May be an image of 1 person and performing martial arts

സഖാവ് എം കൃഷ്ണൻ ( 06.08.1954 – 01.03.2021)
2025 മാർച്ച്‌ 1, കേന്ദ്ര – കമ്പി തപാൽ തൊഴിലാളിമാരുടെ സമുന്നത നേതാവ് സഖാവ് എം കൃഷ്ണന്റെ നാലാം ചരമ വാർഷിക ദിനം..
1974 ൽ കാസർഗോഡ് ജില്ലയിലെ കുമ്പള പോസ്റ്റ്‌ ഓഫീസിൽ അസിസ്റ്റന്റ് പോസ്റ്റ്‌ മാസ്റ്റർ ആയി നിയമനം. യൂണിയൻ പ്രവർത്തനത്തിൽ സജീവം.
1980ൽ പോസ്റ്റൽ ക്ലാസ്സ്‌ III യൂണിയൻ കാസർഗോഡ് ജില്ലാ സെക്രട്ടറി. കാസർഗോട്ടെ പുരോഗമന – ടി യു രംഗത്ത് സജീവ നേതൃത്വം. 1981ൽ പോസ്റ്റ്‌ ഓഫീസിലെ തന്നെ സ. സരോജിനിയുമായി വിവാഹം.
1992 ൽ പി. III ( എൻ എഫ് പി ടി ഇ ) കേരള സർക്കിൾ സെക്രട്ടറി ആയി തിരുവനന്തപുരത്തേക്ക്. 1996 ൽ പി &ടി കോർഡിനേറ്റിംഗ് കൺവീനർ, കേന്ദ്ര ജീവനക്കാരുടെ കോൺഫെഡറേഷൻ സംസ്ഥാന കൺവീനർ. ED / GDS ജീവനക്കാരുടെതടക്കം പി & ടി യിൽ നിരവധി പോരാട്ടങ്ങൾക്ക് നേതൃത്വം. AG’s ഓഫീസ്, ഐഎസ്ആർഓ സമരങ്ങളുടെ കൂടെ..
2006ൽ പോസ്റ്റൽ ക്ലാസ്സ്‌ 3 അഖിലേന്ത്യ പ്രസിഡന്റ്‌ ആയി ഡൽഹിയിലേക്ക്.. തുടർന്ന് അഖിലേന്ത്യ ജനറൽ സെക്രട്ടറി.. NFPE സെക്രട്ടറി ജനറൽ.. കോൺഫെഡറേഷൻ സെക്രട്ടറി ജനറൽ.. 2014 ൽ സർവീസിൽ നിന്നും പിരിയുന്നു.
AIPRPA രൂപീകരണത്തിൽ നേതൃത്വം.. കേഷ്വൽ തൊഴിലാളികളുടെ സംഘാടനം..
തിരിച്ചു കേരളത്തിൽ. കാസർഗോട് പൊതുപ്രവർത്തനം. തുടർന്നു തിരുവനന്തപുരത്തെക്ക്.. രാഷ്ട്രീയ രംഗത്ത് സജീവം. കോര്പറേഷൻ തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി..
ഉജ്ജ്വല പ്രാസംഗികൻ.. പഠന ക്ലാസുകൾ.. ജീവനക്കാരുമായി അടുത്ത ബന്ധം. ത്യാഗപൂർണമായ പ്രവർത്തനം..ഇന്ത്യയിൽ മുഴുവൻ സംഘടന യാത്രകൾ.. ശമ്പള കമ്മീഷൻ മുന്നിൽ അവകാശങ്ങൾ നിരത്തി.. അധികാരികളുമായി വിജയ കരമായ ചർച്ചകൾ.. പരാജയപ്പെട്ടാൽ പോരാട്ടം. WFTU, TUI സാർവ്വദേശീയ സമ്മേളനങ്ങളിൽ പങ്കാളിത്തം..
ഒട്ടേറെ പഠനാർഹമായ ലേഖനങ്ങൾ. പഠന ക്ലാസ്സ്കൾക്കുള്ള കുറിപ്പുകൾ.
1980 മുതൽ അടുത്ത ബന്ധം. അവസാന കാലം വരെ. ഒട്ടേറെ സമ്മേളനങ്ങളിൽ ഒന്നായി പങ്കാളിത്തം.
സഖാവിന്റെ മരണം സംഘടനക്ക് കനത്ത നഷ്ടം..
തൊഴിലാളികൾക്കും കർഷകർക്കുമെല്ലാമുള്ള കടന്നാക്രമണങ്ങൾ വർധിക്കുന്ന കാലം. തപാലും, ആർ എം എസ്സും, BSNL എല്ലാം തകർക്കപ്പെടുന്നു, കോര്പറേറ്റുകൾക്ക് തീറെഴുതി കൊടുക്കുന്നു. പെൻഷന്നെതിരെ ആക്രമണം..
ഇതിനെല്ലാം എതിരെയുള്ളപോരാട്ടങ്ങൾക്ക് സ കൃഷ്ണന്റെ ഓർമ്മകൾ ശക്തി പകരും..
സഖാവ് എം കൃഷ്ണന്റെ സ്മരണയിൽ ഒരു പിടി രക്‌തപുഷ്പങ്ങൾ!
സഖാവേ ലാൽ സലാം!
വി എ എൻ നമ്പൂതിരി
May be an image of 1 person and performing martial arts
<img class="x16dsc37" role="presentation" src="data:;base64, ” width=”18″ height=”18″ />