നമ്മൾ വയോജനങ്ങൾ – 61
ബഹുമാന്യ സുഹൃത്തുക്കളെ,
വയോജനങ്ങളുടെ പ്രശ്നങ്ങൾ, കേന്ദ്ര വയോജന നിയമം, സംസ്ഥാന വയോജന നയം, കേന്ദ്ര – സംസ്ഥാനങ്ങൾ നൽകി വരുന്ന വയോജന സൗഹൃദ ആനുകൂല്യങ്ങൾ, കേരളത്തിലെ ഏറ്റവും കരുത്തുറ്റ വയോജന സംഘടനയായ സീനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് വെൽഫയർ അസോസിയേഷന്റെ നാൾ വഴികളും പോരാട്ടങ്ങളും, ഭരണഘടന തുടങ്ങിയവയെല്ലാം ഉൾക്കൊള്ളുന്ന
‘ നമ്മൾ വയോജനങ്ങൾ ‘ എന്ന പുസ്തകം പ്രസിദ്ധീകൃതമായതു അറിയുമല്ലോ. ഓരോ വയോജന സംഘടന പ്രവർത്തകനും വയോജനങ്ങൾക്ക് പൊതുവായും ഈ കൈപ്പുസ്തകം വളരെ ഉപകാരപ്രദമാണ്.
പുസ്തകം SCFWA ജില്ലാ കമ്മിറ്റിയിൽ നിന്നു ലഭിക്കും. വില 100 രൂപയാണ്. പോസ്റ്റൽ വഴി അയക്കണമെങ്കിൽ, ഗൂഗിൾ പേ ആയി 100 രൂപ 9868231431 എന്ന നമ്പറിലേക്കയച്ച വിവരവും മേൽവിലാസവും വാട്സ്ആപ്പ് ആയി അയച്ചു തന്നാൽ മതി.
ഇതിൽ നിന്ന് ലഭിക്കുന്ന വരുമാനം പൂർണമായും അസോസിയേഷന്റെ കെട്ടിട നിർമാണ ഫണ്ടിലേക്കുള്ളതാണ്.
സ്നേഹ പൂർവ്വം
വി. എ. എൻ. നമ്പൂതിരി പ്രസിഡന്റ് SCFWA 22.10.2023.