ഇന്ത്യയിലെ ഒന്നാമത്തെ കേന്ദ്ര ട്രേഡ് യൂണിയൻ സംഘടനയായ AITUC രൂപീകരിക്കപ്പെട്ട 1921 ന്ന് വളരെ മുമ്പ് തന്നെ കമ്പി തപാൽ, റെയിൽവേ മേഖലകളിൽ സംഘടനകൾ രൂപീകരിക്കപ്പെടുകയും ഒട്ടേറെ പണിമുടക്കങ്ങളും പ്രക്ഷോഭങ്ങളും നടക്കുകയുമുണ്ടായി. അവ സാമ്രാജ്യത്തിന്നെതിരായ പോരാട്ടങ്ങളുടെ ഭാഗം കൂടിയായിരുന്നു. ഈ കാലഘട്ടത്തിലും സ്വാതന്ത്ര്യത്തിന്നു ശേഷവും കമ്പിതപ്പാൽ യൂണിയനുകൾക്ക് ത്യാഗോജ്വലമായ നേതൃത്വം നൽകിയ 10 ചരിത്ര നായകന്മാരെ കുറിച്ചാണ് ഏപ്രിൽ 7 ന്ന് പ്രകാശനം ചെയ്യപ്പെടാൻ പോകുന്ന ഈ പുസ്തകം. 2015 ൽ ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ മലയാളം തർജമ.
മുമ്പെന്നപോലെ ഈ പുസ്തകവും നിങ്ങൾ സന്തോഷത്തോടെ സ്വീകരിക്കുമല്ലോ!
ഒരു AIBDPA പ്രസിദ്ധീകരണം.
വി എ എൻ. 29.03.2025
