ഇന്ന് 2024 മാർച്ച് ഒന്ന്.
കേന്ദ്ര ജീവനക്കാരുടെയും കമ്പിതപാൽ തൊഴിലാളിമാരുടെയും സമുന്നത നേതാവ് സ എം കൃഷ്ണന്റെ മൂന്നാം ചരമ വാർഷികം.
1970 കളിൽ പി & ടി സർവീസിൽ പ്രവേശിച്ചത് മുതൽ 2021 മാർച്ച് ഒന്നിന്നു ജീവിതത്തോട് വിട വാങ്ങിയത് വരെയുള്ള നാല് ദശകത്തിലേറെ വർഷങ്ങൾ പൂർണമായും തൊഴിലാളി പ്രസ്ഥാനത്തിന് നീക്കി വെച്ച ത്യാഗപൂർണമായ ജീവിതം.
കാസർഗോഡ് പോസ്റ്റൽ ക്ലാസ്സ് III യൂണിയന്റെ ബ്രാഞ്ച് സെക്രട്ടറി ആയി ആരംഭിച്ച് സർക്കിൾ സെക്രട്ടറി, കോർഡിനേറ്റിംഗ് കമ്മിറ്റി കൺവീനർ, കോൺഫഡറേഷൻ സെക്രട്ടറി എന്നീ നിലയിൽ കേരളത്തിൽ..
പോസ്റ്റൽ ക്ലാസ്സ് 3 യൂണിയൻ അഖിലേന്ത്യ ജനറൽ സെക്രട്ടറി, എൻ എഫ് പി ഇ സെക്രട്ടറി ജനറൽ, കോൺഫെഡറേഷൻ സെക്രട്ടറി ജനറൽ എന്നീ ഉത്തരവാദിത്വങ്ങൾ കേന്ദ്രത്തിൽ..
ഉജ്വല വാഗ്മി, എഴുത്തുകാരൻ, ജീവനക്കാരുമായി അടുത്ത ബന്ധം…
ഒട്ടേറെ സമരങ്ങൾ നയിച്ച ധീര നായകൻ…
പൊതുപ്രവർത്തനത്തിൽ വൻ പ്രതീക്ഷയായിരുന്ന സഖാവ്…
എന്റെപ്രിയ സുഹൃത്തും സഖാവും…
സഖാവ് കൃഷ്ണന്റെ ഓർമയിൽ ഒരായിരം രക്‌തപുഷ്പങ്ങൾ!
വി എ എൻ നമ്പൂതിരി 01.03.2024

Red salute to Com. M.Krishnan…
For few years, i had close association with him.
I still remember his always smiling face…..
Correct Comrade