പതിനെട്ടാം പാർലിമെന്റ് തിരഞ്ഞെടുപ്പിലേക്കുള്ള വോട്ട് രാവിലെ തന്നെ പോളിങ് ബൂത്തിലെത്തി രേഖപ്പെടുത്തി. കൂടെ ഭാര്യ പങ്കജവും.
1957 മുതൽ എല്ലാ തെരഞ്ഞെടുപ്പിലും, അത് കേരളത്തിലായാലും ഡൽഹിയിലായാലും, വോട്ട് ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷം . 1957 ൽ പോളിങ് ഓഫീസർ ആയും പ്രവർത്തിച്ചു.
ഡൽഹിയിൽ ആയിരുന്ന കാലത്ത് ആദ്യമൊക്കെ കേരളത്തിൽ വന്നു വോട്ട് ചെയ്തു. പിന്നെ ഡൽഹിയിൽ തന്നെ വോട്ടർ ആകാൻ അപേക്ഷ നൽകി. സ. മണി ബോസും ഞാനും ഒന്നായാണ് അപേക്ഷ നൽകിയത്. ബംഗ്ലാദേശ് കാരനാണെന്ന തർക്കം ഉയർത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ മണി ബോസിന്റെ അപേക്ഷ തള്ളി. എന്റെ അപേക്ഷയും അതേ കാരണം പറഞ്ഞു തള്ളി.
ഞാൻ മേലെയുള്ള ആഫീസർക് പരാതി കൊടുത്തു. പരാതി പരിശോധിക്കാൻ എന്നെ വിളിച്ചു വരുത്തി. അപേക്ഷ നിരസിച്ച ഓഫീസർ തന്റെ ഭാഗം ന്യായീകരിച്ചു. ചെറുപ്പക്കാരനായ ജില്ലാ കളക്ടർ നന്നായി ചിരിച്ചു കൊണ്ട് ഉദ്യോഗസ്ഥനോട് പറഞ്ഞു : നമ്പൂതിരി എന്ന് കണ്ടാൽ കേരളത്തിൽ നിന്നാണെന്ന് ഇതുവരെ മനസ്സിലാക്കിയിട്ടില്ലേ എന്ന്. എനിക്ക് ഐഡന്റിറ്റി കാർഡ് കിട്ടുകയും ചെയ്തു.
കേരളത്തിലേക്ക് 2017 ൽ തിരിച്ചെത്തിയപ്പോൾ കാർഡും ഇവിടുത്തേതാക്കി മാറ്റി. വോട്ടു ചെയ്യുകയും.
അതിലിടക്ക് ഒരു തവണ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലും പ്രവർത്തിക്കുകയുണ്ടായി, ആരുമാരും അറിയാതെ.
കേരളത്തിൽ ഇടതുപക്ഷത്തിന്നു ഇന്നുള്ളതിൽ കൂടുതൽ സീറ്റുകൾ കിട്ടുമെന്ന കാര്യത്തിൽ എതിരാളികൾക്ക് പോലും സംശയമില്ല. ബി ജെ പി ക്കു അക്കൗണ്ട് തുറക്കാൻ കഴിയുകയുമില്ല. എല്ലാ സീറ്റുകളിലും എൽ ഡി എഫ് വിജയിക്കും എന്ന് ആഗ്രഹിക്കുന്നു. ജൂൺ 4 വരെ വിധിക്ക് കാത്തിരിക്കാം.
വി എ എൻ 26.04.2024
