വെള്ളം അമൂല്യമാണ് ; ഭക്ഷണം അമൂല്യമാണ് ; പാഴാക്കി കളയരുത്.
ഹോട്ടലുകളിൽ ഭക്ഷണം കഴിക്കുമ്പോൾ ചുറ്റുപാടും നോക്കിയിട്ടുണ്ടോ? പലപ്പോഴും ഭക്ഷണം കഴിച്ചു പോയവരുടെ പ്ലേറ്റുകളിൽ ഒട്ടേറെ ഭക്ഷണം ബാക്കി കാണാം. വേണ്ടാതെ വാങ്ങിയതാകാം, വയർ നിറഞ്ഞതാകാം, രുചി പിടിക്കാത്തതാകാം, ബാക്കിയാക്കുന്നത് ഒരു അന്തസ്സായി കണക്കാക്കുന്നതാകാം….
വിവാഹങ്ങൾ,, സമ്മേളനങ്ങൾ, മത ചടങ്ങുകൾ, ഉത്സവങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട സദ്യകളിൽ, ഓരോ പന്തി കഴിയുമ്പോഴും ഇലകളിൽ / പ്ലേറ്റുകളിൽ നിന്നു എത്രയെത്ര കിലോ കണക്കിനാണ് ഭക്ഷണം ബാക്കിയായത് പാഴായി പുറത്ത് തള്ളുന്നത്? സദ്യ കഴിഞ്ഞാൽ കഴിക്കാതെയും അല്ലാതെയും ബാക്കിയായ എത്ര ടൺ ഭക്ഷണമാണ് പാഴായി തള്ളിക്കളയുന്നത്? വൻകിട, ആഡംബര ഹോട്ടലുകളിലെയും മറ്റും സ്ഥിതി പറയേണ്ടതില്ല.
വെള്ളത്തിന്നു കടുത്ത ക്ഷാമമുള്ളപ്പോഴും ഹോട്ടലുകളിൽ ഭക്ഷണം കഴിച്ചു പോയവരുടെ മേശകളിലെ ഗ്ലാസ്സുകളിൽ കുടിച്ചു ബാക്കിയായ ധാരാളം വെള്ളം കാണാം. അതും പാഴ് തന്നെ.
തീവണ്ടികളിൽ യാത്രക്കാർ ഇറങ്ങിക്കഴിഞ്ഞാൽ പലപ്പോഴും ധാരാളം വെള്ളമുള്ള അവരുടെ വെള്ളക്കുപ്പികൾ അവിടെ പാഴായി തള്ളിയത് കാണാം.
( അപൂർവം പേർ ബാക്കി ഭക്ഷണം പാർസൽ ആയി കൊണ്ടുപോകുന്നത് കാണാം. നല്ല കാര്യമാണത്. അത് ഒരു രീതിയാക്കി മാറ്റണം ).
പല രാജ്യങ്ങളിലും ഭക്ഷണം പാഴാക്കി കളയുന്നത് കുറ്റകരമാണ്. ഞാൻ വില കൊടുത്തു മേടിച്ച ഭക്ഷണം പാഴാക്കിയാൽ സർക്കാരിനെന്ത് കാര്യം എന്ന വാദഗതിയൊന്നും അവിടെ വിലപ്പോവില്ല.
ആവശ്യത്തിന്നു വേണ്ട ഭക്ഷണം മാത്രം വാങ്ങുക, കൂടുതലായാൽ പാർസൽ കൊണ്ടുപോകുക, ആവശ്യമായ വെള്ളം മാത്രം ഗ്ലാസിൽ ഒഴിക്കുക, അത് മുഴുവൻ കുടിക്കുക തുടങ്ങിയ രീതിയിൽ ചിട്ട പ്പെടുത്തിയാൽ പാഴാക്കുന്നത് കുറക്കാൻ കഴിയും.
( പാഴ് ഭക്ഷണവും മറ്റും റോഡ് അരികിലും, ഒഴിഞ്ഞ സ്ഥലങ്ങളിലും, പൊതു ഇടങ്ങളിലുമെല്ലാം തള്ളിയിടുന്നതാകട്ടെ വലിയൊരു സാമൂഹ്യ പ്രശ്നമായി നില നിൽക്കുന്നു ).
കോടിക്കണക്കിന്ന് കുട്ടികളും കുടുംബവുമെല്ലാം രാജ്യത്ത് പട്ടിണി കിടക്കുമ്പോൾ ഭക്ഷണം പാഴാക്കി കളയുന്നത് ക്രൂരതയും ശിക്ഷാർഹവുമാണ്.
വി എ എൻ 23.04.2024
May be an image of chow mein
 
 
 
<img class="x16dsc37" role="presentation" src="data:;base64,” width=”18″ height=”18″ />
All reactions:
Madhavan Nair Thiruvattar, Mgs Kurup and 13 others