ഞങ്ങൾ മറവിക്കാർ, എല്ലാം മറന്നവർ..
ഞങ്ങൾ മറവിക്കാർ, ഓർമയില്ലാത്തവർ,
ജീവിതം മറന്നു പോയവർ,
തലച്ചോർ, ഞരമ്പുകൾ മരവിച്ചവർ, ചിലപ്പോൾ മരിച്ചവർ,
ഞങ്ങൾക്ക് ജീവിതവും മരണവും ഒരേ പോലെ.
ഞങ്ങൾ അനന്തമായ യാത്രയിലാണ്, ജനിച്ച വീട് ഓർമയില്ല, അച്ഛനമ്മമാരെ ഓർമയില്ല, സഹോദരങ്ങളെ,
കളിക്കൂട്ടുകാരെ ഓർമയില്ല.
പഠിച്ച സ്കൂൾ, കോളേജ് ഓർമയില്ല, എവിടെ പഠിച്ചു, പഠിച്ചോ, ഇല്ലയോ എന്നും ഓർമയില്ല. കൂട്ടുകാർ / കൂട്ടുകാരികൾ ഓർമയേയില്ല.
എവിടൊക്കെ യാത്ര ചെയ്തൂ , എതൊക്കെ രാജ്യങ്ങൾ കണ്ടൂ, എവെറെസ്റ്റിൽ കയറിയോ, ഗംഗയിൽ കുളിച്ചോ, താജ്മഹൽ കണ്ടോ, കപ്പലിൽ വിമാനത്തിൽ കയറിയോ,
ഇല്ല, ഒന്നും ഓർമയില്ല.
പതിയെവിടെ? പത്നി എവിടെ?മക്കളെവിടെ, കൊച്ചുമക്കളെവിടെ? കുടുംബമെവിടെ? ഓർമയില്ല.
കുളിച്ചോ, ഭക്ഷണം കഴിച്ചോ, ചായ കുടിച്ചോ, ടോയ്‌ലെറ്റിൽ പോയോ, ഓർമയില്ല.
അച്ചാ, അമ്മേ എന്ന് വിളിച്ച് മാലാഖകൾ പുഞ്ചിരിയുമായി ചുറ്റിലും പറക്കുന്നുണ്ടോ? സ്വപ്നമാണോ, ഭ്രാന്താണോ?
ഒരു കാര്യം മാത്രം ഓർമ വരുന്നു, അമ്മയുടെ വയറ്റിൽ ചുരുണ്ടു കിടന്നു മയങ്ങിയും ഉറങ്ങിയും കഴിഞ്ഞ കാലം,
ലോകം കാണാൻ കാത്തിരുന്ന കാലം.
ഇപ്പോഴും അതേ പോലെ കാത്തിരിക്കുന്നു, ഭാവി അറിയാതെ.
ഞങ്ങൾ മറവിക്കാർ, ഓർമയില്ലാത്തവർ, ജീവിതവും മരണവും തമ്മിൽ വ്യത്യാസമില്ലാത്തവർ.
ഞങ്ങൾ എല്ലാം മറന്നിരിക്കുന്നു, ഓർമ്മകൾക്കപ്പുറത്തേക്ക് കടന്നിരിക്കുന്നു.
അതേ, നിങ്ങളും ഞങ്ങളെ മറന്നേക്കൂ. പുഞ്ചിരിച്ചു കൊണ്ട് യാത്രയാക്കൂ!
വി എ എൻ 28.04.2024
<img class="x16dsc37" role="presentation" src="data:;base64, ” width=”18″ height=”18″ />
<img class="x16dsc37" role="presentation" src="data:;base64, ” width=”18″ height=”18″ />
All reactions:

Haridasan Nambiar, Madhavan Nair Thiruvattar and 33 others

13 comments
Like

Comment
Share
View more comments