ഓർമ്മകൾ –
ടെലികോം ജീവനക്കാരുടെ അടിയന്തിര ആവശ്യങ്ങൾ ഉന്നയിച്ച്, 144 നിരോധിത മേഖലയിൽ, സഞ്ചാർ ഭവന്നു മുൻപിൽ, ആയിരത്തിലേറെ പേർ പങ്കെടുത്ത കൂട്ട ധർണ നടത്തുമ്പോൾ ( 18.08.1993 ) അറസ്റ്റ് ചെയ്യാൻ വണ്ടികളുമായി ഡൽഹി പോലീസ് കാത്തു നിൽക്കുന്നു. പ്രമുഖ എം പി മാരായ രാം വിലാസ് പാസ്വാൻ, സുശീല ഗോപാലൻ ( ഫോട്ടോയിൽ കാണാം ), സൈഫുദീൻ ചൗധുരി, ചിത്ത ബസു എന്നിവർ സംസാരിച്ചു സമരത്തിന് പിന്തുണ നൽകി. എം പി മാർ പോയിക്കഴിഞ്ഞാൽ അറസ്റ്റ് ചെയ്യാൻ കാത്തിരിക്കുകയാണ് പോലീസ്. അത് മനസ്സിലാക്കിത്തന്നെപ്രസംഗം കഴിഞ്ഞ ശേഷവും സ. സുശീല ഗോപാലനും, രാം വിലാസ് പാസ്വാനും ധർണ കഴിയുന്നത് വരെ അവിടെ ഇരുന്നു. ധർണ കഴിഞ്ഞതും, അറസ്റ്റ് ചെയ്യാൻ സന്ദർഭം കൊടുക്കാതെ ജീവനക്കാർ സ്ഥലം കാലിയാക്കി. തിരക്കിൽ അവിടെ വെച്ചിരുന്ന നാലഞ്ച് കസേരകൾ എടുക്കാൻ മറന്നു പോയി. തിരിച്ചു വന്നപ്പോൾ കസേരകൾ കാണ്മാനില്ല. കസേരകളുടെ വില ഉടമസ്ഥന്നു കൊടുത്തു പ്രശ്നം പരിഹരിച്ചു.
ഓർമകൾക്ക് എന്ത് മധുരം!
വി എ എൻ 09.05.2024


<img class="x16dsc37" role="presentation" src="data:;base64,” width=”18″ height=”18″ />
All reactions:
Naveen Sekhar, Mgs Kurup and 3 others