ഓർമ്മകൾ…

1996 ൽ ടെലികോം വകുപ്പിൽ നിന്നും വിരമിച്ചപ്പോൾ ജൂലൈ 5 ന്നു കോഴിക്കോട്ടെ സഖാക്കളും സുഹൃത്തുക്കളും ടൗൺ ഹാളിൽ വെച്ച് നൽകിയ പൊതു സ്വീകരണത്തിന്റെ, ചില ഫോട്ടോകൾ..

സഖാക്കൾ എം പി. വീരേന്ദ്ര കുമാർ, എം പി, ഓ. ഭരതൻ എം പി, എം കെ പ്രേമജം മേയർ, എം . കേളപ്പൻ, ( ജില്ല സെക്രട്ടറി സിപിഐഎം ), എം ദാസൻ എം എൽ എ, എം വാസു (CITU ) ശ്രി സാദിരി കോയ (INTUC), സഖാക്കൾ ടി. പി. രാമകൃഷ്ണൻ(CITU), കെ. കൃഷ്ണൻ (FSETO), എം കൃഷ്ണൻ, പി വി ചന്ദ്രശേഖരൻ, കെ രാമൻ, കെ ആർ ശിവദാസ്( NFPTE) തുടങ്ങിയവർ സംസാരിച്ചു. കോഴിക്കോട്ടെ വിവിധ കേന്ദ്ര സംസ്ഥാന പൊതുമേഖല യൂണിയനുകളുടെയും CITU, AITUC, INTUC, HMS തുടങ്ങിയ കേന്ദ്ര ട്രേഡ് യൂണിയനുകളുടെയും ഒട്ടേറെ നേതാക്കളും പ്രവർത്തകരും പ്രത്യേകിച്ച് കേന്ദ്ര – കമ്പിതപ്പാൽ ജീവനക്കാരും പങ്കെടുക്കുകയുണ്ടായി. പലരും പിന്നീട് തങ്ങളുടെ സംഘടനകളുടെ സംസ്ഥാന – അഖിലേന്ത്യ ഭാരവാഹികളായ സമുന്നത നേതാക്കൾ. ഒട്ടേറെ സാംസ്കാരിക നേതാക്കളും പങ്കാളികളായി. ടൗൺഹാളിനകത്തും പുറത്തും നിറഞ്ഞു നിന്ന സുഹൃത്തുക്കളും സഖാക്കളും. 1991 ൽ അഖിലേന്ത്യ പ്രസിഡന്റും തുടർന്ന് ജനറൽ സെക്രട്ടറിയായും ഡൽഹിയിലാണ് പ്രവർത്തിച്ചതെങ്കിലും കോഴിക്കോട് ബന്ധങ്ങൾ എന്നും ആവേശമായിരുന്നു.

( സ. എം പി വീരേന്ദ്ര കുമാർ സംസാരിക്കുമ്പോൾ, താൻ കോട്ടക്കൽ ആര്യവൈദ്യശാലയിലെ ചികിത്സക്കിട യിൽ നിന്നു വരികയാണെന്നും തന്നെ തൈലം മണക്കുമെന്നും തിരിച്ചു അങ്ങോട്ട് തന്നെ പോകേണ്ടതുണ്ടെന്നും നമ്പൂതിരിയുടെ സ്വീകരണത്തിന്നു എങ്ങിനെ വരാതിരിക്കാൻ കഴിയുമെന്നും ചോദിക്കുകയുണ്ടായി. സംസാരിച്ച മറ്റൊരു നേതാവ് പറഞ്ഞത് താൻ INTUC ആണെങ്കിലും പല ടി യു പാഠങ്ങളും പഠിച്ചത് വി എ എൻ ന്നിൽ നിന്നാണെന്നും ).

പ്രിയ സുഹൃത്തുക്കളും സഖാക്കളും നൽകിയ സ്നേഹവും സൗഹൃദവും എന്നും ഓർമയിലുണ്ട്. ഇന്നും ആ സൗഹൃദങ്ങൾ നിലനിൽക്കുന്നു.

വി എ എൻ 09.08.2025