മേൽപ്പാതകൾക്ക് പ്രസക്തിയേറുന്നു.
സ്ഥലം കുറവും, മറ്റു പല സംസ്ഥാനങ്ങളെയും അപേക്ഷിച്ചു ജന സാന്ത്രതയും വാഹന സാന്ത്രതയും കൂടുതലുമുള്ള സംസ്ഥാനമാണ് കൊച്ചുകേരളം. അത് കാരണം ദേശീയ പാതയെന്നോ, ഗ്രാമീണ പാതയെന്നോ വ്യത്യാസമില്ലാതെ നിരത്തുകളിൽ വൻ തിരക്കാണ്. എറണാകുളം തുടങ്ങി പല നഗരങ്ങളിലും വാഹനങ്ങൾ ഇഞ്ചിഞ്ചായി മുന്നോട്ട് പോകേണ്ട സ്ഥിതിയാണ്.
ആറു വരി പാതയും എട്ടുവരി പാതയുമെല്ലാം പൂർത്തീകരിക്കുമ്പോഴും തിരക്കൊഴിയുന്ന സ്ഥിതിയില്ല. ഈ വിഷമസ്ഥിതിക്ക് പരിഹാരമുണ്ടോ?
വിദഗ്ധനല്ലാത്ത ഒരു സാധാരണക്കാരൻ എന്ന നിലയിൽ ചില അഭിപ്രായങ്ങൾ കുറിക്കട്ടെ?
1. ദേശീയ പാതകൾക്കും വൻതിരക്കുള്ള പാതകൾക്കും മേലെ, മേൽപ്പാതകൾ നിർമിക്കുക. മെട്രോ പല നഗരങ്ങളിലും പാതയുടെ മേലെ ആണല്ലോ. ചെലവ് കൂടിയാലും സ്ഥലം ലഭ്യമാകും.
2. ടാക്സികൾ, ഓട്ടോ റിക്ഷകൾ എന്നിവകളിൽ ഷേറിംഗ് രീതി നടപ്പാക്കുക. കൂടുതൽ പൊതുവാഹനങ്ങൾ ഇറക്കുക.
3. ബസ് , മെട്രോ തുടങ്ങിയ പൊതുവാഹനങ്ങളിൽ യാത്ര ചെയ്യുക.
4. ചെറു ദൂരം ആണെങ്കിൽ നടക്കുക.
5. പാതക്കിരുവശവും വാഹനങ്ങൾ സ്ഥിരമായി പാർക്ക്‌ ചെയ്യുന്നത് ഒഴിവാക്കുക.
6. ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കുക, ലംഘിക്കുന്നവർക്ക് മാതൃകപരമായ ശിക്ഷ.
ഇനിയും പല നിർദേശങ്ങളും ഉണ്ടാകാം. എങ്കിലും മേൽപ്പാതകളുടെ പ്രസക്തി വേറെയാണ്.
വി എ എൻ 21.05.2024
<img class="x16dsc37" role="presentation" src="data:;base64, ” width=”18″ height=”18″ />
All reactions:

Kattakada Ramachandran, Kali Prasad and 3 others

1 comment
Like

Comment
Share