‘ അല്ലാത്തവർ ‘…
ഞങ്ങൾ ‘അല്ലാത്തവർ ‘ ആണ്. ഞങ്ങളുടെ പേരുകൾ നോക്കൂ :
എക്സിക്യൂട്ടീവ് അല്ലാത്തവർ ( നോൺ – എക്സിക്യൂട്ടീവ്സ് ), ഗസറ്റെഡ് ഓഫീസർ അല്ലാത്തവർ ( നോൺ – ഗസറ്റെഡ് ഓഫീസർ ), കമ്മിഷൻഡ് ഓഫീസർ അല്ലാത്തവർ (നോൺ – കമ്മിഷൻഡ് ഓഫീസർ ), ടീച്ചിങ് സ്റ്റാഫ് അല്ലാത്തവർ ( നോൺ ടീച്ചിങ് സ്റ്റാഫ് ), നോൺ ഫ്ലയിങ് സ്റ്റാഫ്, നോൺ സെക്രട്ടേറിയറ്റ് സ്റ്റാഫ്, നോൺ മിനിസ്റ്റീരിയൽ സ്റ്റാഫ്, നോൺ മെഡിക്കൽ സ്റ്റാഫ്, നോൺ ടെക്നിക്കൽ സ്റ്റാഫ്…
ഇന്ത്യ ഭരിച്ച ബ്രിട്ടീഷുകാരും, തുടർന്നു ഭരിച്ച ഇന്ത്യക്കാരും ഞങ്ങൾക്ക് നൽകിയ ‘ അല്ലാത്തവർ ‘ പേരുകളാണ് ഇതൊക്കെ. നിങ്ങൾ എക്സിക്യൂട്ടീവ് അല്ല, ഗസറ്റെഡ് അല്ല, ടീച്ചിങ് അല്ല, ടെക്നിക്കൽ അല്ല എന്ന് എപ്പോഴും കഴുത്തിനു വെക്കുന്ന വാക്കുകൾ. ഇനിയും ഒട്ടനവധി ഉദാഹരണങ്ങൾ. അപ്പോൾ ഞങ്ങൾ ആരാണ്?
മേധാവിത്വം എപ്പോഴും എവിടെയും കാണിക്കുക എന്നത് അന്നത്തെ ബ്രിട്ടീഷ് ഭരണാധികാരികളുടെ സ്വഭാവമായിരുന്നു.
പ്രധാനപ്പെട്ട, തന്ത്രപരമായ, ഉയർന്ന ജോലികളിലെല്ലാം ബ്രിട്ടീഷുകാർ. താഴ്ന്നതെന്നു അവർ കരുതിയ ജോലികളിൽ നാട്ടുകാർ ( നേറ്റീവ്സ് ). അവർ ഗവണ്മെന്റ് വേലക്കാർ (ഗവണ്മെന്റ് സെർവന്റ്സ് ). തങ്ങൾ ഉയർന്നവരാണെന്നും, മറ്റുള്ളവർ തങ്ങൾക്ക് തുല്യരല്ലെന്നും എപ്പോഴും അധികാരി വർഗം കാണിച്ച് കൊണ്ടിരിക്കുമല്ലോ. ഇന്ത്യക്കാരെ പൊതുവിൽ ‘ കൂലിസ് ‘ ( കൂലിക്കാർ ) എന്നും വിളിച്ചിരുന്നു. ഒരേ ജോലി ചെയ്യുന്ന ബ്രിട്ടീഷുകാരനും ഇന്ത്യക്കാരനും വ്യത്യസ്ത ശമ്പളമായിരുന്നു.
ഉയർന്ന നിലവാരത്തിലെത്തുമ്പോൾ സ്ഥിതി വ്യത്യസ്തമാണ്. പ്രൈം മിനിസ്റ്റർ / ചീഫ് മിനിസ്റ്റർ കഴിഞ്ഞാൽ, മറ്റുള്ളവർ മന്ത്രിമാരാണ്, അല്ലാതെ നോൺ പ്രൈം മിനിസ്റ്ററോ / നോൺ ചീഫ് മിനിസ്റ്ററോ അല്ല. മാനേജിങ് ഡയറക്ടർ കഴിഞ്ഞാൽ മറ്റുള്ളവർ ഡയറക്ടർമാരാണ്, നോൺ മാനേജിങ് ഡയറക്ടർ അല്ല. പ്രിൻസിപ്പാളും, പ്രൊഫസറും, ലെക്ചററും ട്യൂറ്ററുമാണ്. കാപ്റ്റനും വൈസ് കാപ്റ്റനുമാണ്, ചീഫ് ജസ്റ്റീസും ജഡ്ജിയുമാണ് ..
ഞങ്ങൾക്കും ഈ രീതിയിൽ സ്വന്തമായ പേരുകൾ വേണ്ടേ? ഞങ്ങൾ
‘ അല്ലാത്തവർ ‘ ആയി തുടരണമോ?