ധാരാളം സ്ഥലമുണ്ടെങ്കിലും, റിസർവേഷൻ ഉണ്ടെങ്കിലും, തീവണ്ടി വന്നു ആൾക്കാർ ഇറങ്ങിക്കഴിയുന്നതിന്നു മുൻപേ, എനിക്ക് ആദ്യം വണ്ടിയിൽ കയറണം. പ്രായമായവരും കുട്ടികളും സ്ത്രീകളുമൊന്നും എനിക്ക് പ്രശ്നമല്ല. അവർ സൗകര്യത്തിൽ കയറിക്കോട്ടെ. അതേപോലെ തന്നെ തിരക്കിലൂടെ വാതിൽക്കലെത്തി വണ്ടി നിന്നാൽ ആദ്യം എനിക്ക് ഇറങ്ങണം…
വണ്ടിയിൽ നിന്നും ഇറങ്ങി ഓട്ടമാണ് പെയ്ഡ് ഓട്ടോ സ്റ്റാൻഡിലേക്ക്. അവിടെ ക്യൂ നിൽക്കുന്നവരെ കണ്ടില്ലെന്നു നടിച്ചു മുൻപിലെത്തി ടിക്കറ്റ് എടുക്കണം. ക്യൂവിലുള്ളവരുടെ വെറുപ്പ് നോട്ടങ്ങൾ കണക്കിലെടുക്കാതെ എങ്ങിനെയും ആദ്യത്തെ ഓട്ടോവിൽ തന്നെ കയറും..
വിമാനത്തിൽ കയറാനും ഇറങ്ങാനുമൊക്കെ എനിക്ക് ഇതേ തിരക്കാണ്. ടാക്സി പിടിക്കാനും..
എനിക്ക് സീബ്ര ലൈൻ തീരെ ഇഷ്ടമല്ല. ഞാൻ സ്കൂട്ടറിലൊ, കാറിലൊ പോകുമ്പോൾ നടന്നു പോകുന്ന ദരിദ്രവാസികൾക്ക് വേണ്ടി എന്തിനാണ് ഇടക്കിടക്കെ റോഡ് മുറിച്ചു കടക്കാൻ സീബ്ര ലൈനും അതിന്നു മുൻപേ കാർ / വാഹനങ്ങൾ നിർത്താൻ വരയും വരച്ചു വെച്ചിരിക്കുന്നത്. ഞാൻ അത് കണക്കാക്കാറേയില്ല. സീബ്ര ലൈനിനു തൊട്ടേ നിർത്തുള്ളൂ. കാൽ നടക്കാർ ബേജാറായി ഓടി മറുവശം പോകുന്നത് കാണാൻ എന്ത് സുഖമാണ്!
ഇരുചക്രവാഹനമോ, കാറോ ഓടിക്കുമ്പോൾ എനിക്ക് നല്ല വേഗതയിൽ പോയേ പറ്റൂ. ഇടതു, വലതു തിരിഞ്ഞു മറ്റു വാഹനങ്ങളെ മറി കടന്നു പോയില്ലെങ്കിൽ എനിക്ക് ഒരു സുഖവുമില്ല ; ഞാൻ തിരക്കിലല്ലേ. ആവശ്യമുണ്ടെങ്കിലും ഇല്ലെങ്കിലും ഹോൺ ഇടക്കിടെ അടിച്ചു എന്റെ തിരക്ക് മറ്റുള്ളവരെ അറിയിക്കണം, അവർ എനിക്ക് വഴിമാറിതരണം.
കടയിൽ പോയാലും, അവിടെ ആളുകൾ കാത്തുനിന്നാലും സാധനങ്ങൾ എനിക്ക് ആദ്യം കിട്ടണം. എനിക്ക് തിരക്കല്ലേ. എങ്ങിനെയും ഞാൻ ഒപ്പിച്ചെടുക്കും.
വിവാഹത്തിന് പോയാൽ, ഭക്ഷണം കഴിക്കാൻ ഞാൻ ആദ്യ പന്തിയിൽ തന്നെ ഉണ്ടാവും. വിവാഹ ചടങ്ങുകൾ കഴിയുന്നതിനു മുൻപേ തന്നെ, ഡൈനിംഗ് ഹാളിലെത്തി ഇരിപ്പുറപ്പിച്ചിട്ടുണ്ടാകും. വധൂ വരന്മാരെ കണ്ടു ആശംസ നൽകുന്നതെല്ലാം പിന്നെയാവാം. ഞാൻ തിരക്കിലല്ലേ?
ഹോട്ടലുകളിൽ അകത്തു സീറ്റുകൾ എല്ലാം പൂർണമായി, മറ്റുള്ളവർ തങ്ങളുടെ ഊഴത്തിന് കാത്തു നിൽക്കുമ്പോൾ, ടോയ്‌ലെറ്റിൽ പോകണമെന്ന് പറഞ്ഞു ഞാൻ അകത്തു കയറും. പിന്നെ ഭക്ഷണം കഴിച്ച ശേഷം മതിയല്ലോ ടോയ്ലറ്റ്.
അതേ ഞാൻ തിരക്കിലാണ്, എല്ലാ ഇടങ്ങളിലും ഞാൻ ആയിരിക്കണം ആദ്യം. മറ്റു നിയമങ്ങളും ചിട്ടകളും ഒന്നും എനിക്കു ബാധകമല്ല. പിടിച്ചു പോയാൽ പറയാൻ വേണ്ടി ഒന്ന് രണ്ടു എം പി മാരുടെയും എം എൽ എ മാരുടെയും പോലീസ് ഉദ്യോഗസ്ഥന്മാരുടെയും മറ്റും പേരും അവരോടുള്ള അടുപ്പവും റെഡിയായി കയ്യിലുണ്ട്. പിന്നെന്തിനു പേടിക്കണം?
ഇത് ഇവിടെ, കേരളത്തിൽ. US ലൊ, ഗൾഫിലോ, യു കെ യിലോ മറ്റു വിദേശ രാജ്യങ്ങളിലെവിടെപ്പോയാലും ഞാൻ നിയമം കൃത്യം കൃത്യമായി പാലിക്കും. അവിടെ എനിക്ക് തിരക്കില്ല. കാരണം എന്റെ ലൈസൻസ് നഷ്ടപ്പെടാനോ , ജയിലിൽ പോകാനോ എനിക്കിഷ്ടമല്ല. മാത്രമല്ല നമ്മുടെ രാജ്യത്തിന്റെ മാനം കാക്കേണ്ടവരല്ലേ നമ്മൾ!
എനിക്ക് തിരക്കാണ്, അത് കൊണ്ട് എല്ലാവരും എനിക്ക് വഴി മാറിതരണം. മനസ്സിലായല്ലോ?
ഓർമിക്കുക, ഓരോ വോട്ടും വിലപ്പെട്ടതാണ് ; ചിലപ്പോൾ ആ ഒരു വോട്ട് കൊണ്ടായിരിക്കും ജയവും തോൽവിയും നിശ്ചയിക്കപ്പെടുന്നത്.
അറിഞ്ഞേടത്തോളം രണ്ടു സ്ഥാനാർഥികൾ ഓരോ വോട്ടിനു പരാജയപ്പെട്ടു. 2004 തെരഞ്ഞെടുപ്പിൽ കർണാടകത്തിലെ സന്തേമരഹള്ളിയിൽ ജനത ദളിന്റെ എച് ആർ കൃഷ്ണമൂർത്തി കോൺഗ്രസിന്റെ ധ്രുവനാരായണനോട് അസംബ്ലി തെരഞ്ഞെടുപ്പിൽ ഒരു വോട്ടിനു പരാജയപ്പെട്ടു.
അതേപോലെ, 2008 ൽ രാജസ്ഥാനിലെ നാത്ദ്വാര അസംബ്ലി നിയോജകമണ്ഡലത്തിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി സി പി ജോഷി ബിജെപി യുടെ കല്യാൺ സിംഗ് ചൗഹനോട് ഒരു വോട്ടിനു തോറ്റു.
ആന്ധ്രപ്രദേശിലെ അങ്കപ്പള്ളി പാർലിമെന്റ് നിയോജക മണ്ഡലത്തിൽ 1989 ൽ കോൺഗ്രസിന്റെ കോനത്തല രാമകൃഷ്ണൻ 9 വോട്ടിനു ജയിച്ചു.
1998 ൽ ബീഹാറിലെ രാജ്മൽ പാർലിമെന്റ് സീറ്റിൽ ബിജെപി യുടെ സോം മാറണ്ടിയും 9 വോട്ടിനു ജയിച്ചു.
അതെ, തെരഞ്ഞെടുപ്പിൽ ഓരോ വോട്ടും പ്രധാനമാണ്. വോട്ട് അവകാശം നഷ്ടപ്പെടുത്താതെ വോട്ട് ചെയ്യുക.
കേരളത്തിൽ എല്ലാ 20 സീറ്റുകളിലും ഇടതുപക്ഷ ജനാധിപത്യ സ്ഥാനാർഥികൾക്ക് വോട്ടു നൽകി വിജയിപ്പിക്കുക. ഒരു വോട്ടും നഷ്ടപ്പെടുത്താതിരിക്കുക..
25th of April is celebrated every year as National Telephone Day. It is in memory of the first telephone conversation between the founder of telephone, Alexander Graham Bill and his friend Thomas Watson on 25 th April 1876, 148 years back.
The first words were ” Mr. Watson, come here. I want to see you.” The usual address ” Hello ” came later.
Telephones have developed fast with new and newer technologies. In our own time, we saw the Magnetic, Central Battery, Strowger, Automatic, Electronic systems as also mobile phones. It was a fast journey.
The mobile / cellular phones are a combination of all communication services along with innumerable services. We are fortunate to have seen all these changes.
We are also sad that the great telephone services in India, which grew as part of the government and also as a PSU ( BSNL, MTNL) is being weakened and tried to be destroyed by the government itself, despite strong opposition and struggles by the workers to save the same.
My Hearty Greetings and Best Wishes to all on this National Telephone Day, especially to those who were part of this great service to the nation.
ബേങ്കിലെ പണമെല്ലാം ഇ ഡി / ആദായ നികുതി വകുപ്പ് പിടിച്ചെടുത്തത് കൊണ്ട് കയ്യിൽ കാശില്ലെന്നു പറഞ്ഞു കോൺഗ്രസുകാർ ബക്കറ്റ് പിരിവു നടത്തുമ്പോൾ, കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും അമേത്തിയിൽ കോൺഗ്രസ് ടിക്കറ്റിന്നു കാത്തുനിൽക്കുന്നയാളുമായ റോബർട്ട് വാദ്ര എന്തിനാണ് 170 കോടി രൂപ ഇലക്ടറൽ ബോണ്ട് വഴി ബിജെപിക്ക് നൽകിയത്? സ്വന്തം പാർട്ടിയായ കോൺഗ്രസിന് നൽകികൂടായിരുന്നോ?
ദശകങ്ങളായുള്ള ത്യാഗോജ്വല പോരാട്ടങ്ങളിലൂടെ നേടിയെടുത്ത പെൻഷൻ, കുടുംബ പെൻഷൻ നിയമങ്ങൾ അട്ടിമറിച്ചു, കോടിക്കണക്കായ കേന്ദ്ര സംസ്ഥാന ജീവനക്കാരെയും പെൻഷൻകാരേയും അവരുടെ കുടുംബങ്ങളെയും നിത്യ പട്ടിണിക്കാരായി മാറ്റുന്ന പി എഫ് ആർ ഡി എ യും തൊഴിലാളിമാർ ‘നോ പെൻഷൻ സ്കീം ‘ എന്ന് വിളിക്കുന്ന ‘ നാഷണൽ പെൻഷൻ സ്കീമും ‘ പുഞ്ചിരിച്ചു കൊണ്ട്, തമ്മിൽ തമ്മിൽ ഹസ്തദാനം ചെയ്തു കൊണ്ട്, പാർലമെന്റിൽ നിയമം പാസ്സാക്കിയെടുത്ത കോൺഗ്രസിന്റെയും ബി ജെ പി യുടെയും കൊടും വഞ്ചന തൊഴിലാളിമാർ ഒരിക്കലും മറക്കില്ല!
ഈ കൊടും വഞ്ചനക്ക് കൃത്യമായ മറുപടി കൊടുക്കാനുള്ള ദിവസമാണ് കേരളത്തിൽ ഏപ്രിൽ 26.
( PFRDA പാർലമെന്റിൽ പാസാക്കിയപ്പോൾ ധനകാര്യ മന്ത്രി പി. ചിദംബരവും ( കോൺഗ്രസ് ) പ്രതിപക്ഷ നേതാവ് സുഷമ സ്വരാജും ( ബി ജെ പി) : ഫോട്ടോ അപ്പോഴത്തേത് തന്നെയാണ് എന്നാണ് ഓർമ.)
വെള്ളം അമൂല്യമാണ് ; ഭക്ഷണം അമൂല്യമാണ് ; പാഴാക്കി കളയരുത്.
ഹോട്ടലുകളിൽ ഭക്ഷണം കഴിക്കുമ്പോൾ ചുറ്റുപാടും നോക്കിയിട്ടുണ്ടോ? പലപ്പോഴും ഭക്ഷണം കഴിച്ചു പോയവരുടെ പ്ലേറ്റുകളിൽ ഒട്ടേറെ ഭക്ഷണം ബാക്കി കാണാം. വേണ്ടാതെ വാങ്ങിയതാകാം, വയർ നിറഞ്ഞതാകാം, രുചി പിടിക്കാത്തതാകാം, ബാക്കിയാക്കുന്നത് ഒരു അന്തസ്സായി കണക്കാക്കുന്നതാകാം….
വിവാഹങ്ങൾ,, സമ്മേളനങ്ങൾ, മത ചടങ്ങുകൾ, ഉത്സവങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട സദ്യകളിൽ, ഓരോ പന്തി കഴിയുമ്പോഴും ഇലകളിൽ / പ്ലേറ്റുകളിൽ നിന്നു എത്രയെത്ര കിലോ കണക്കിനാണ് ഭക്ഷണം ബാക്കിയായത് പാഴായി പുറത്ത് തള്ളുന്നത്? സദ്യ കഴിഞ്ഞാൽ കഴിക്കാതെയും അല്ലാതെയും ബാക്കിയായ എത്ര ടൺ ഭക്ഷണമാണ് പാഴായി തള്ളിക്കളയുന്നത്? വൻകിട, ആഡംബര ഹോട്ടലുകളിലെയും മറ്റും സ്ഥിതി പറയേണ്ടതില്ല.
വെള്ളത്തിന്നു കടുത്ത ക്ഷാമമുള്ളപ്പോഴും ഹോട്ടലുകളിൽ ഭക്ഷണം കഴിച്ചു പോയവരുടെ മേശകളിലെ ഗ്ലാസ്സുകളിൽ കുടിച്ചു ബാക്കിയായ ധാരാളം വെള്ളം കാണാം. അതും പാഴ് തന്നെ.
തീവണ്ടികളിൽ യാത്രക്കാർ ഇറങ്ങിക്കഴിഞ്ഞാൽ പലപ്പോഴും ധാരാളം വെള്ളമുള്ള അവരുടെ വെള്ളക്കുപ്പികൾ അവിടെ പാഴായി തള്ളിയത് കാണാം.
( അപൂർവം പേർ ബാക്കി ഭക്ഷണം പാർസൽ ആയി കൊണ്ടുപോകുന്നത് കാണാം. നല്ല കാര്യമാണത്. അത് ഒരു രീതിയാക്കി മാറ്റണം ).
പല രാജ്യങ്ങളിലും ഭക്ഷണം പാഴാക്കി കളയുന്നത് കുറ്റകരമാണ്. ഞാൻ വില കൊടുത്തു മേടിച്ച ഭക്ഷണം പാഴാക്കിയാൽ സർക്കാരിനെന്ത് കാര്യം എന്ന വാദഗതിയൊന്നും അവിടെ വിലപ്പോവില്ല.
ആവശ്യത്തിന്നു വേണ്ട ഭക്ഷണം മാത്രം വാങ്ങുക, കൂടുതലായാൽ പാർസൽ കൊണ്ടുപോകുക, ആവശ്യമായ വെള്ളം മാത്രം ഗ്ലാസിൽ ഒഴിക്കുക, അത് മുഴുവൻ കുടിക്കുക തുടങ്ങിയ രീതിയിൽ ചിട്ട പ്പെടുത്തിയാൽ പാഴാക്കുന്നത് കുറക്കാൻ കഴിയും.
( പാഴ് ഭക്ഷണവും മറ്റും റോഡ് അരികിലും, ഒഴിഞ്ഞ സ്ഥലങ്ങളിലും, പൊതു ഇടങ്ങളിലുമെല്ലാം തള്ളിയിടുന്നതാകട്ടെ വലിയൊരു സാമൂഹ്യ പ്രശ്നമായി നില നിൽക്കുന്നു ).
കോടിക്കണക്കിന്ന് കുട്ടികളും കുടുംബവുമെല്ലാം രാജ്യത്ത് പട്ടിണി കിടക്കുമ്പോൾ ഭക്ഷണം പാഴാക്കി കളയുന്നത് ക്രൂരതയും ശിക്ഷാർഹവുമാണ്.
വിവാഹങ്ങൾ , സമ്മേളനങ്ങൾ, യോഗങ്ങൾ, യാത്രകൾ, കലാ പരിപാടികൾ, ഉത്സവങ്ങൾ…..
ഇവയൊക്കെ ആസ്വദിക്കുന്നവരാണ് നമ്മൾ മിക്കവരും. എന്നാൽ ഇതോടൊപ്പമോ, ഇതിൽ കൂടുതലോ സന്തോഷം നൽകുന്ന മറ്റൊരു കാര്യം കൂടിയുണ്ട്.
വളരെക്കാലമായി കാണാൻ കഴിയാതിരുന്ന പല സഖാക്കളെയും സുഹൃത്തുക്കളെയും, ബന്ധുക്കളെയും ഒക്കെ കാണാം, സംസാരിക്കാം, പരിചയം പുതുക്കാം. പുതിയ ആളുകളെ പരിചയപ്പെടാം.
അനുഭവങ്ങൾ പങ്കു വെക്കാം. തമാശ പറയാം. ഒന്നിച്ചു ഭക്ഷണം കഴിക്കാം. വിട്ടുപോയവരെക്കുറിച്ച് ഓർമിക്കാം. അപകടങ്ങളിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട അനുഭവങ്ങൾ ഓർത്തു ചിരിക്കാം.
പിന്നെ ഇപ്പോഴത്തെ സുഖവിവരങ്ങളും അസുഖവിവരങ്ങളും പങ്കുവെക്കാം. മക്കളെക്കുറിച്ചും കൊച്ചുമക്കളെക്കുറിച്ചും അവരുടെ ജോലിയെക്കുറിച്ചും മറ്റും പൊങ്ങച്ചം പറയാം. അതെ, സമയം പോകുന്നതറിയില്ല.
തിരിച്ചു വരുമ്പോൾ മനസ്സ് പതുക്കെ ഓർമിപ്പിക്കും, ‘ ഇനിയും എത്ര നാൾ? ‘. അതിനുത്തരവും മനസ്സ് തന്നെ പറയും, ‘ഒരുപാട് നാൾ ‘. അതെ ‘ഒരു പാട്, ഒരുപാട് നാളുകൾ!’.
‘തൊഴിലാളിമാർ തെണ്ടികളല്ല ; അവർ ഭൂമിയുടെ ഉപ്പാണ് ; ലോകത്തിൽ സമ്പത്ത് ഉത്പാദിപ്പിക്കുന്നവരാണ്.’ 1921 ലാഹോർ പോസ്റ്റൽ യൂണിയൻ അഖിലേന്ത്യ സമ്മേളനത്തിൽ താരാപദ മുഖർജി.
ഒരു നൂറ്റാണ്ടിന്നു ശേഷം, സ്വതന്ത്ര ഇന്ത്യയിൽ അവർ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങൾ തട്ടിപ്പറിച്ച് തൊഴിലാളിമാരെ വീണ്ടും തെണ്ടികളാക്കാനാണ് മോദിസർക്കാറിന്റെ നീക്കം. അത് കൊണ്ട് കൂടി ബിജെപിക്ക് ഇനിയൊരു ഭരണം കിട്ടരുത്.
Very sad news. Com. C. Achuthan(86), senior leader of LICEU and LIC Pensioners Association passed away today morning. He was ailing for some time.
He was a mature and dedicated leader who had mass contact and loved by all. Since his coming to Kozhikode after the LIC Division was formed, we have been in close contact and worked together.
His passing away is a great loss. Heartfelt condolences to family and comrades.