മുതിർന്നപൗരന്മാർക്ക് ഇരിക്കാനിടം വേണം.
മുതിർന്ന പൗരന്മാർക്ക് അധിക സമയം നിൽക്കാൻ പറ്റുകയില്ല. കൂടുതൽ സമയം നിൽക്കുമ്പോൾ ചിലപ്പോൾ വീണെന്ന് വരും, ബോധക്ഷയവും വന്നേക്കാം, മരണം പോലും.
പൊതു ഇടങ്ങളിൽ എല്ലാം വയോജനങ്ങൾക്ക് പ്രത്യേക സൗകര്യം ഒരുക്കണം. റയിൽവേ സ്റ്റേഷനുകളിൽ, ബസ് സ്റ്റാൻഡിൽ, സർക്കാർ ആഫീസുകളിൽ – എല്ലാ ദിക്കിലും പ്രത്യേകം ക്യൂ വേണം. അതെ പോലെ തന്നെ ഇരിക്കാനുള്ള സൗകര്യവും.
റെയിൽവേ സ്റ്റേഷനുകളിൽ വണ്ടി കാത്തു നിൽക്കുന്ന പല മുതിർന്ന പൗരന്മാരും ഇരിപ്പിടം കിട്ടാതെ വിഷമിക്കാറുണ്ട്. നല്ലവരായവർ മുതിർന്നവർക്ക് ഔദാര്യത്തോടെ ഇരിപ്പിടം ഒഴിഞ്ഞു കൊടുക്കുമെങ്കിലും എല്ലാവരും അങ്ങിനെയാവണമെന്നില്ല.
.
പാർക്കുകളിലും മുതിർന്നവർക്ക് ഇരിപ്പിടങ്ങൾ റിസർവ് ചെയ്യണം. പ്രത്യേക ഭാഗം തന്നെ നീക്കി വെക്കാം.
തുണിക്കടകളിലും മറ്റും പോയി സാധനങ്ങൾ മേടിക്കുമ്പോൾ അവിടെയും ഇരിപ്പിടം ലഭിക്കണം.
അതെ, വയോജനങ്ങളെ നിർത്തിക്കരുത്. ഇരിപ്പിടം ഉറപ്പിക്കണം.
വയോജനങ്ങൾ രാഷ്ട്ര നിർമാതാക്കളായിരുന്നവർ, അവരെ മറക്കാതിരിക്കുക.
വി ഏ എൻ നമ്പൂതിരി പ്രസിഡന്റ് SCFWA 22.02.2025