സി പി ഐ ( എം ) 24ആം പാർട്ടി കോൺഗ്രസിന് സാംസ്‌കാരിക
നഗരമായ തമിഴ് നാട്ടിലെ മധുരയിൽ നാളെ ( 02.04.2025 ) തിരി തെളിയുന്നു, കൊടി ഉയരുന്നു.
1964 ഒക്ടോബർ 31 മുതൽ നവംബർ 7 വരെ നീണ്ട കൊൽക്കത്ത പാർട്ടി കോൺഗ്രസ്സിന്റെ വജ്ര ജൂബിലി കോൺഗ്രസ്സ്. ലോകത്തിൽ ആദ്യമായി ഒരു സോഷ്യലിസ്റ്റ് രാഷ്ട്രം ( യു എസ് എസ് ആർ ) വിപ്ലവത്തിലൂടെ അധികാരത്തിലെത്തിയതിന്റെ 47 ആം വാർഷിക ദിനത്തിലാണ് കൊൽക്കത്ത പാർട്ടി കോൺഗ്രസ്‌ സമാപിച്ചത് എന്നത് യാദൃച്ഛികമല്ലെന്നു കരുതാം.
വിവിധ ഭാഗങ്ങളിൽ നിന്നുള്ള എല്ലാ വെല്ലുവിളികളെയും ആക്രമണങ്ങളെയുംനേരിട്ട് കൊണ്ട്, മാർക്സിസ്റ്റ്‌ – ലെനിനിസ്റ്റ് തത്വങ്ങളിൽ ഉറച്ച് നിന്നു കൊണ്ട് മുന്നേറിയ ചരിത്രം. സമയബന്ധിതമായി നടത്തിയ, ബ്രാഞ്ചുകളിൽ നിന്നു തുടങ്ങി പാർട്ടി കോൺഗ്രസ്‌ വരെയുള്ള സമ്മേളനങ്ങൾ, വിമർശനവും സ്വയം വിമർശനവും. നാലോളം പാർടി കോൺഗ്രസ്സുകളിൽ പ്രതിനിധിയായി പങ്കെടുത്തതിന്റെ ആവേശകരമായ അനുഭവങ്ങൾ.
നവ ഫാസിസ്റ്റു ഭീകരതയുടെ വിളയാട്ടങ്ങൾ വർധിച്ചു കൊണ്ടിരിക്കുന്നു. പാവപ്പെട്ടവനെ കൂടുതൽ പാവപ്പെട്ടവനാക്കുന്ന, പണക്കാരനെ കൂടുതൽ പണക്കാരനാക്കുന്ന, കോര്പറേറ്റുകൾക്ക് എല്ലാം തീറെ ഴുതിക്കൊടുക്കുന്ന കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കും നടപടികൾക്കുമെതിരെ അതി ശക്തമായ യോജിച്ച പോരാട്ടങ്ങൾക്ക് പാർട്ടി കോൺഗ്രസിലെ ചർച്ചകളും തീരുമാനങ്ങളും ശക്തി പകരും എന്നതിൽ സംശയമില്ല.
24ആം പാർടി കോൺഗ്രസ്‌ സിന്ദാബാദ്!
സി പി ഐ( എം ) സിന്ദാബാദ്!
വി എ എൻ 01.04.2025
May be an image of text