സഖാവ് വി.വി. ദക്ഷിണാമൂർത്തി മാഷുടെ അഞ്ചാം ചരമ വാർഷികദിനത്തിൽ സഖാവിന്റെ ഓർമയിൽ ഒരുപിടി രക്ത പുഷ്പങ്ങൾ!
എല്ലാവർക്കും പ്രിയങ്കരനായ മാഷ്. ചിരിച്ചു കൊണ്ടുള്ള സംസാരം. എന്നും അടുപ്പം സൂക്ഷിച്ച സുഹൃത്ത്. കമ്മ്യൂണിസ്റ്റ് ആശയങ്ങൾ സുവ്യക്തമായി വിശദീകരിക്കുകയും സ്വന്തം ജീവിതത്തിൽ പൂർണമായും നടപ്പിലാക്കുകയും ചെയ്ത നേതാവ്. ജനപ്രതിനിധി, പത്രാധിപർ, അധ്യാപകൻ, ട്രേഡ് യൂണിയൻ നേതാവ്, എഴുത്തുകാരൻ, പരിഭാഷകൻ തുടങ്ങി പ്രവർത്തിച്ച എല്ലാ മേഖലകളിലും തിളങ്ങി നിന്ന വ്യക്തിത്വം.
ഡൽഹിയിൽ കമ്മിറ്റിക്കും മറ്റുമായി വരുമ്പോൾ മിക്കവാറും കാണുവാനും സംസാരിക്കുവാനും കഴിഞ്ഞു.
കോഴിക്കോട്ടിന്റെ തന്നതായ സൗഹൃദം എന്നും മനസ്സിൽ സൂക്ഷിച്ച ജനനായകൻ.
All the three General Secretaries ( Former, Founder and Present ) of BSNL Employees Union with the daughter of the First Patron of BSNLEU, Com. Moni Bose. Comrades P. Abhimanyu, V. A. N. Namboodiri, Animesh Mitra and Susmitha Basu at the celebration of the Birth Centenary of Com. Moni Bose at Kolkata on 15th May 2025.
സ. സുകുമാരൻ നായർക്കും ശ്രീമതി ഉഷ ടീച്ചർക്കുമൊപ്പം കൊല്ലത്തെ ജടായു പാറയിൽ. കുന്നുകയറലും ലിഫ്റ്റിൽ യാത്രയും മഴയത്തു ജടായു ശില്പത്തിന്റെ ചുറ്റും പ്രദക്ഷിണം വെക്കലും എല്ലാം കൂടി ഒരു സായാഹ്നം അതിമനോഹരമായി കഴിഞ്ഞു. തിരിച്ചു വീട്ടിലെത്തി ഉഷ ടീച്ചറുടെ വളരെ രുചികരമായ ഭക്ഷണവും.
മഴയില്ലാത്തപ്പോൾ ഒരിക്കൽ കൂടി പോയാലോ ജടായു പാറയിൽ എന്ന് ഒരാലോചന. ആലോചന മാത്രം..
Red Salute to Comrade Chittabrata Majumdar on his 90th Birth Anniversary!
Com. Chittabrata was born on August 14, 1935. In the young age itself entered Trade union movement and became an important trade union functionary of W.Bengal. He was the State Secretary of the CITU W.Bengal for a long period. He functioned as Minister in the first Left Front Government.
He was elected as the All India General Secretary of CITU in the Chennai Conference in 2004 and re-elected in the Bangalore Conference in 2007. Com. Chittabrata Majumdar was closely connected with the P&T Trade Union movement and helped and guided the BSNL Employees Union in its onward march. He was always available for consultation and guidance despite his serious illness and the heavy responsibilities as a Member of Parliament, GS of CITU and Polit Bureau Member of CPI(M). He attended our Gauhati AIC and addressed.
Com.Chittabrata passed away on 20th February 2007.
I pay my respectful homage to the memory of this great TU leader on his 90th Birth Anniversary!
കേന്ദ്ര – പൊതുമേഖല പെൻഷൻകാർ നിലനിൽപിന്നായുള്ള പോരാട്ടത്തിൽ…
2025 മാർച്ച് 25 ന്ന് ലോകസഭയും 27ന്ന് രാജ്യ സഭയും തിരക്ക് പിടിച്ചു ചർച്ച ഒന്നും ഇല്ലാതെ പാസ്സാക്കുകയും മാർച്ച് 29 ന്ന് ഗസറ്റ് നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കുകയും ചെയ്ത പെൻഷൻ വാലിഡിയേഷൻ നിയമത്തിലൂടെ പെൻഷൻകാർ കാലാകാലങ്ങളായി നേടിയെടുത്ത പല അവകാശങ്ങളും ഇല്ലാതാക്കിയിരിക്കുകയാണ്.
പെൻഷൻകാരുടെ മാഗ്ന കാർട്ട എന്ന് പറയാറുള്ള 1982 ലെ സുപ്രീം കോടതി ഭരണ ഘടനാ ബെഞ്ചിന്റെ വിധിയിൽ പ്രഖ്യാപിച്ച, പെൻഷൻകാർ ഒരു വിഭാഗമാണ്, വിവേചനം പാടില്ല, പുതിയ നേട്ടങ്ങൾ പഴയ പെൻഷൻ കാർക്കും ബാധകമാണ്, അന്തസ്സോടെയും അഭിമാനത്തോടെയും ജീവിക്കാനുള്ള പെൻഷൻ നൽകണം തുടങ്ങിയ അവകാശങ്ങൾ എല്ലാം ഇല്ലാതാക്കുന്ന ഒരു കരി നിയമമാണ് പാസ്സാക്കപ്പെട്ടത്. പുതിയ ശമ്പള പരിഷ്കരണം, ക്ഷാമ ആശ്വാസം എന്നിവ പഴയ പെൻഷൻകാർക്ക് ലഭ്യമാവുകയില്ല.
ഇതിനെതിരെ അതിശക്തമായ പ്രക്ഷോഭങ്ങൾക്ക് രൂപം കൊടുത്തിരിക്കുകയാണ് 40 ഓളം പെൻഷൻ സംഘടനകളുടെ കൂട്ടായ്മയായ ഫോറം ഓഫ് സിവിൽ പെന്ഷനേഴ്സ് അസോസിയേഷൻ.
ആദ്യ പരിപാടിയായ ജൂലൈ 25 ന്റെ മനുഷ്യച്ചങ്ങലയിൽ ഇന്ത്യയിലെ വിവിധ ജില്ല കേന്ദ്രങ്ങളിലായി ലക്ഷങ്ങളാണ് പങ്കെടുത്തത്. അടുത്ത പരിപാടി ആഗസ്റ്റ് 26 ന്ന് രാജ് ഭവൻ മാർച്ചും, സെപ്റ്റംബർ 19 ന്ന് എറണാകുളത്തു വെച്ചു ഒരു കൺവെൻഷൻ കൂടുകയുമാണ്. അത് കഴിഞ്ഞാൽ ഒക്ടോബർ 10 ഡൽഹിയിൽ ആയിരങ്ങളുടെ ‘ പാർലിമെന്റ് മാർച്ച് ‘ സംഘടിപ്പിക്കപ്പെടും.
2004 ൽ ‘പുതിയ പെൻഷൻ നയം ‘ നടപ്പാക്കി മുൻപ് ലഭ്യമായിരുന്ന പല അവകാശങ്ങളും 2004 മുതൽ നിയമിക്കപ്പെട്ടവർക്ക് ഇല്ലാതാക്കി. ഇപ്പോൾ പഴയ പെൻഷൻകാർക്കും എതിരെയും ആക്രമണം. കേന്ദ്ര പെൻഷൻകാർക്ക് ഈ പുതിയ നിയമം നടപ്പിലാക്കിയാൽ തുടർന്ന് സംസ്ഥാന സർക്കാർ പെൻഷൻകാർക്കും നടപ്പിലാക്കും എന്ന കാര്യത്തിൽ സംശയമില്ല.
നിലവിലുള്ളവ നിലനിർത്താനും നിഷേധിക്കപ്പെട്ട അവകാശങ്ങൾ തിരിച്ചു പിടിക്കാനും വേണ്ടിയുള്ള ഏറ്റവും ന്യായമായ ഈ പോരാട്ടങ്ങൾ വിജയിപ്പിക്കുക.
ഇന്ത്യക്ക് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിൽ നിന്നും മോചനം ലഭിച്ച് 78 വർഷം. 2025 ആഗസ്റ്റ് 15 ന്ന് 79 ആം സ്വാതന്ത്ര്യദിനം.
ഓർമ്മകൾ പുറകോട്ട്. 1757 പ്ലാസി യുദ്ധത്തോടെ, ചതിയിലും വഞ്ചനയിലും കൂടെ , രാജാക്കന്മാരെ തമ്മിലടിപ്പിച്ചു, ബ്രിട്ടീഷുകാർ ഈ രാജ്യത്തെ കാൽക്കീഴിലാക്കി. 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം ( ശിപ്പായി ലഹള ) അടിച്ചമർത്തപ്പെട്ടു. 1885ൽ കോൺഗ്രസ് രൂപീകരണത്തോടെ സ്വാതന്ത്ര്യ സമരം വീണ്ടും ശക്തിയോടെ.
1947 ൽ സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ഞാൻ മൂന്നാം ക്ലാസ്സിൽ. സ്കൂളിന്റെ ചുറ്റിലും ത്രിവർണ പതാകയും പിടിച്ചു ഗാന്ധിജിക്ക് ജയ് വിളിച്ചു മറ്റ് കുട്ടികളൊപ്പം നടന്നതിന്റെ ഓർമ്മ.
ആറാം ക്ലാസ്സിൽ. ചേർന്നപ്പോൾ ഇംഗ്ലീഷ് പുസ്തകത്തിന്റെ ആദ്യ പാഠം ബ്രിട്ടീഷ് രാജാവിനെക്കുറിച്ച്: ” King Edward VI is the King of England and the Emperor of India. ” സ്വാതന്ത്ര്യം കിട്ടി 3 വർഷം കഴിഞ്ഞിട്ടും രാജാവിനെക്കുറിച്ച് പാഠം!
1950 ജനുവരി 26 ന്നു ഭരണഘടന അംഗീകരിക്കപ്പെട്ടു. ഇന്ത്യ ജനാധിപത്യ റിപ്പബ്ലിക് ആയി പ്രഖ്യാപിക്കപ്പെട്ടു.
ഇന്ത്യ സ്വതന്ത്ര്യയായി 78 വർഷം കഴിഞ്ഞിരിക്കുന്നു. ഭരണ ഘടനക്കും മൗലിക അവകാശങ്ങൾക്കും നേരെ ഭരണാധികാരികളിൽ നിന്നു തന്നെ വെല്ലുവിളി ഉയരുന്നു. മതനിരപേക്ഷത വെല്ലുവിളി നേരിടുന്നു..
ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായി ഉയർന്നിരിക്കുന്നു, അതോടൊപ്പം ഏറ്റവും പാവപ്പെട്ടവരുള്ള രാജ്യമായും.
പുരോഗമന ശക്തികളും, തൊഴിലാളിമാരും പാവപ്പെട്ടവരും എല്ലാം ന്യായമായ അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ…
With Com. S. C. Bhattacharjee and family. Com. Bhattacharjee was All India treasurer of BSNLEU and Circle Secretary Chattisgarh. He was one of the senior leaders who were respected by all. After retirement was leader of AIBDPA. He was also a Secretariat Member of CPI(M) Chattisgarh.
He passed away a year back. We lost one of the most dedicated Comrades.