ഓർമ്മകൾ….
1990 കാലഘട്ടത്തിൽ കേന്ദ്ര സർക്കാരിന്റെയും കേന്ദ്ര പോലീസിന്റെയും കടുത്ത നിയന്ത്രണങ്ങളും 144 ഉം എല്ലാം ലംഘിച്ചു കൊണ്ട് ഡൽഹി പാർലിമെന്റ് പോലീസ് സ്റ്റേഷന്റെ തൊട്ടടുത്തുള്ള സഞ്ചാർ ഭവന്റെ മുന്നിൽ യൂണിയന്റെ നേതൃത്വത്തിൽ ടെലികോം ജീവനക്കാരുടെ കൂട്ട പ്രതിഷേധ ധർണ. രണ്ടു വലിയ വാഹനങ്ങളുമായി അറസ്റ്റ് ചെയ്തു നീക്കാൻ പോലീസ് പട കുതിച്ചെത്തി.
എം പി മാരായ സഖാക്കൾ രാം വികാസ് പാസ്വാൻ, സുശീല ഗോപാലൻ തുടങ്ങിയവർ പിന്തുണച്ചു രംഗത്തെത്തി പ്രസംഗിച്ചതോടെ പോലീസ് അമ്പരന്നു. എം പി മാർ പോയ ശേഷം അറസ്റ്റ് ചെയ്യാൻ പോലീസ് കാത്തിരുന്നു. പക്ഷെ എം പി മാർ അവസാനം വരെ അവിടെ ഇരുന്നു.
ധർണ കഴിഞ്ഞ ഉടനെ ജീവനക്കാർ ഒറ്റക്കെട്ടായി സ്ഥലം വിട്ടു. ആരെയും അറസ്റ്റ് ചെയ്യാൻ പറ്റിയില്ല. തിരക്കിൽ കസേരകൾ എടുക്കാൻ മറന്നു. കുറെ കഴിഞ്ഞു വന്നപ്പോൾ കസേരകളില്ല.
(കടമെടുത്ത കസേരകൾക്ക് പകരം പുതിയ കസേരകൾ മേടിച്ച് കൊടുത്തു. )
ഡൽഹി പത്രങ്ങളിൽ ധർണയുടെ വാർത്ത പ്രാധാന്യത്തോടെ അടിച്ചു വന്നു.
പലപ്പോഴായി വീണ്ടും 144 ലംഘിക്കേണ്ടതായി വന്നു. ചിലപ്പോൾ വണ്ടിയിലിട്ട് സ്റ്റേഷനിൽ കൊണ്ടുപോയി. കുറച്ചു കഴിഞ്ഞ് വിടുകയും ചെയ്തു.
വി എ എൻ 10.08.2025