കേരളത്തിലെ ഏറ്റവും വലിയ വയോജനസംഘടനായ സീനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് വെൽഫേർ അസോസിയേഷന്റെ സ്ഥാപന ദിനമാണ് ജൂലൈ 9. 2006 ൽ രൂപീകരിക്കപ്പെട്ട അസോസിയേഷൻ വിജയകരമായ 15 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു.
ഈ കാലഘട്ടത്തിൽ മുതിർന്ന പൗരന്മാരുടെ വിവിധ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുകയും അവ പരിഹരിക്കുവാൻ എല്ലാ ശ്രമങ്ങളും നടത്തുകയുണ്ടായി. ആരോഗ്യ പ്രശ്നങ്ങൾ, ഫലപ്രദമായ ചികിത്സ സംവിധാനങ്ങൾ, സംരക്ഷണവും സുരക്ഷയും, പീഡന വിരുദ്ധ നടപടികൾ, സർക്കാരിൽ നിന്നും ലഭിക്കേണ്ട ആനുകൂല്യങ്ങൾ, വയോജന സദനങ്ങൾ തുടങ്ങിയ കാര്യങ്ങളിലെല്ലാം വിവിധ തലങ്ങളിൽ അസോസിയേഷന്റെ പ്രവർത്തകർ ഇടപെടുകയും പരിഹാരങ്ങൾ കാണാൻ ശ്രമിക്കുകയുണ്ടായി.
ജനാധിപത്യപരമായ പ്രവർത്തനം അസോസിയേഷൻ എപ്പോഴും ഉറപ്പാക്കി. വയോജന കൗൺസിലുകളിൽ വയോജന സൗഹൃദ നടപടികൾ തീരുമാനിക്കുന്നതിലും നടപ്പാക്കുന്നതിലും ക്രിയാത്മയമായ പങ്കു വഹിച്ചു.
അസോസിയേഷന്റെ മാസിക ‘ വയോജന വാർത്ത’, കൃത്യമായും ഫലപ്രദമായും ഇറക്കുവാൻ കഴിഞ്ഞു.
അസോസിയേഷൻ പതിനാറാം വർഷത്തിലേക്ക് പ്രവേശിക്കുന്ന ഇപ്പോൾ എല്ലാ വയോജനങ്ങൾക്കും അസോസിഷൻ അംഗങ്ങൾക്കും പ്രവർത്തകർക്കും നേതാക്കൾക്കും
അഭിനന്ദനങ്ങൾ, AAsamsakal!
 
 വയോജന താല്പര്യങ്ങൾ സംരക്ഷിക്കുന്ന പരിപാടികളുമായി നമുക്ക് മുന്നേറാം.
വി എ എൻ നമ്പൂതിരി, സംസ്ഥാന പ്രസിഡന്റ്‌, സീനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് വെൽഫേർ അസോസിയേഷൻ.