Continuous Struggles to save Telecom Services

ഓർമ്മകൾ –
ടെലികോം ജീവനക്കാരുടെ അടിയന്തിര ആവശ്യങ്ങൾ ഉന്നയിച്ച്, 144 നിരോധിത മേഖലയിൽ, സഞ്ചാർ ഭവന്നു മുൻപിൽ, ആയിരത്തിലേറെ പേർ പങ്കെടുത്ത കൂട്ട ധർണ നടത്തുമ്പോൾ ( 18.08.1993 ) അറസ്റ്റ് ചെയ്യാൻ വണ്ടികളുമായി ഡൽഹി പോലീസ് കാത്തു നിൽക്കുന്നു. പ്രമുഖ എം പി മാരായ രാം വിലാസ് പാസ്വാൻ, സുശീല ഗോപാലൻ ( ഫോട്ടോയിൽ കാണാം ), സൈഫുദീൻ ചൗധുരി, ചിത്ത ബസു എന്നിവർ സംസാരിച്ചു സമരത്തിന് പിന്തുണ നൽകി. എം പി മാർ പോയിക്കഴിഞ്ഞാൽ അറസ്റ്റ് ചെയ്യാൻ കാത്തിരിക്കുകയാണ് പോലീസ്. അത് മനസ്സിലാക്കിത്തന്നെപ്രസംഗം കഴിഞ്ഞ ശേഷവും സ. സുശീല ഗോപാലനും, രാം വിലാസ് പാസ്വാനും ധർണ കഴിയുന്നത് വരെ അവിടെ ഇരുന്നു. ധർണ കഴിഞ്ഞതും, അറസ്റ്റ് ചെയ്യാൻ സന്ദർഭം കൊടുക്കാതെ ജീവനക്കാർ സ്ഥലം കാലിയാക്കി. തിരക്കിൽ അവിടെ വെച്ചിരുന്ന നാലഞ്ച് കസേരകൾ എടുക്കാൻ മറന്നു പോയി. തിരിച്ചു വന്നപ്പോൾ കസേരകൾ കാണ്മാനില്ല. കസേരകളുടെ വില ഉടമസ്ഥന്നു കൊടുത്തു പ്രശ്നം പരിഹരിച്ചു.
ഓർമകൾക്ക് എന്ത് മധുരം!
വി എ എൻ 09.05.2024
 
<img class="x16dsc37" role="presentation" src="data:;base64,” width=”18″ height=”18″ />
All reactions:
Naveen Sekhar, Mgs Kurup and 3 others
 
Red Salute to 1974 Strike Martyrs !

Revolutionary Greetings on the 50th Anniversary of the historic 1974 Railway Strike!
Red Salute to Martyrs!
1. Com. S. Ramaswami, Dakshin Railway
2. Com. Bhawariya, Western Railway
3. Com. Shripal Dwivedi, Uthar Railway
4. Com. V. R. Malgi, Madhya Railway
Your Sacrifice will ever be remembered!
V A N Namboodiri 08.05.2024

Condemn divisive statement by Sam Pitroda

Strongly protest against the insulting statement of Sam Pitroda
Chairman of Indian Overseas Congress on the people of India. He stated that in India, ” people on East look like Chinese, people on West look like Arab, people on North look like maybe White and people in South look like Africa. It doesn’t matter. We are all brothers and sisters,” said Pitroda, during an interview with The Statesman posted on May 2.
His comparison is wholly unwarranted and arrogant. Indians are Indians and not Chinese, Arab, Africans or White. His long stay in the US with his corporate empire background has coloured his vision. We condemn his divisive statement.
V A N 08.05.2024
May be an image of 1 person
 
<img class="x16dsc37" role="presentation" src="data:;base64,” width=”18″ height=”18″ />
All reactions:
Mgs Kurup, Kattakada Ramachandran and 3 others
 
Memories – Meeting of E.III Union, Kerala in 1978 or so.

ഓർമ്മകൾ – സമ്മേളനത്തിൽ സംസാരിക്കുന്നത് ഞാൻ തന്നെ. അടുത്തായി, ടി വി ജോസഫ്, സിജിഎം ഹിരെ ഗംഗ, എൻ പി പദ്മനാഭൻ എന്നിവരെ കാണാം. ( 1978 -79 ആണെന്ന് തോന്നുന്നു ).
വി എ എൻ 07.05.2024
May be an image of 6 people
<img class="x16dsc37" role="presentation" src="data:;base64, ” width=”18″ height=”18″ />
All reactions:

Haridasan Nambiar, Naveen Sekhar and 8 others

Correct decision

ഉചിതമായ തീരുമാനം. അഭിനന്ദനങ്ങൾ!
*തിരുവനന്തപുരം* | ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ എൽഡിഎഫ്‌ പ്രചരണാർഥം സ്ഥാപിച്ച ബോർഡുകളും പോസ്റ്ററുകളും കൊടിതോരണങ്ങളും നീക്കം ചെയ്യാൻ ആഹ്വാനം ചെയ്ത് സിപിഐഎം. പൊതുസ്ഥലങ്ങളിലുള്ള മുഴുവൻ പ്രചരണ സാമഗ്രികളും മെയ് പത്തിനകം നീക്കും.
തെരഞ്ഞെടുപ്പ്‌ പ്രചരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെമ്പാടും നിരവധി ബോർഡുകളും പോസ്റ്ററുകളും കൊടിതോരണങ്ങളും ഹോർഡിങുകളും എൽഡിഎഫ്‌ പ്രവർത്തകർ സ്ഥാപിച്ചിട്ടുണ്ട്‌. വോട്ടെടുപ്പ്‌ പൂർത്തിയായ സാഹചര്യത്തിൽ ഇവ നീക്കം ചെയ്യണം. പാർട്ടി നേതാക്കളും പ്രവർത്തകരും പ്രചരണ സാമഗ്രികൾ നീക്കം ചെയ്യാൻ നേതൃത്വം നൽകി രംഗത്ത്‌ വരണമെന്നും ‌ സംസ്ഥാന സെക്രട്ടറിയറ്റ് ആഹ്വാനം ചെയ്‌തു.

Whether Keralites are becoming impatient ?

കേരളീയർ അക്ഷമരാകുന്നോ? അക്രമികളാകുന്നോ ? കുറ്റ കൃത്യങ്ങൾ വർധിക്കുന്നുവോ?
കുറച്ചു കാലമായുള്ള പത്ര റിപ്പോർട്ടുകൾ പരിശോധിച്ചാൽ കേരളത്തിൽ അക്രമ സംഭവങ്ങളും കൊലപാതകങ്ങളും ആത്മഹത്യകളും ബലാത്സംഗങ്ങളും വർധിക്കുന്നുണ്ടോ എന്ന സംശയം ഉയരുന്നു. പഴയ കണക്കുകൾ കൂടി പരിശോധിച്ചാൽ മാത്രമേ കൃത്യമായി പറയാൻ കഴിയുകയുള്ളു. ഒരു പക്ഷെ പഴയതിൽ നിന്നും വ്യത്യസ്തമായി ഓരോ സംഭവവും റിപ്പോർട്ട്‌ ചെയ്യുന്നത് കൊണ്ടും ആവാം.
ആശ്വാസകരമായ ഒരു കാര്യം കുറ്റവാളികളെ എല്ലാം അതിവേഗത്തിൽ പിടി കൂടാൻ കഴിയുന്നു എന്നതാണ്. സി സി ടി വി, കേമറകൾ, മൊബൈൽ തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യകളും ശാസ്ത്രീയമായ വിശകലനങ്ങളും പോലീസിന്റെ കൃത്യമായ അന്വേഷണങ്ങളും സഹായകമാവുന്നു.
ട്രാഫിക് തർക്കങ്ങൾ, പ്രണയ നൈരാശ്യം, സ്വത്ത്‌ തർക്കം, കുടുംബ കലഹം, മയക്കു മരുന്ന് – സ്വർണക്കടത്ത്‌ , കടുത്ത ജോലി സമ്മർദം, മത ഭ്രാന്ത്‌, രാഷ്ട്രീയ വൈരാഗ്യം, പരീക്ഷാ പരാജയം തുടങ്ങി
ഒട്ടേറെ കാരണങ്ങൾ കുറ്റകൃത്യങ്ങൾക്ക് കാരണമായി കാണാം. കുറച്ചു കൂടി ക്ഷമ ഉണ്ടായിരുന്നെങ്കിൽ, ഉപദേശിക്കാൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ, പല കുറ്റ കൃത്യങ്ങളും നടന്നില്ലെന്നു വരാം.
സിനിമകളിലെയും പുസ്തകങ്ങളിലെയും മറ്റും കുറ്റകൃത്യങ്ങൾ സമൂഹത്തെ സ്വാധീനിക്കുന്നുണ്ടോ എന്നും പരിശോധിക്കേണ്ടതുണ്ട്.
28.3.2024 ന്റെ ഒരു റിപ്പോർട്ട്‌ അനുസരിച് ഇന്ത്യയിൽ ഒരു ലക്ഷം പേർക്ക് ശരാശരി 445.9 കുറ്റകൃത്യങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് കാണുന്നത്. കേരളവും കുറ്റകൃത്യങ്ങളിൽ വളരെ പിറകിലല്ല. ഇത് നമുക്ക് പൊതുവിൽ അപമാനകരമാണ്. ഒരു പക്ഷെ മറ്റു സംസ്ഥാനങ്ങളിൽ കൃത്യമായ കേസ് റിപ്പോർട്ടിങ് ഇല്ലാത്തതാകാം കാരണം. എങ്കിൽ പോലും കേരളത്തിന്‌ ആശ്വസിക്കാൻ വഴിയില്ല.
കേരളീയർ വിദ്യാഭ്യാസമുള്ളവരാണ്, സംസ്കാര സമ്പന്നരാണ്, തെറ്റും ശരിയും തിരിച്ചറിയാൻ കഴിവുള്ളവരുമാണ്. അത്തരത്തിലുള്ള ഒരു സമൂഹത്തിൽ അക്രമങ്ങൾ കുറയുകയാണ് വേണ്ടത്.
മന:ശാസ്ത്രജ്ഞന്മാരും രാഷ്ട്രീയ നേതാക്കളും ഭരണാധികാരികളും ഒക്കെത്തന്നെ കൂടിയിരുന്നു എങ്ങിനെ കുറ്റ കൃത്യങ്ങൾ കുറക്കാൻ കഴിയുമെന്ന് പരിശോധിക്കണം.
വി എ എൻ 06.05.2024

Sir, Madame, Shree ,Ji….

സാർ, മാഡം, ജീ, ശ്രീ…
പ്രമുഖ വ്യക്തികൾ, മന്ത്രിമാർ, മേലുദ്യോഗസ്ഥന്മാർ, ആഫീസർമാർ തുടങ്ങി ആദരണീയരും, അധികാര സ്ഥാനത്തു ഇരിക്കുന്നവരുമായ ആളുകളെ എങ്ങിനെയാണ് അഭിസംബോധന ചെയ്യേണ്ടത് എന്ന് പലർക്കും സംശയം ഉണ്ടാകാറുണ്ട്.
ബ്രിട്ടീഷ് ഭരണകാലത്തെ രീതിയിൽ സാർ എന്ന അഭിസംബോധന സാധാരണമാണ്. മിലിട്ടറിയിലും മറ്റും ഇത് ഔദ്യോഗികമായി തുടരുന്നു. ആഫീസർമാരെ സാധാരണ രീതിയിൽ അഭിസംബോധന ചെയ്യുന്നത് ഈ രീതിയിലാണ്. സ്ത്രീകളെ മാഡം എന്നും വിളിക്കും. കേരളത്തിൽ പുരുഷനായാലും സ്ത്രീ ആയാലും സാർ വിളിക്ക് കുഴപ്പമില്ല. തങ്ങളുടെ യജമാന ഭക്തി കാണിക്കുന്നതിനു ഇടക്കിടെ സാർ പറയുന്നവരുമുണ്ട്. സ്കൂളിൽ കുട്ടികൾ അധ്യാപകരെ സാർ / ടീച്ചർ എന്നാണ് വിളിക്കാറ്. മറ്റൊരാളെ കുറിച്ച് പറയുമ്പോൾ സാർ കൂട്ടിച്ചേർത്തു അരവിന്ദൻ സാർ, കൃഷണൻ സാർ, ഗീത മാഡം, സംഗീത മാഡം എന്നിങ്ങനെയും പറയും. ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലും മറ്റും അധ്യാപികമാരെ മിസ്സ്‌ എന്നാണ് വിളിക്കുക.
ഹിന്ദിമേഖലയിൽ സർവസാധാരണമാണ് ജീ സംബോധന. പേരിന്റെ അവസാനം ജീ ചേർത്ത് വിളിക്കുന്നതും സാധാരണം. സാർജീ ന്നു സാറും ജീയും കൂട്ടി വിളിക്കുകയും ചെയ്യും. മന്ത്രിജീ, ഡയറക്ടർ ജീ തുടങ്ങി ഔദ്യോഗിക പദവിയോടൊപ്പവും ആകാം. സ്ത്രീയെയും പുരുഷനെയും ജീ കൂട്ടി വിളിക്കാം. സാർ വിളി പോലെ തന്നെ ഇടക്കിടക്ക് ജീ, ജീ എന്നും പറയാം.
മൂന്നാമത്തേത് ശ്രീ ആണ്. സാധാരണമല്ലെങ്കിലും പലരും ശ്രീ ഉപയോഗിച്ചും അഭിസംബോധന ചെയ്യാറുണ്ട്.
ഇതിൽ ഏതാണ് കൂടുതൽ ഉചിതവും സുഖവും ആയിട്ടുള്ളത് എന്ന് പരിശോധിക്കാം. എല്ലാം വിവിധ മേഖലകളിൽ, വിവിധ സന്ദർഭങ്ങളിൽ, വിവിധ ബന്ധങ്ങളിൽ വിളിക്കുന്നത് കൊണ്ട് ഏത് മെച്ചം എന്നൊന്നും ഒറ്റ വാക്കിൽ പറയാനാകില്ല.
അഭിസംബോധന ചെയ്യുന്ന ആളെ ബഹുമാനിക്കുന്നതിലേറെ, തന്റെ താഴ്മയും വിധേയത്വവും സൂചിപ്പിക്കുന്നതാണ് സാർ വിളി. മിലിട്ടറിയിലും മറ്റും മേലുദ്യോഗസ്ഥന്റെ ആജ്ഞ തലയിലേറ്റി സ്വീകരിക്കുന്ന വാക്ക് കൂടിയാണത്. അത് ഒരു വിദേശ വാക്കും ഇംഗ്ലീഷ്കാരുടെ സംഭാവനയുമാണ്. വിളിക്കുന്നവന് ചിലപ്പോൾ അപകർഷതാ ബോധവും ഉണ്ടാകും. എങ്കിലും സാർ വിളിക്കാണ് പ്രചാരം.
ജീ എന്നത് ഹിന്ദി വാക്കാണ്. ബഹുമാനപൂർവം വിളിക്കുന്ന വാക്ക്. പലപ്പോഴും പേരോട് കൂടിച്ചേർത്തു വിളിക്കും. അതിൽ വിളിക്കുന്നവന്നു അധമബോധം വരുന്നില്ല. തിരിച്ചും ജീ ചേർത്ത് വിളിക്കാം. സാർ / മാഡം വാക്കിനു ആ സാധ്യതയില്ല.
ഇതെല്ലാം ചേർത്ത് നോക്കുമ്പോൾ പേരിനോട് ചേർത്തോ, അല്ലാതെയോ ജീ വിളിക്കുന്നതാണ് കൂടുതൽ ഉചിതവും സുഖവും എന്ന് തോന്നുന്നു. ശരിയായിരിക്കാം, അല്ലായിരിക്കാം.
അഭിപ്രായം പറയുമല്ലോ.
വി എ എൻ 05.05.2024
May be an image of 1 person and dais
 
<img class="x16dsc37" role="presentation" src="data:;base64,” width=”18″ height=”18″ />
All reactions:
Sreekumar G Puam Sreekumar, Hemanth Kumar and 37 others
 
Sir, Ji, Madame, Miss…….

School age of Children

സ്കൂൾ പ്രായം കൂട്ടേണ്ടേ, കൊച്ചു കുഞ്ഞുങ്ങൾക്ക് കളിക്കേണ്ടേ?
സ്വാതന്ത്ര്യം കിട്ടുമ്പോൾ ഇന്ത്യൻ പൗരന്റെ ശരാശരി ആയുസ്സ് 37 വയസ്സ് ആയിരുന്നു. അതിനും കുറച്ചു വർഷങ്ങൾക്ക് മുമ്പ് 35 ഉം. ഇപ്പോൾ കേരളത്തിൽ പുരുഷന്റെ ശരാശരി വയസ്സ് 77 ഉം സ്ത്രീയുടെത് 79 ഉം. ഇനിയും വർധിക്കാൻ സാധ്യത.
ഗാന്ധിജി വിവാഹം കഴിക്കുമ്പോൾ പ്രായം 13. കസ്തൂർബായിക്ക് 14. ബി ആർ അംബേദ്കർ വിവാഹം കഴിക്കുമ്പോൾ പ്രായം 15. രമാബായിക്ക് 9. ഗുരു നാനാക്കിന് വിവാഹ സമയത്ത് പ്രായം 14, സുഖാനിക്ക് 10. അബ്ദുൽ കലാം ആസാദിന് 13. ഇന്നാകട്ടെനിയമ പ്രകാരം ചുരുങ്ങിയ വിവാഹ പ്രായം വരന്നു 21 ഉം വധുവിന്ന് 18 ഉം ആണെങ്കിലും രണ്ടു പേരും വിവാഹം കഴിക്കുന്നത് മിക്കവാറും 25 വയസ്സിനു മേലെ. ഉന്നത വിദ്യാഭ്യാസവും കഴിഞ്ഞു ജോലി കിട്ടുമ്പോൾ 25 കഴിയും. അതിന്നു ശേഷം വിവാഹം.
പണ്ട് മിക്കവാറും പേർ മട്രിക്കലേഷൻ / എസ് എസ് എൽ സി പാസ്സായി 18 ന്റെയും 20ന്റെയും ഇടയിൽ ജോലിയിൽ കയറിയിട്ടുണ്ടാവും. ഇപ്പോൾ ജോലി കിട്ടുന്നത് മിക്കവാറും 25 ന്നും 35 ന്നും ഇടക്കാണ്. ചിലപ്പോൾ 40 ഉം ആവും.
അഞ്ചു വയസ്സാകുമ്പോഴാണ് ഇപ്പോൾ സ്കൂളിൽ ചേർക്കുന്നത്. പണ്ട് മുതലേ അത് തന്നെ. മാത്രമല്ല 3 വയസ്സായാൽ എൽ ജി കെ യും പിന്നെ യു ജി കെ യും. മറ്റെല്ലാ രംഗത്തും വയസ്സ് കൂടുമ്പോൾ കുഞ്ഞുകുട്ടികളുടെ കാര്യത്തിൽ മാത്രം ഒരു ദയയുമില്ല.
പണ്ട് 5 വയസ്സിൽ സ്കൂളിൽ ചേരുന്നത് വരെ കുട്ടികൾ കളിച്ചു വളർന്നവരാണ്. എൽ കെ ജി യും യു കെ ജി യും ഒന്നുമില്ല. കുഞ്ഞാകുമ്പോൾ കളിക്കാൻ അവസരം വേണം. ഔപചാരിക വിദ്യാഭ്യാസമല്ല വേണ്ടത്. മറ്റെല്ലാറ്റിനും വയസ്സ് കൂടിയത് പോലെ ഔപചാരിക വിദ്യാഭ്യാസത്തിന്നും വയസ്സ് കൂടേണ്ടേ?
കേന്ദ്ര സർക്കാറിന്റെ നാഷണൽ എഡ്യൂക്കേഷൻ പോളിസി നിർദേശമനുസരിച് 6 വയസ്സാണ് സ്കൂൾ പ്രായം. യു പി, ബംഗാൾ, തമിഴ് നാട് തുടങ്ങി മിക്കവാറും സംസ്ഥാനങ്ങളിൽ ഇത് നടപ്പാക്കി. കർണാടകത്തിൽ 5.5 വയസ്സാണെന്നു അറിയുന്നു. ലോകത്തിലെ ഏറ്റവും സന്തുഷ്ടമായ രാജ്യങ്ങളിലൊന്നായ ഫിൻലാൻഡിൽ അത് 7 വയസ്സാണ്. യു കെ യിൽ ഇപ്പോഴും 5 തന്നെ.
പെട്ടെന്ന് വിദ്യാഭ്യാസ പ്രായം അഞ്ചിൽ നിന്നും ആറാക്കി ഉയർത്തുമ്പോൾ ആദ്യ വർഷത്തിൽ കുറവ് അഡ്മിഷൻ, അധ്യാപകരുടെ തസ്തികയിൽ വരുന്ന കുറവ്, രക്ഷിതാക്കളിൽ നിന്നും പരാതി തുടങ്ങി പല പ്രശ്നങ്ങളും വരും. എങ്കിൽ പോലും കുട്ടികൾക്ക് കളിച്ചു വളരുവാനുള്ള അവരുടെ അവകാശം അംഗീകരിക്കാതിരിക്കാനാവില്ല. മറ്റൊന്ന്, അഖിലേന്ത്യ അടിസ്ഥാനത്തിലും ലോകത്തിലാകെയുമുള്ള മാറ്റങ്ങൾ കണ്ടില്ലെന്നു നടിക്കാൻ പറ്റുമോ?
വിദ്യാഭ്യാസ വിചക്ഷണരും ഭരണാധികാരികളും മാതാപിതാക്കളുംസമൂഹവും തീർച്ചയായും ചിന്തിക്കേണ്ട ഒരു സുപ്രധാന പ്രശ്നമാണിത്. കൊച്ചു കുഞ്ഞുങ്ങൾക്ക് കളിക്കാനുള്ള അവകാശം, വളർന്ന മനുഷ്യരുടെ സൗകര്യത്തിന്നു വേണ്ടി നൽകാതിരിക്കാൻ കഴിയുമോ?
വി എ എൻ 04.05.2024
 
<img class="x16dsc37" role="presentation" src="data:;base64,” width=”18″ height=”18″ />
All reactions:
Purushottam Hedawoo, Kattakada Ramachandran and 2 others