

പ്രായം എന്തായാലും….
ചില ചരിത്ര വ്യക്തികളുടെ മരണ സമയത്തെ വയസ്സ് താഴെ കൊടുക്കുന്നു :
ബുദ്ധൻ – 80
അശോക ചക്രവർത്തി – 72
യേശുക്രിസ്തു – 33
മുഹമ്മദ് – 60
ശങ്കരാചാര്യർ – 32
ഗുരു നാനാക് – 70
ഭഗത് സിംഗ് – 23
ആനി ഫ്രാങ്ക് – 16
ചേ ഗുവെര – 39
റാണി ലക്ഷ്മി ബായ് – 29
ചെങ്കിസ്ഖാൻ – 65
അലക്സാണ്ടർ – 32
ക്ലിയോ പാട്ര – 37
നെപ്പോളിയൻ – 51
ഹിറ്റ്ലർ – 56
ഗാന്ധിജി – 78
ജവാഹർലാൽ നെഹ്‌റു – 74
ഇന്ദിര ഗാന്ധി – 66
സുഭാഷ് ചന്ദ്ര ബോസ് -48
കാൾ മാർക്സ് – 64
ലെനിൻ – 53
ഫിഡൽ കാസ്ട്രോ – 90
വിൻസ്റ്റൺ ചർച്ചിൽ – 90
ജോൺ കെന്നഡി – 46
എ കെ ജി – 72
ഇ എം എസ് – 89
ജ്യോതി ബസു – 95
ക്യാപ്റ്റൻ ലക്ഷ്മി – 98
കെ ആർ ഗൗരി അമ്മ – 100
ഇത് നോക്കുമ്പോൾ ചില കാര്യങ്ങൾ വ്യക്തമാകുന്നു.
1. ചെറു പ്രായത്തിന്നിടയിൽ തന്നെ മഹത്തായ കാര്യങ്ങൾ നിർവഹിക്കാൻ കഴിയും. ചെറുപ്പം അതിനൊരു തടസ്സമല്ല.
2. നൂറ്റാണ്ടുകളിലൂടെ മനുഷ്യന്റെ ആയുഷ്കാലം കൂടിവരുന്നുണ്ട്. പ്രായം കൂടിയാലും സജീവമായി തങ്ങളുടെ ഉത്തരവാദിത്വം നിർവഹിക്കപ്പെടുന്നു എന്നതും വ്യക്തം.
3. ഇന്നല്ലെങ്കിൽ നാളെ, നല്ലൊരു വിഭാഗം ജനത 100 വയസ്സിൽ കൂടുതൽ ജീവിക്കും. അറിഞ്ഞേടത്തോളം ഏറ്റവും പ്രായമുള്ളതു 117 വയസ്സുകാരിയാണ്. പൂർണായുസ്സ് എന്ന് വിഭാവനം ചെയ്യുന്ന 120 വയസ്സ് ലക്ഷ്യം പ്രാപിക്കാൻ അടുത്ത് തന്നെ കഴിയും.
ഇതെഴുവാൻ കാരണം പല സുഹൃത്തുക്കളും എഴുപതും എഴുപത്ത ഞ്ചും ചിലപ്പോൾ അതിനു മുമ്പും ‘എനിക്ക് വയസ്സായി. ഇനി ഒന്നും വയ്യ ‘ എന്ന് പറഞ്ഞ് വീട്ടിൽ അടങ്ങി ഒതുങ്ങി ഇരിക്കുന്നു. വലിയ രോഗമൊന്നുമില്ലെങ്കിൽ നിങ്ങൾക്ക് ഇനിയും ഒരു പാട് പ്രവർത്തിക്കാനാകും. മൂലക്കിട്ട സൈക്കിൾ തുരുമ്പ് പിടിച്ചു പോകും. ദിവസ ഉപയോഗവും, വേണ്ട റിപ്പയർ നടത്തലുമായാൽ, വണ്ടി കുറേക്കാലം കൂടി നന്നായി ഓടും. വണ്ടി മാത്രമല്ല നമ്മൾ വയോജനങ്ങളും. ( ഫോട്ടോകൾ : 85 മുതൽ 90 വരെയും അതിന്നു മേലെയും സജീവമായി രംഗത്ത് : സർവശ്രീ കെ പി സഹദേവൻ, എസ് ആർ പി, ടി പദ്മനാഭൻ, എ പി നമ്പൂതിരി, ടി കെ ഹംസ, വി കെ സി, ഒപ്പം )
വി എ എൻ 02.05.2024





<img class="x16dsc37" role="presentation" src="data:;base64,” width=”18″ height=”18″ />
All reactions:
Jayaraj Kg, Abdul Latheef PT and 28 others