
കെട്ടിടങ്ങൾ വയോജന സൗഹൃദമാക്കുക.
വയോജനങ്ങളെ ഉദ്ദേശിച്ചല്ലല്ലോ കെട്ടിടങ്ങൾ നിർമ്മിക്കുന്നത്. പക്ഷെ വയോജനങ്ങൾ കൂടി ക്കൂടി വരുന്ന ഇക്കാലത്തു അവരുടെ കൂടി സൗകര്യങ്ങൾ കെട്ടിടങ്ങളിൽ ഉണ്ടായിരിക്കണം. കെട്ടിടങ്ങൾക്ക് അനുമതി നൽകുന്ന സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമെല്ലാം ഈ കാര്യത്തിൽ ശ്രദ്ധിക്കണം.
ചില നിർദേശങ്ങൾ താഴെ കൊടുക്കുന്നു :
1. വയോജനങ്ങൾ പലരും പുറത്ത് പോവാൻ കഴിയാതെ, അല്ലെങ്കിൽ പുറത്ത് പോവാതെ ദിവസം മുഴുവൻ വീട്ടിൽ കഴിയുന്നവരായിരിക്കും.
അവർക്ക് ശുദ്ധവായു ലഭിക്കുന്ന തരത്തിൽ വാതിലുകളും വാതായനങ്ങളും വേണം.
2. യൂറോപ്യൻ ടോയ്ലറ്റ് നിർബന്ധമായും വേണം. കുളിമുറികളിലും, ടോയ്ലറ്റുകളിലും പിടിച്ചു നിൽക്കാനാവശ്യമായ കൈപ്പിടികളും മറ്റ് സംവിധാനങ്ങളും ചുമരിൽ ഉറപ്പിക്കണം.
3. ഒന്നോ അതിലധികമോ നിലകളുള്ള കെട്ടിടങ്ങളിൽ നിർബന്ധമായും ലിഫ്റ്റ് വേണം.
4. ലിഫ്റ്റുകൾ കേടു വരുമ്പോൾ, വിദ്യുഛ ക്തി ഇല്ലാതാകുമ്പോൾ, കയറാനും ഇറങ്ങാനുമായി സ്ലൈഡിങ് പാതകൾ വേണം.
5. ഫ്ലാറ്റുകളാണെങ്കിൽ അടിയന്തര ഘട്ടങ്ങളിൽ സെക്യൂരിറ്റിയെ വിളിക്കുന്നതിന് അലാറം സജ്ജമാക്കണം.
6. ഫ്ലാറ്റ് സാമുച്ചയങ്ങളിൽ വ്യായാമത്തിനും വിശ്രമത്തിനും സൗകര്യം വേണം.
7. ഒറ്റക്കായിരിക്കുമ്പോൾ അടിയന്തിരാവശ്യങ്ങൾക്ക് ഡോക്ടറെ, പോലീസിനെ, സന്നദ്ധ സംഘടനകളെ വിളിക്കാൻ ഫോൺ / മൊബൈൽ സംവിധാനം വേണം.
ഇവക്ക് പുറമെ, ആവശ്യമായ മറ്റ്എല്ലാ സംവിധാനങ്ങളും വേണം.
മുതിർന്ന പൗരന്മാർ സമൂഹത്തിനു മഹത്തായ സംഭാവനകൾ നൽകിയവരാണ്. അവരുടെ ക്ഷേമ കാര്യങ്ങൾ മറന്നു പോകരുത്.
വി ഏ എൻ 19.02.2025
