ഹിന്ദുസ്റ്റാൻ ഇൻസെക്ടിസൈഡ് ലിമിറ്റഡും ( HIL) പൂട്ടി. വേദനയിൽ ജനറൽ മാനേജർ മരിച്ചു.
ഇത് ഹില്ലിന്റെ കഥ മാത്രമല്ല, ഡസൺ കണക്കിന് മറ്റു പല പൊതുമേഖല സ്ഥാപനങ്ങളും പൂട്ടിച്ചതിന്റെയോ, പൂട്ടിയതിന്റെയോ കഥ കൂടിയാണ്.
പ്രവർത്തനത്തിന്റെ കാര്യമായാലും ലാഭത്തിന്റെ കാര്യമായാലും, തിളങ്ങി നിന്ന എത്ര പൊതുമേഖല സ്ഥാപനങ്ങളെയാണ് ബിജെപി യും കോൺഗ്രസ്സും കൂടി പൂട്ടിച്ചത്, ദുർബലമാക്കിയത്, നഷ്ടത്തിലാക്കിയത്?
ഐടിഐ, എച് എം ടി, ഹിന്ദുസ്ഥാൻ കേബിൾസ്, ഫെറ്റ്റിലൈസർ കോര്പറേഷൻ, സ്കൂട്ടേഴ്‌സ് ഇന്ത്യ ലിമിറ്റഡ് തുടങ്ങി എത്രയെത്ര! 10,000 കോടി രൂപ വാർഷിക ലാഭമുണ്ടായിരുന്ന BSNL ന്റെ ഇന്നത്തെ സ്ഥിതി എന്താണ്? 80,000 ജീവനക്കാരാണ് ഒറ്റയടിക്ക് പിരിഞ്ഞ് പോകേണ്ടി വന്നത്.
HIL ന്റെ മാനേജരെ പോലെ എത്രയെത്ര ജീവനക്കാരാണ് ഓരോ സ്ഥാപനത്തിൽ നിന്നും പുറത്താക്കപ്പെട്ടപ്പോൾ ആത്മഹത്യ ചെയ്തത്! ജീവച്ഛവമായി ജീവിതം തുടരുന്നത്!
മറുപടി കൊടുക്കാനുള്ള സമയമാണ് തെരഞ്ഞെടുപ്പ്. വോട്ട് ചെയ്യുമ്പോൾ, ജോലി നഷ്ടപ്പെട്ടു വഴിയാധാരമായ ലക്ഷക്കണക്കിന് തൊഴിലാളിമാരെയും അവരുടെ കുടുംബാംഗങ്ങളെയും ഓർക്കുക.
വി എ എൻ നമ്പൂതിരി 19.04.2024
