ സഖാക്കൾ വി എ എൻ നമ്പൂതിരി, ശിബ്‌ദാസ് ബാനർജി , മണി ബോസ്, എ കെ ഭട്ടാചാര്യ, പി വി ചന്ദ്രശേഖരൻ എന്നിവർ എന്തോ കാര്യമായ ആലോചനയിലാണ്. അഖിലേന്ത്യ സമ്മേളനത്തിൽ പുരോഗമന വിഭാഗത്തിന്റെ തന്ത്രം മെനയുകയാണോ?
സഖാവ് പി ഗോവിന്ദ പിള്ളയുടെ ജന്മ ശതാബ്‌ദി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം. ഉജ്വലമായ ചിന്ത, ആഴത്തിലുള്ള വായന, ലോകപ്രശസ്തനായ മാർക്സിസ്റ്റ് – സഖാവെ കൈ വെക്കാത്ത മേഖലകളില്ല.
സഖാവ് പി. ജി. നമ്മെ വിട്ടു പിരിഞ്ഞിട്ടു 13 വർഷം. കേരളത്തിലെ രാഷ്ട്രീയ, സാഹിത്യ, സാമൂഹ്യ മേഖലകളിൽ വിജ്ഞാനത്തിന്റെയും, ധിഷണാ ശക്തിയുടെയും കേന്ദ്രമായി ദശകങ്ങളോളം തിളങ്ങി നിന്ന വ്യക്തിത്വം. സർവദേശീയ പ്രശ്നങ്ങളിൽ അവസാന വാക്ക്.
പുസ്തകങ്ങൾ നിറഞ്ഞ തോൾ സഞ്ചിയുമായി നീങ്ങുന്ന പി ജി, രണ്ട് മിനിറ്റ് കിട്ടിയാൽ വായനയിലേക്ക് നീങ്ങും. അഗാധ പാ ണ്ഡിത്വം.
കാണുമ്പോഴെല്ലാം ഒരുപാടു കാര്യങ്ങൾ പറയാൻ എങ്ങിനെ സമയം കണ്ടെത്തുന്നു എന്നത് അത്ഭുതം തന്നെ.
ദേശാഭിമാനിയിലേക്ക് ലേഖനങ്ങൾ അയച്ചാൽ, പ്രസിദ്ധീ കരിക്കുന്നതോടൊപ്പം, പോസ്റ്റ് കാർഡിൽ തുടർന്നു ചെയ്യേണ്ട ചില നിർദേശ
ങ്ങളും ഉപദേശങ്ങളും ലഭിക്കും.
ഒരിക്കൽ യാത്രക്കായി കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെത്തി വണ്ടി കാത്ത് നിൽക്കുമ്പോൾ, മറ്റൊരു വണ്ടിയിറങ്ങി വരുന്നു സ പി ജി. തോളിൽ പുസ്തക സഞ്ചിയും മറ്റൊരു കനമുള്ള സഞ്ചിയും. ആരും കൂടെയില്ല. സ്വീകരിക്കാനും ആരും എത്തിയിട്ടില്ല. ഞാൻ സഹായിക്കാൻ ഒരുങ്ങിയപ്പോൾ ആദ്യം തടഞ്ഞെങ്കിലും എന്റെ നിർബന്ധത്തിന്ന് സഖാവ് വഴങ്ങി. ഓട്ടോ റിക്ഷയിൽ കയറുന്നത് വരെ ഞാൻ കൂടെ പോയി. പിരിയുമ്പോൾ ഒരു ഉപദേശവും ലഭിച്ചു. ഒരു പൊതു പ്രവർത്തകൻ എല്ലാ വിഷമതകൾക്കും തെയ്യാറായിരിക്കണമെന്ന്. അതായിരുന്നു പി ജി.
സ. പി ജി യുടെ ജന്മ ശതാബ്ദി ആഘോഷ സന്ദർഭത്തിൽ ഒരു പിടി രക്‌തപുഷ്പങ്ങൾ!
കുറച്ചു വർഷങ്ങൾക്കു മുമ്പ് എറണാകുളത്തു വെച്ചു കണ്ടുമുട്ടിയപ്പോൾ.
1968 സെപ്റ്റംബർ 19 ഐതിഹാസിക സമരത്തെ തുടർന്നു എറണാകുളത്തേക്ക് സ്ഥലം മാറ്റം ചെയ്യപ്പെട്ടപ്പോൾ യൂണിയൻ നേതാവ് സ. പി എ കുമാരന്റെ കൂടെ താമസം. സ. എം ആർ രാജേന്ദ്രൻ നായർ അവിടുത്തെ യൂണിയൻ ബ്രാഞ്ച് സെക്രട്ടറി.
കണ്ടപ്പോൾ പഴയ കാര്യങ്ങൾ ഓർമ്മിച്ചു.. കഴിഞ്ഞ വർഷം പ്രിയപ്പെട്ട കുമാർജി നമ്മെ വിട്ടുപിരിഞ്ഞു. സ. രാജേന്ദ്രൻ നായർ ഇപ്പോഴും അഡ്വക്കേറ്റ് ആയും പൊതു പ്രവർത്തകനായും സജീവം.
കേന്ദ്ര ജീവനക്കാരുടെ കോൺഫെഡറേഷന്റെ അഖിലേന്ത്യ ജനറൽ സെക്രട്ടറിമാരും ത്യാഗപൂർണമായ ഒട്ടേറെ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത സഖാക്കൾ കെ കെ എൻ കുട്ടി, എം കൃഷ്ണൻ എന്നിവരുടെ ഒപ്പം.
സഖാവ് കുട്ടി ഇൻകം ടാക്സ് എംപ്ലോയീസ് ഫെഡറേഷന്റെ സെക്രട്ടറി ജനറലും, സഖാവ് കൃഷ്ണൻ എൻ എഫ് പി ഇ സെക്രട്ടറി ജനറലും കൂടി ആയിരുന്നു. സ. കുട്ടി കേന്ദ്ര പെൻഷൻകാരുടെ സംഘടനകളുടെ കോർഡിനേറ്റിംഗ് കമ്മിറ്റി ( NCCPA) ജനറൽ സെക്രട്ടറിയും ആയിരുന്നു.
സംഘടന രംഗത്തും പൊതു ജീവിതത്തിലും തിളങ്ങി നിൽക്കുന്ന ഘട്ടത്തിലാണ് വളരെ അപ്രതീക്ഷിതമായി രണ്ടു പേരും ചുരുങ്ങിയ ഇടവേളകളിലായി വിട പറഞ്ഞത്, പുതു തലമുറയ്ക്ക് തങ്ങളുടെ കടമകൾ കൈമാറിക്കൊണ്ട്..
ഒന്നായി പ്രവർത്തിച്ചതിന്റെ ഒത്തിരി ആവേശകരമായ ഓർമ്മകൾ…
ഏകദേശം മുപ്പത് വർഷത്തിന് മുമ്പ് കോഴിക്കോട് നഗരത്തിൽ തൊഴിലാളിമാരുടെ ഉജ്വല പ്രകടനങ്ങളിലൊന്ന്.
സഖാക്കൾ ടി. ദാസൻ, ജാനമ്മ കുഞ്ഞുണ്ണി, കെ എം കുട്ടികൃഷ്ണൻ, ശ്രീശൻ നടുക്കണ്ടി, ടി പി രാമകൃഷ്ണൻ, വി എ എൻ, ലക്ഷ്മി, എ. കെ. രമേശ്, മൂത്തോറാൻ മാസ്റ്റർ തുടങ്ങിയവരെ മുന്നിൽ കാണാം. (ചില സഖാക്കളുടെ പേരുകൾ ഓർമ്മകൾ വരുന്നില്ല. ക്ഷമിക്കണം ).
നഗര മധ്യത്തിലൂടെ എത്രയെത്ര പ്രകടനങ്ങൾ! എത്രയെത്ര സമരങ്ങൾ!
ചിലർ നമ്മെ വിട്ടുപിരിഞ്ഞു.. പക്ഷെ ഓർമകൾക്ക് മരണമില്ല…
പ്രിയപ്പെട്ട നേതാക്കൾ കോഴിക്കോട്ട് വരുമ്പോൾ ഞങ്ങൾ, തൊഴിലാളിമാർ, നൂറ് കണക്കിന് പേർ റെയിൽവേ സ്റ്റേഷനിൽ എത്തി കൊടിയും പിടിച്ചു, ഹാരാർപ്പണം നടത്തി, മുദ്രാവാക്യം വിളിച്ചു സ്വീകരിക്കും. അതിനിടക്ക് ചായയും നൽകിയിരിക്കും. പിന്നെ സ്റ്റേഷനിൽ നിന്നും പുറത്തേക്ക് ജാഥ യായി, മിട്ടായി തെരുവും കഴിഞ്ഞ് കിഡ്സൺ ടൂറിസ്റ്റ് ഹോം. അവിടെയാണ് താമസം. പൊതുയോഗം, പത്ര സമ്മേളനം തുടങ്ങിയവ വഴിയേ. നേതാക്കളെ കാണാൻ വരുന്ന യൂണിയൻ പ്രവർത്തകർ…
താഴെ കൊടുത്ത ഫോട്ടോ അത്തരത്തിലൊന്ന്. 1973 ൽ കേന്ദ്ര – പി & ടി ജീവനക്കാരുടെ ആവേശമായ സ. കെ ജി ബോസ് കോഴിക്കോട് വന്നപ്പോൾ. മുന്നൂറോളം സഖാക്കൾ റെയിൽവേ സ്റ്റേഷനിൽ നിന്നും സ്വീകരിച്ചു പ്രകടനമായി മുന്നോട്ട് പോകുന്നു. കെ ജി യുടെ രണ്ടു വശത്തുമായി സഖാക്കൾ കെ ഭാസ്കരൻ നായരും വി എ എന്നും.
1st August 2025 is the 17th death anniversary of Comrade Harkishan Singh Surjeet, who was the General Secretary of CPI(M) for the period from 1992 to 2005. He was one of the founder leaders of CPI(M), PB Member since 1964. He was a militant freedom fighter and was in jail for 10 years and in underground for 12 years.
While in Delhi during the period since 1991, I had the opportunity to meet him several times in connection with the issues of the workers and unions. His strong intervention in increasing the % of fitment for CG employees while implementing V Central Pay Commission, against corporatisation of telecom, recognition of union etc are well known. He was always available to you, even when busy with party affairs.
We pay our respectful homage to Com. Surjeet on his 17th death anniversary.