സഖാവ് പി ഗോവിന്ദ പിള്ളയുടെ ജന്മ ശതാബ്‌ദി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം. ഉജ്വലമായ ചിന്ത, ആഴത്തിലുള്ള വായന, ലോകപ്രശസ്തനായ മാർക്സിസ്റ്റ് – സഖാവെ കൈ വെക്കാത്ത മേഖലകളില്ല.
സഖാവ് പി. ജി. നമ്മെ വിട്ടു പിരിഞ്ഞിട്ടു 13 വർഷം. കേരളത്തിലെ രാഷ്ട്രീയ, സാഹിത്യ, സാമൂഹ്യ മേഖലകളിൽ വിജ്ഞാനത്തിന്റെയും, ധിഷണാ ശക്തിയുടെയും കേന്ദ്രമായി ദശകങ്ങളോളം തിളങ്ങി നിന്ന വ്യക്തിത്വം. സർവദേശീയ പ്രശ്നങ്ങളിൽ അവസാന വാക്ക്.
പുസ്തകങ്ങൾ നിറഞ്ഞ തോൾ സഞ്ചിയുമായി നീങ്ങുന്ന പി ജി, രണ്ട് മിനിറ്റ് കിട്ടിയാൽ വായനയിലേക്ക് നീങ്ങും. അഗാധ പാ ണ്ഡിത്വം.
കാണുമ്പോഴെല്ലാം ഒരുപാടു കാര്യങ്ങൾ പറയാൻ എങ്ങിനെ സമയം കണ്ടെത്തുന്നു എന്നത് അത്ഭുതം തന്നെ.
ദേശാഭിമാനിയിലേക്ക് ലേഖനങ്ങൾ അയച്ചാൽ, പ്രസിദ്ധീ കരിക്കുന്നതോടൊപ്പം, പോസ്റ്റ് കാർഡിൽ തുടർന്നു ചെയ്യേണ്ട ചില നിർദേശ
ങ്ങളും ഉപദേശങ്ങളും ലഭിക്കും.
ഒരിക്കൽ യാത്രക്കായി കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെത്തി വണ്ടി കാത്ത് നിൽക്കുമ്പോൾ, മറ്റൊരു വണ്ടിയിറങ്ങി വരുന്നു സ പി ജി. തോളിൽ പുസ്തക സഞ്ചിയും മറ്റൊരു കനമുള്ള സഞ്ചിയും. ആരും കൂടെയില്ല. സ്വീകരിക്കാനും ആരും എത്തിയിട്ടില്ല. ഞാൻ സഹായിക്കാൻ ഒരുങ്ങിയപ്പോൾ ആദ്യം തടഞ്ഞെങ്കിലും എന്റെ നിർബന്ധത്തിന്ന് സഖാവ് വഴങ്ങി. ഓട്ടോ റിക്ഷയിൽ കയറുന്നത് വരെ ഞാൻ കൂടെ പോയി. പിരിയുമ്പോൾ ഒരു ഉപദേശവും ലഭിച്ചു. ഒരു പൊതു പ്രവർത്തകൻ എല്ലാ വിഷമതകൾക്കും തെയ്യാറായിരിക്കണമെന്ന്. അതായിരുന്നു പി ജി.
സ. പി ജി യുടെ ജന്മ ശതാബ്ദി ആഘോഷ സന്ദർഭത്തിൽ ഒരു പിടി രക്‌തപുഷ്പങ്ങൾ!
വി എ എൻ 08.08.2025
