സഖാവ് വി.വി. ദക്ഷിണാമൂർത്തി മാഷുടെ അഞ്ചാം ചരമ വാർഷികദിനത്തിൽ സഖാവിന്റെ ഓർമയിൽ ഒരുപിടി രക്ത പുഷ്പങ്ങൾ!
എല്ലാവർക്കും പ്രിയങ്കരനായ മാഷ്. ചിരിച്ചു കൊണ്ടുള്ള സംസാരം. എന്നും അടുപ്പം സൂക്ഷിച്ച സുഹൃത്ത്. കമ്മ്യൂണിസ്റ്റ്‌ ആശയങ്ങൾ സുവ്യക്തമായി വിശദീകരിക്കുകയും സ്വന്തം ജീവിതത്തിൽ പൂർണമായും നടപ്പിലാക്കുകയും ചെയ്ത നേതാവ്. ജനപ്രതിനിധി, പത്രാധിപർ, അധ്യാപകൻ, ട്രേഡ് യൂണിയൻ നേതാവ്, എഴുത്തുകാരൻ, പരിഭാഷകൻ തുടങ്ങി പ്രവർത്തിച്ച എല്ലാ മേഖലകളിലും തിളങ്ങി നിന്ന വ്യക്തിത്വം.
ഡൽഹിയിൽ കമ്മിറ്റിക്കും മറ്റുമായി വരുമ്പോൾ മിക്കവാറും കാണുവാനും സംസാരിക്കുവാനും കഴിഞ്ഞു.
കോഴിക്കോട്ടിന്റെ തന്നതായ സൗഹൃദം എന്നും മനസ്സിൽ സൂക്ഷിച്ച ജനനായകൻ.
ഇനിയും ഒട്ടേറെ കാലം രംഗത്തുണ്ടാവേണ്ടതായിരുന്നു.
സൗഹൃദത്തിന്റെ ഒട്ടേറെ ഓർമ്മകൾ.
സഖാവെ ലാൽ സലാം!