സഖാവ് എം വി സദാനന്ദന്റെ ( എല്ലാവരുടെയും പ്രിയപ്പെട്ട സദുവേട്ടന്റെ ) അഞ്ചാം ചരമ വാർഷികമാണ് ഇന്ന്.
കോഴിക്കോട്ടെ തൊഴിലാളിമാരുടെയും പ്രത്യേകിച്ച് കമ്പിതപ്പാൽ – കേന്ദ്ര ജീവനക്കാരുടെ പ്രിയപ്പെട്ട നേതാവും രാപ്പകൽ പ്രവർത്തകനുമായിരുന്ന സഖാവ് സദു.
1964 ൾ ഞാൻ കോഴിക്കോട് സ്ഥലമാറ്റമായി വന്നത് മുതൽ അടുത്ത സഹപ്രവർത്തകൻ, ആത്മ സുഹൃത്ത്. 1968, 1974 തുടങ്ങി എല്ലാ പണിമുടക്കങ്ങളിലും മുൻ നിരയിൽ.
എല്ലാവരുമായി ഏറ്റവും അടുത്ത ബന്ധം. ആർക്കും ചാരി നിൽക്കാവുന്ന അത്താണി, സഹായ ഹസ്തം.
1968 പണിമുടക്കിൽ പിരിച്ചു വിടപ്പെട്ട വർക്ക് ശമ്പളം നൽകാൻ പണപ്പിരിവിന് ഒരു വർഷത്തിലേറെ ദിവസവും രാവിലെ മുതൽ ഉച്ച വരെ, ചിലപ്പോൾ വൈകുന്നേരം വരെ കോഴിക്കോട്ടെ വിവിധ ആഫീസുകളിലും സ്ഥാപനങ്ങളിലും ഒപ്പം കയറി ഇറങ്ങിയതിന്റെ ഓർമ്മകൾ എങ്ങിനെ മറക്കും? പണിമുടക്ക് കേസുകളിൽ മിക്കവാറും എല്ലാവരും വിടപ്പെട്ടപ്പോൾ അപൂർവമായി ശിക്ഷിക്കപ്പെട്ട മൂന്നു പേരിൽ ഒരാൾ.
നാടകം തുടങ്ങിയ കലാപരിപാടികളുടെ സംഘാടകനും അഭിനേതാവും.
സഖാവിന്റെ വേർപാടിന്റെ അഞ്ചാം വാർഷികത്തിൽ സഖാവിന്റെ ഓർമകൾക്ക് മുന്നിൽ ഒരു പിടി രക്‌തപുഷ്പങ്ങൾ!
വി എ എൻ നമ്പൂതിരി 10.03.2025
May be an image of 1 person, beard and smiling