രക്ത ദാനവും പുസ്തക ദാനവും
ഞാൻ രചിച്ച ഏഴ് പുസ്തകങ്ങൾ വീതം മുപ്പത് വായനശാലകൾക്ക് സംഭാവനയായി നൽകുവാൻ സഹായിച്ച ലൈബ്രറി കൌൺസിൽ സംസ്ഥാന കമ്മിറ്റി അംഗം സ. കെ. ചന്ദ്രൻ മാസ്റ്റർക്കും കോഴിക്കോട് ജില്ല ലൈബ്രറി കൗൺസിലിന്നും നന്ദി. മറ്റ് കുറച്ചു പുസ്തകങ്ങളുടെ കോപ്പികൾ ഇല്ലാത്തത് കൊണ്ട് നൽകാൻ കഴിഞ്ഞില്ല.
സ. ഇ എം എസ്സിന്റെ 100 വാള്യം പുസ്തകങ്ങളടക്കം ഒട്ടേറെ പുസ്തകങ്ങൾ പബ്ലിക് ലൈബ്രറിക്ക് സംഭാവന നൽകാൻ സഹായിച്ചതും മാസ്റ്റർ തന്നെ.
25 കൊല്ലത്തെ ഡൽഹി കാലത്ത് സംഭരിച്ച പുസ്തകങ്ങൾ മിക്കവയും അവിടുത്തെ യൂണിയൻ ലൈബ്രറിയിൽ തന്നെ വെക്കുകയുണ്ടായി.
രക്ത ദാനം പോലെ തന്നെയാണ് പുസ്തക ദാനവും. ആവശ്യത്തിന് പുറമെയുള്ള രക്തവും പുസ്തകങ്ങളും സംഭാവന ചെയ്യാം. ഒട്ടേറെ പേർക് ഗുണമാവും. പുതു രക്തവും പുതു പുസ്തകങ്ങളും ക്രമത്തിൽ ലഭിക്കുകയും ചെയ്യും. മനസ്സിന്നു ഊർജവും സംതൃപ്തിയും.









