അന്നൊക്കെ അങ്ങിനെയായിരുന്നു..
പ്രിയപ്പെട്ട നേതാക്കൾ കോഴിക്കോട്ട് വരുമ്പോൾ ഞങ്ങൾ, തൊഴിലാളിമാർ, നൂറ് കണക്കിന് പേർ റെയിൽവേ സ്റ്റേഷനിൽ എത്തി കൊടിയും പിടിച്ചു, ഹാരാർപ്പണം നടത്തി, മുദ്രാവാക്യം വിളിച്ചു സ്വീകരിക്കും. അതിനിടക്ക് ചായയും നൽകിയിരിക്കും. പിന്നെ സ്റ്റേഷനിൽ നിന്നും പുറത്തേക്ക് ജാഥ യായി, മിട്ടായി തെരുവും കഴിഞ്ഞ് കിഡ്സൺ ടൂറിസ്റ്റ് ഹോം. അവിടെയാണ് താമസം. പൊതുയോഗം, പത്ര സമ്മേളനം തുടങ്ങിയവ വഴിയേ. നേതാക്കളെ കാണാൻ വരുന്ന യൂണിയൻ പ്രവർത്തകർ…
താഴെ കൊടുത്ത ഫോട്ടോ അത്തരത്തിലൊന്ന്. 1973 ൽ കേന്ദ്ര – പി & ടി ജീവനക്കാരുടെ ആവേശമായ സ. കെ ജി ബോസ് കോഴിക്കോട് വന്നപ്പോൾ. മുന്നൂറോളം സഖാക്കൾ റെയിൽവേ സ്റ്റേഷനിൽ നിന്നും സ്വീകരിച്ചു പ്രകടനമായി മുന്നോട്ട് പോകുന്നു. കെ ജി യുടെ രണ്ടു വശത്തുമായി സഖാക്കൾ കെ ഭാസ്കരൻ നായരും വി എ എന്നും.
ഓർമ്മകൾ മരിക്കുന്നില്ല!
വി എ എൻ 05.02.2025