Congress gives donation to BJP through Electoral Bond

ബേങ്കിലെ പണമെല്ലാം ഇ ഡി / ആദായ നികുതി വകുപ്പ് പിടിച്ചെടുത്തത് കൊണ്ട് കയ്യിൽ കാശില്ലെന്നു പറഞ്ഞു കോൺഗ്രസുകാർ ബക്കറ്റ് പിരിവു നടത്തുമ്പോൾ, കോൺഗ്രസ്‌ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും അമേത്തിയിൽ കോൺഗ്രസ്‌ ടിക്കറ്റിന്നു കാത്തുനിൽക്കുന്നയാളുമായ റോബർട്ട്‌ വാദ്ര എന്തിനാണ് 170 കോടി രൂപ ഇലക്ടറൽ ബോണ്ട്‌ വഴി ബിജെപിക്ക് നൽകിയത്? സ്വന്തം പാർട്ടിയായ കോൺഗ്രസിന് നൽകികൂടായിരുന്നോ?
വി എ എൻ 24.04.2024

PFRDA Bill passed by Congress with support of BJP

ഈ കൊടും വഞ്ചന ഞങ്ങൾ മറക്കില്ല!
ദശകങ്ങളായുള്ള ത്യാഗോജ്വല പോരാട്ടങ്ങളിലൂടെ നേടിയെടുത്ത പെൻഷൻ, കുടുംബ പെൻഷൻ നിയമങ്ങൾ അട്ടിമറിച്ചു, കോടിക്കണക്കായ കേന്ദ്ര സംസ്ഥാന ജീവനക്കാരെയും പെൻഷൻകാരേയും അവരുടെ കുടുംബങ്ങളെയും നിത്യ പട്ടിണിക്കാരായി മാറ്റുന്ന പി എഫ് ആർ ഡി എ യും തൊഴിലാളിമാർ ‘നോ പെൻഷൻ സ്കീം ‘ എന്ന് വിളിക്കുന്ന ‘ നാഷണൽ പെൻഷൻ സ്കീമും ‘ പുഞ്ചിരിച്ചു കൊണ്ട്, തമ്മിൽ തമ്മിൽ ഹസ്തദാനം ചെയ്തു കൊണ്ട്, പാർലമെന്റിൽ നിയമം പാസ്സാക്കിയെടുത്ത കോൺഗ്രസിന്റെയും ബി ജെ പി യുടെയും കൊടും വഞ്ചന തൊഴിലാളിമാർ ഒരിക്കലും മറക്കില്ല!
ഈ കൊടും വഞ്ചനക്ക് കൃത്യമായ മറുപടി കൊടുക്കാനുള്ള ദിവസമാണ് കേരളത്തിൽ ഏപ്രിൽ 26.
( PFRDA പാർലമെന്റിൽ പാസാക്കിയപ്പോൾ ധനകാര്യ മന്ത്രി പി. ചിദംബരവും ( കോൺഗ്രസ്‌ ) പ്രതിപക്ഷ നേതാവ് സുഷമ സ്വരാജും ( ബി ജെ പി) : ഫോട്ടോ അപ്പോഴത്തേത് തന്നെയാണ് എന്നാണ് ഓർമ.)
വി എ എൻ 24.04.2024

Food Wastes..

വെള്ളം അമൂല്യമാണ് ; ഭക്ഷണം അമൂല്യമാണ് ; പാഴാക്കി കളയരുത്.
ഹോട്ടലുകളിൽ ഭക്ഷണം കഴിക്കുമ്പോൾ ചുറ്റുപാടും നോക്കിയിട്ടുണ്ടോ? പലപ്പോഴും ഭക്ഷണം കഴിച്ചു പോയവരുടെ പ്ലേറ്റുകളിൽ ഒട്ടേറെ ഭക്ഷണം ബാക്കി കാണാം. വേണ്ടാതെ വാങ്ങിയതാകാം, വയർ നിറഞ്ഞതാകാം, രുചി പിടിക്കാത്തതാകാം, ബാക്കിയാക്കുന്നത് ഒരു അന്തസ്സായി കണക്കാക്കുന്നതാകാം….
വിവാഹങ്ങൾ,, സമ്മേളനങ്ങൾ, മത ചടങ്ങുകൾ, ഉത്സവങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട സദ്യകളിൽ, ഓരോ പന്തി കഴിയുമ്പോഴും ഇലകളിൽ / പ്ലേറ്റുകളിൽ നിന്നു എത്രയെത്ര കിലോ കണക്കിനാണ് ഭക്ഷണം ബാക്കിയായത് പാഴായി പുറത്ത് തള്ളുന്നത്? സദ്യ കഴിഞ്ഞാൽ കഴിക്കാതെയും അല്ലാതെയും ബാക്കിയായ എത്ര ടൺ ഭക്ഷണമാണ് പാഴായി തള്ളിക്കളയുന്നത്? വൻകിട, ആഡംബര ഹോട്ടലുകളിലെയും മറ്റും സ്ഥിതി പറയേണ്ടതില്ല.
വെള്ളത്തിന്നു കടുത്ത ക്ഷാമമുള്ളപ്പോഴും ഹോട്ടലുകളിൽ ഭക്ഷണം കഴിച്ചു പോയവരുടെ മേശകളിലെ ഗ്ലാസ്സുകളിൽ കുടിച്ചു ബാക്കിയായ ധാരാളം വെള്ളം കാണാം. അതും പാഴ് തന്നെ.
തീവണ്ടികളിൽ യാത്രക്കാർ ഇറങ്ങിക്കഴിഞ്ഞാൽ പലപ്പോഴും ധാരാളം വെള്ളമുള്ള അവരുടെ വെള്ളക്കുപ്പികൾ അവിടെ പാഴായി തള്ളിയത് കാണാം.
( അപൂർവം പേർ ബാക്കി ഭക്ഷണം പാർസൽ ആയി കൊണ്ടുപോകുന്നത് കാണാം. നല്ല കാര്യമാണത്. അത് ഒരു രീതിയാക്കി മാറ്റണം ).
പല രാജ്യങ്ങളിലും ഭക്ഷണം പാഴാക്കി കളയുന്നത് കുറ്റകരമാണ്. ഞാൻ വില കൊടുത്തു മേടിച്ച ഭക്ഷണം പാഴാക്കിയാൽ സർക്കാരിനെന്ത് കാര്യം എന്ന വാദഗതിയൊന്നും അവിടെ വിലപ്പോവില്ല.
ആവശ്യത്തിന്നു വേണ്ട ഭക്ഷണം മാത്രം വാങ്ങുക, കൂടുതലായാൽ പാർസൽ കൊണ്ടുപോകുക, ആവശ്യമായ വെള്ളം മാത്രം ഗ്ലാസിൽ ഒഴിക്കുക, അത് മുഴുവൻ കുടിക്കുക തുടങ്ങിയ രീതിയിൽ ചിട്ട പ്പെടുത്തിയാൽ പാഴാക്കുന്നത് കുറക്കാൻ കഴിയും.
( പാഴ് ഭക്ഷണവും മറ്റും റോഡ് അരികിലും, ഒഴിഞ്ഞ സ്ഥലങ്ങളിലും, പൊതു ഇടങ്ങളിലുമെല്ലാം തള്ളിയിടുന്നതാകട്ടെ വലിയൊരു സാമൂഹ്യ പ്രശ്നമായി നില നിൽക്കുന്നു ).
കോടിക്കണക്കിന്ന് കുട്ടികളും കുടുംബവുമെല്ലാം രാജ്യത്ത് പട്ടിണി കിടക്കുമ്പോൾ ഭക്ഷണം പാഴാക്കി കളയുന്നത് ക്രൂരതയും ശിക്ഷാർഹവുമാണ്.
വി എ എൻ 23.04.2024
May be an image of chow mein
 
 
 
<img class="x16dsc37" role="presentation" src="data:;base64,” width=”18″ height=”18″ />
All reactions:
Madhavan Nair Thiruvattar, Mgs Kurup and 13 others
 

Marriages, Conferences …

വിവാഹങ്ങൾ , സമ്മേളനങ്ങൾ, യോഗങ്ങൾ, യാത്രകൾ, കലാ പരിപാടികൾ, ഉത്സവങ്ങൾ…..
ഇവയൊക്കെ ആസ്വദിക്കുന്നവരാണ് നമ്മൾ മിക്കവരും. എന്നാൽ ഇതോടൊപ്പമോ, ഇതിൽ കൂടുതലോ സന്തോഷം നൽകുന്ന മറ്റൊരു കാര്യം കൂടിയുണ്ട്.
വളരെക്കാലമായി കാണാൻ കഴിയാതിരുന്ന പല സഖാക്കളെയും സുഹൃത്തുക്കളെയും, ബന്ധുക്കളെയും ഒക്കെ കാണാം, സംസാരിക്കാം, പരിചയം പുതുക്കാം. പുതിയ ആളുകളെ പരിചയപ്പെടാം.
അനുഭവങ്ങൾ പങ്കു വെക്കാം. തമാശ പറയാം. ഒന്നിച്ചു ഭക്ഷണം കഴിക്കാം. വിട്ടുപോയവരെക്കുറിച്ച് ഓർമിക്കാം. അപകടങ്ങളിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട അനുഭവങ്ങൾ ഓർത്തു ചിരിക്കാം.
പിന്നെ ഇപ്പോഴത്തെ സുഖവിവരങ്ങളും അസുഖവിവരങ്ങളും പങ്കുവെക്കാം. മക്കളെക്കുറിച്ചും കൊച്ചുമക്കളെക്കുറിച്ചും അവരുടെ ജോലിയെക്കുറിച്ചും മറ്റും പൊങ്ങച്ചം പറയാം. അതെ, സമയം പോകുന്നതറിയില്ല.
തിരിച്ചു വരുമ്പോൾ മനസ്സ് പതുക്കെ ഓർമിപ്പിക്കും, ‘ ഇനിയും എത്ര നാൾ? ‘. അതിനുത്തരവും മനസ്സ് തന്നെ പറയും, ‘ഒരുപാട് നാൾ ‘. അതെ ‘ഒരു പാട്, ഒരുപാട് നാളുകൾ!’.

Tarapada Lahore Speech

‘തൊഴിലാളിമാർ തെണ്ടികളല്ല ; അവർ ഭൂമിയുടെ ഉപ്പാണ് ; ലോകത്തിൽ സമ്പത്ത് ഉത്പാദിപ്പിക്കുന്നവരാണ്.’ 1921 ലാഹോർ പോസ്റ്റൽ യൂണിയൻ അഖിലേന്ത്യ സമ്മേളനത്തിൽ താരാപദ മുഖർജി.
ഒരു നൂറ്റാണ്ടിന്നു ശേഷം, സ്വതന്ത്ര ഇന്ത്യയിൽ അവർ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങൾ തട്ടിപ്പറിച്ച് തൊഴിലാളിമാരെ വീണ്ടും തെണ്ടികളാക്കാനാണ് മോദിസർക്കാറിന്റെ നീക്കം. അത് കൊണ്ട് കൂടി ബിജെപിക്ക് ഇനിയൊരു ഭരണം കിട്ടരുത്.
വി എ എൻ 21.04.2024

Co. C.Achuthan passed away

Very sad news. Com. C. Achuthan(86), senior leader of LICEU and LIC Pensioners Association passed away today morning. He was ailing for some time.
He was a mature and dedicated leader who had mass contact and loved by all. Since his coming to Kozhikode after the LIC Division was formed, we have been in close contact and worked together.
His passing away is a great loss. Heartfelt condolences to family and comrades.
Red Salute to Com. Achuthan!
V A N 21.04.2024

NEW OFFICE BEARERS OF TUI(P&R) . CONGRATULATIONS !

The 3rd Congress of TUI(P&R) held at Athens on 14-18 April,2024 has concluded with unanimous election of office bearers.

Coms. Dimos Koumpouris ( Greece ) and Quim Boix ( Spain ) have been reelected as President and General Secretary.

Com. K G. Jayaraj, General Secretary , AIBDPA elected
Vice Secretary.

Com. K. Ragavendran, Secretary General, NCCPA elected Asia Coordinator.

The propsals for
Com. Swastika Dasgupta, CHQ Vice President to the Executive Board

Com. A K. Ghosh, Coordination Committee of CGPA, West Bengal to Member, Finacial Committee.

Com. D . K.Debnath, General Secretary, AIPRPA to Member Technical Committee

are expected to be approved shortly.

 

Oppose Closure of PSUs

ഹിന്ദുസ്റ്റാൻ ഇൻസെക്ടിസൈഡ് ലിമിറ്റഡും ( HIL) പൂട്ടി. വേദനയിൽ ജനറൽ മാനേജർ മരിച്ചു.
ഇത് ഹില്ലിന്റെ കഥ മാത്രമല്ല, ഡസൺ കണക്കിന് മറ്റു പല പൊതുമേഖല സ്ഥാപനങ്ങളും പൂട്ടിച്ചതിന്റെയോ, പൂട്ടിയതിന്റെയോ കഥ കൂടിയാണ്.
പ്രവർത്തനത്തിന്റെ കാര്യമായാലും ലാഭത്തിന്റെ കാര്യമായാലും, തിളങ്ങി നിന്ന എത്ര പൊതുമേഖല സ്ഥാപനങ്ങളെയാണ് ബിജെപി യും കോൺഗ്രസ്സും കൂടി പൂട്ടിച്ചത്, ദുർബലമാക്കിയത്, നഷ്ടത്തിലാക്കിയത്?
ഐടിഐ, എച് എം ടി, ഹിന്ദുസ്ഥാൻ കേബിൾസ്, ഫെറ്റ്റിലൈസർ കോര്പറേഷൻ, സ്കൂട്ടേഴ്‌സ് ഇന്ത്യ ലിമിറ്റഡ് തുടങ്ങി എത്രയെത്ര! 10,000 കോടി രൂപ വാർഷിക ലാഭമുണ്ടായിരുന്ന BSNL ന്റെ ഇന്നത്തെ സ്ഥിതി എന്താണ്? 80,000 ജീവനക്കാരാണ് ഒറ്റയടിക്ക് പിരിഞ്ഞ് പോകേണ്ടി വന്നത്.
HIL ന്റെ മാനേജരെ പോലെ എത്രയെത്ര ജീവനക്കാരാണ് ഓരോ സ്ഥാപനത്തിൽ നിന്നും പുറത്താക്കപ്പെട്ടപ്പോൾ ആത്മഹത്യ ചെയ്തത്! ജീവച്ഛവമായി ജീവിതം തുടരുന്നത്‌!
മറുപടി കൊടുക്കാനുള്ള സമയമാണ് തെരഞ്ഞെടുപ്പ്. വോട്ട് ചെയ്യുമ്പോൾ, ജോലി നഷ്ടപ്പെട്ടു വഴിയാധാരമായ ലക്ഷക്കണക്കിന് തൊഴിലാളിമാരെയും അവരുടെ കുടുംബാംഗങ്ങളെയും ഓർക്കുക.
വി എ എൻ നമ്പൂതിരി 19.04.2024

Support Left and Democratic Front in Kerala

1968 ലെ കേന്ദ്രജീവനക്കാരുടെ പണിമുടക്കിനെതിരെ അവശ്യ സർവീസ് സംരക്ഷണ കരിനിയമം കേന്ദ്രം ഇറക്കിയപ്പോൾ അത് കേരളത്തിൽ നടപ്പിലാക്കില്ലെന്നു പ്രഖ്യാപിച്ചത് അന്നത്തെ കേരള മുഖ്യമന്ത്രി സ. ഇ എം എസ് നമ്പൂതിരിപ്പാട്. കേന്ദ്ര നിയമം നടപ്പാക്കിയില്ലെങ്കിൽ പിരിച്ചു വിടും എന്ന ഭീഷണിക്ക്‌ പുല്ലുവില കല്പിച്ചു കൊണ്ട് തീരുമാനത്തിൽ ഉറച്ചു നിന്നു.
ജനവിരുദ്ധവും ഭരണഘടനാ മൗലിക തത്വങ്ങൾക്ക് വിരുദ്ധവുമായ പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്നു മുഖ്യമന്ത്രി സ പിണറായി വിജയൻ.
പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് വാധ്രയുടെ ഇടപാടുകളെക്കുറിച്ച് കേന്ദ്ര അന്വേഷണം വന്നപ്പോൾ, ഇലക്ടറൽ ബോണ്ടിലൂടെ 170 കോടി രൂപ ബി ജെ പി ക്ക്‌ സമ്മാനിച്ച് താത്കാലിക ആശ്വാസം നേടിയ കോൺഗ്രസിന്നും അതിന്റെ നേതാക്കൾക്കും ഇതൊന്നും മനസ്സിലാകില്ല.
എന്ത് കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനെ അറസ്റ്റ് ചെയ്യുന്നില്ലെന്നാണ് ഇപ്പോൾ രാഹുൽ ഗാന്ധിയുടെ ചോദ്യം.
നിയമ വിരുദ്ധ ഉപ്പു നിയമത്തിനെതിരെ, ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ, ത്രിവർണ പതാകയുമേന്തി സമരം നയിച്ച ഗാന്ധിജിയുടെ ശിഷ്യന്മാർ സ്വന്തം പതാക ഉയർത്താനും, കരിനിയമങ്ങളെ എതിർക്കാനും കഴിയാതെ മുട്ട് മടക്കി നിലത്തിഴയുന്നു. എന്തൊരു ദുരന്തം!
തത്വാധിഷ്ഠിത നിലപാടുകൾ കൈക്കൊള്ളുന്ന ഇടതുപക്ഷ ജനാധിപത്യ ശക്തികളെ പിന്തുണക്കുക.!
വി എ എൻ 19.04.2024

FB POSTS

fb ക്ക്‌ പ്രായം അറിയാൻ വിഷമമില്ലെന്ന് നമുക്കറിയാം.
അത് കൊണ്ടായിരിക്കാം പല സുഹൃത്തുക്കളുടെയും സഖാക്കളുടെയെല്ലാം fb പോസ്റ്റുകൾ എന്നിൽ നിന്നും ഒളിപ്പിച്ചു വെക്കുന്നത്. കഷ്ടപ്പെടുത്തേണ്ടെന്നുള്ള സദുദ്ദേശമായിരിക്കാം. അല്ലെങ്കിൽ കുരുട്ടു ബുദ്ധിയായിരിക്കാം.
പക്ഷെ അതിനുള്ള മറുമരുന്നും സാങ്കേതിക വിദ്യയിലുണ്ടല്ലോ. അല്പം കൂടുതൽ അധ്വാനിക്കണമെന്ന് മാത്രം.
ഏതായാലും fb യോട് പരാജയപ്പെടാനില്ല. പ്രിയപ്പെട്ടവരുടെ പോസ്റ്റുകൾ കണ്ടിരിക്കും.
വി എ എൻ 17.04.2024