1968 ലെ കേന്ദ്രജീവനക്കാരുടെ പണിമുടക്കിനെതിരെ അവശ്യ സർവീസ് സംരക്ഷണ കരിനിയമം കേന്ദ്രം ഇറക്കിയപ്പോൾ അത് കേരളത്തിൽ നടപ്പിലാക്കില്ലെന്നു പ്രഖ്യാപിച്ചത് അന്നത്തെ കേരള മുഖ്യമന്ത്രി സ. ഇ എം എസ് നമ്പൂതിരിപ്പാട്. കേന്ദ്ര നിയമം നടപ്പാക്കിയില്ലെങ്കിൽ പിരിച്ചു വിടും എന്ന ഭീഷണിക്ക് പുല്ലുവില കല്പിച്ചു കൊണ്ട് തീരുമാനത്തിൽ ഉറച്ചു നിന്നു.
ജനവിരുദ്ധവും ഭരണഘടനാ മൗലിക തത്വങ്ങൾക്ക് വിരുദ്ധവുമായ പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്നു മുഖ്യമന്ത്രി സ പിണറായി വിജയൻ.
പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് വാധ്രയുടെ ഇടപാടുകളെക്കുറിച്ച് കേന്ദ്ര അന്വേഷണം വന്നപ്പോൾ, ഇലക്ടറൽ ബോണ്ടിലൂടെ 170 കോടി രൂപ ബി ജെ പി ക്ക് സമ്മാനിച്ച് താത്കാലിക ആശ്വാസം നേടിയ കോൺഗ്രസിന്നും അതിന്റെ നേതാക്കൾക്കും ഇതൊന്നും മനസ്സിലാകില്ല.
എന്ത് കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനെ അറസ്റ്റ് ചെയ്യുന്നില്ലെന്നാണ് ഇപ്പോൾ രാഹുൽ ഗാന്ധിയുടെ ചോദ്യം.
നിയമ വിരുദ്ധ ഉപ്പു നിയമത്തിനെതിരെ, ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ, ത്രിവർണ പതാകയുമേന്തി സമരം നയിച്ച ഗാന്ധിജിയുടെ ശിഷ്യന്മാർ സ്വന്തം പതാക ഉയർത്താനും, കരിനിയമങ്ങളെ എതിർക്കാനും കഴിയാതെ മുട്ട് മടക്കി നിലത്തിഴയുന്നു. എന്തൊരു ദുരന്തം!
തത്വാധിഷ്ഠിത നിലപാടുകൾ കൈക്കൊള്ളുന്ന ഇടതുപക്ഷ ജനാധിപത്യ ശക്തികളെ പിന്തുണക്കുക.!
വി എ എൻ 19.04.2024