വയോജനങ്ങൾക്ക് തുടരെ തുടരെ ഉപദേശങ്ങൾ..
വയോജനങ്ങളുടെ എണ്ണം വർധിച്ചു കൊണ്ടേയിരിക്കുന്നു, കുട്ടികളുടെ എണ്ണം കുറയുകയും. ഉപദേശിക്കാൻ കുട്ടികളെക്കാളും നല്ലത് വയോജനങ്ങളാണ് എന്ന ബോധവും വളരുന്നു.
ഏറ്റവും കൂടുതൽ ആയുഷ്കാലമുള്ള ഒരു രാജ്യമാണ് ജപ്പാൻ. അവിടുത്തെ വിദഗ്ധ മന : ശാസ്ത്രജ്ഞനായ ഡോ. ഹിഡെക്കി വാഡ യുടെ ഉപദേശങ്ങളാണ് താഴെ കൊടുക്കുന്നത്. സ്വീകരിക്കാം, സ്വീകരിക്കാതിരിക്കാം. ഉപദേശങ്ങൾ :
1. നടന്നു കൊണ്ടേയിരിക്കുക
2. വിഷമം തോന്നുമ്പോൾ ദീർഘശ്വാസം എടുക്കുക
3. ആവശ്യമായ വ്യായാമം.
4. വേനൽക്കാലത്തു എ സി ഉപയോഗിക്കുമ്പോൾ ധാരാളം വെള്ളം കുടിക്കുക
5. ഡയപേർസ് ഉപയോഗിക്കുന്നത് നടക്കാൻ സൗകര്യമാണ്.
6. എത്ര ചവക്കുന്നുവോ അത്ര നിങ്ങളുടെ തലച്ചോറും ദേഹവും ഉർജസ്വലമാവും
7. മറവി വയസ്സ് കാരണമല്ല, തലച്ചോർ ഉപയോഗിക്കാത്തത് കൊണ്ടാണ്.
8. ഒട്ടനവധി മരുന്നുകളുടെ ആവശ്യമില്ല
9. ബിപിയും ബ്ലഡ്‌ പ്രഷറും ആവശ്യമില്ലാതെ കുറക്കേണ്ടതില്ല.
10. ഒറ്റക്കാവുന്നത്, വിശ്രമമായി കണക്കാക്കുക
11. മടിയനായിരിക്കുന്നത് മോശം കാര്യമല്ല.
12. ഡ്രൈവർ ലൈസൻസ് അനാവശ്യം
13. ഇഷ്ടമുള്ളത് മാത്രം ചെയ്യുക. വെറുപ്പുള്ള കാര്യങ്ങൾ ഒഴിവാക്കുക
14. പ്രായമായാലും ലൈംഗിക ബന്ധം തുടരാം.
15. എപ്പോഴും വീട്ടിൽ തന്നെ ഇരിക്കാതിരിക്കുക
16. ഇഷ്ടമുള്ള ഭക്ഷണം കഴിക്കുക, അല്പം തടി മോശമല്ല.
17. എല്ലാം സൂക്ഷിച്ചു ചെയ്യുക
18. വെറുക്കുന്നവരെ ഒഴിവാക്കുക
19. എല്ലായ്പോഴും ടി വി കാണാതിരിക്കുക
20. അവസാനം വരെ രോഗത്തോട് പൊരുതുന്നതിന്നു പകരം അതുമായി സമഞ്ജസപ്പെടുക
21. എല്ലാറ്റിനും ഒരു വഴിയുണ്ട് ” കാർ കുന്നിലെത്തുമ്പോൾ, വേറൊരു വഴിയുണ്ടാകും. “
22. മാംസം കഴിക്കുക,, പ്രത്യേകിച്ച് red meat.
23. 10 മിനുട്ടിൽ കുളി പൂർത്തിയാക്കുക
24. ഉറക്കം അടിച്ചേൽപ്പിക്കാതിരിക്കുക
25. ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുന്നത് തലച്ചോറിനെ ശക്തിപ്പെടുത്തും
26. പറയാനുള്ളത് പറയുക, മടിക്കേണ്ട
27. കുടുംബ ഡോക്ടർ ആവശ്യം
28. വലിയ ക്ഷമാശീലൻ ആകണമെന്നില്ല. ‘ മുരടൻ കിഴവൻ ‘ ആയാലും കുഴപ്പമില്ല.
29. ഇടക്ക് വാക്ക് മാറ്റിപ്പറഞ്ഞാലും കുഴപ്പമില്ല
30. അവസാനകാലത്തെ ഡെമെന്ഷ്യ ( കടുത്ത ഓർമ്മക്കുറവ് ) ദൈവത്തിന്റെ സമ്മാനമായി കണക്കാക്കുക
31. പഠനം നിർത്തുമ്പോൾ നിങ്ങൾ വേഗത്തിൽ വയസ്സനാകും
32. കീർത്തിക്ക് ദുരാഗ്രഹം അരുത്. ഇപ്പോൾ ഉള്ളത് ധാരാളം
33. ശുദ്ധഗതി വയോജനങ്ങളുടെ അവകാശം
34. കൂടുതൽ വിഷമമുള്ള കാര്യം കൂടുതൽ ആസ്വദിക്കാവുന്നത്
35. വെയിൽ കായുക ( തണുപ്പ് രാജങ്ങളിലെ കാര്യം )
36. മറ്റുള്ളവർക്ക് ഗുണമുള്ള കാര്യങ്ങൾ ചെയ്യുക
37. അലസമായി ജീവിക്കുക
38. ആഗ്രഹമാണ് ആയുഷ്കാല വർധനവിന്റെ അടിസ്ഥാനം
39. സുഖമായി ജീവിക്കുക
40. നല്ല വണ്ണം ശ്വസിക്കുക
41. ജീവിത രീതി നിങ്ങളുടെ കയ്യിൽ
42. എല്ലാം ക്ഷമാപൂർവം സ്വീകരിക്കുക
43. സന്തുഷ്ടരായാൽ ജനകീയരാവും.
44. പുഞ്ചിരി, ഭാഗ്യം വരുത്തും.
( ഏകദേശ തർജമ ).
വി എ എൻ 03.05.2024
May be an image of 1 person
<img class="x16dsc37" role="presentation" src="data:;base64, ” width=”18″ height=”18″ />
<img class="x16dsc37" role="presentation" src="data:;base64, ” width=”18″ height=”18″ />
All reactions:

Purushottam Hedawoo, Kattakada Ramachandran and 7 others