സഖാവ് പി. ഗോവിന്ദപിള്ള നമ്മെ വിട്ടു പിരിഞ്ഞിട്ടു ഇന്നേക്ക് ( 22.11.2022) പത്തു വർഷം. കേരളത്തിലെ രാഷ്ട്രീയ, സാഹിത്യ, സാമൂഹ്യ മേഖലകളിൽ വിജ്ഞാനത്തിന്റെ യും, ധിഷണാ ശക്തിയുടെയും കേന്ദ്രമായി ദശകങ്ങളോളം തിളങ്ങി നിന്ന വ്യക്തിത്വം. സർവദേശീയ പ്രശ്നങ്ങളിൽ അവസാന വാക്ക്.
പുസ്തകങ്ങൾ നിറഞ്ഞ സഞ്ചിയുമായി നീങ്ങുന്ന പി ജി, രണ്ട് മിനിറ്റ് കിട്ടിയാൽ വായനയിലേക്ക് നീങ്ങും. അഗാധ പാ ണ്ഡിത്വം.
കാണുമ്പോഴെല്ലാം ഒരുപാടു കാര്യങ്ങൾ പറയാൻ എങ്ങിനെ സമയം കണ്ടെത്തുന്നു എന്നത് അത്ഭുതം തന്നെ.
ദേശാഭിമാനിയിലേക്ക് ലേഖനങ്ങൾ അയച്ചാൽ, പ്രസിദ്ധീ കരിക്കുന്നതോടൊപ്പം, പോസ്റ്റ് കാർഡിൽ ചില നിർദേശ
ങ്ങളും ഉപദേശങ്ങളും ലഭിക്കും.
ഒരിക്കൽ യാത്രക്കായി റെയിൽവേ സ്റ്റേഷനിലെത്തി വണ്ടി കാത്ത് നിൽക്കുമ്പോൾ, മറ്റൊരു വണ്ടിയിറങ്ങി വരുന്നു സ പി ജി. തോളിൽ പുസ്തക സഞ്ചിയും മറ്റൊരു കനമുള്ള സഞ്ചിയും. ആരും കൂടെയില്ല. സ്വീകരിക്കാനും ആരും എത്തിയിട്ടില്ല. ഞാൻ സഹായിക്കാൻ ഒരുങ്ങിയപ്പോൾ ആദ്യം തടഞ്ഞെങ്കിലും എന്റെ നിർബന്ധത്തിന്ന് സഖാവ് വഴങ്ങി. അതോടൊപ്പം ഒരു ഉപദേശവും. ഒരു പൊതു പ്രവർത്തകൻ എല്ലാ വിഷമതകൾക്കും തെയ്യാറായിരിക്കണമെന്ന്. അതായിരുന്നു പി ജി.
സ. പി ജി യുടെ പത്താം ചരമ വാർഷികത്തിൽ ഒരു പിടി രക്തപുഷ്പങ്ങൾ!
വി എ എൻ നമ്പൂതിരി