സ്വാതന്ത്ര്യദിനാശംസകൾ!

ഇന്ത്യക്ക് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിൽ നിന്നും മോചനം ലഭിച്ച് 78 വർഷം. 2025 ആഗസ്റ്റ് 15 ന്ന് 79 ആം സ്വാതന്ത്ര്യദിനം.

ഓർമ്മകൾ പുറകോട്ട്. 1757 പ്ലാസി യുദ്ധത്തോടെ, ചതിയിലും വഞ്ചനയിലും കൂടെ , രാജാക്കന്മാരെ തമ്മിലടിപ്പിച്ചു, ബ്രിട്ടീഷുകാർ ഈ രാജ്യത്തെ കാൽക്കീഴിലാക്കി. 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം ( ശിപ്പായി ലഹള ) അടിച്ചമർത്തപ്പെട്ടു. 1885ൽ കോൺഗ്രസ്‌ രൂപീകരണത്തോടെ സ്വാതന്ത്ര്യ സമരം വീണ്ടും ശക്തിയോടെ.

1947 ൽ സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ഞാൻ മൂന്നാം ക്ലാസ്സിൽ. സ്കൂളിന്റെ ചുറ്റിലും ത്രിവർണ പതാകയും പിടിച്ചു ഗാന്ധിജിക്ക് ജയ് വിളിച്ചു മറ്റ് കുട്ടികളൊപ്പം നടന്നതിന്റെ ഓർമ്മ.

ആറാം ക്ലാസ്സിൽ. ചേർന്നപ്പോൾ ഇംഗ്ലീഷ് പുസ്തകത്തിന്റെ ആദ്യ പാഠം ബ്രിട്ടീഷ് രാജാവിനെക്കുറിച്ച്: ” King Edward VI is the King of England and the Emperor of India. ” സ്വാതന്ത്ര്യം കിട്ടി 3 വർഷം കഴിഞ്ഞിട്ടും രാജാവിനെക്കുറിച്ച് പാഠം!

1950 ജനുവരി 26 ന്നു ഭരണഘടന അംഗീകരിക്കപ്പെട്ടു. ഇന്ത്യ ജനാധിപത്യ റിപ്പബ്ലിക് ആയി പ്രഖ്യാപിക്കപ്പെട്ടു.

ഇന്ത്യ സ്വതന്ത്ര്യയായി 78 വർഷം കഴിഞ്ഞിരിക്കുന്നു. ഭരണ ഘടനക്കും മൗലിക അവകാശങ്ങൾക്കും നേരെ ഭരണാധികാരികളിൽ നിന്നു തന്നെ വെല്ലുവിളി ഉയരുന്നു. മതനിരപേക്ഷത വെല്ലുവിളി നേരിടുന്നു..

ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായി ഉയർന്നിരിക്കുന്നു, അതോടൊപ്പം ഏറ്റവും പാവപ്പെട്ടവരുള്ള രാജ്യമായും.

പുരോഗമന ശക്തികളും, തൊഴിലാളിമാരും പാവപ്പെട്ടവരും എല്ലാം ന്യായമായ അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ…

എല്ലാവർക്കും സ്വാതന്ത്ര്യാദിനാശംസകൾ!

14.08.2025