മുതിർന്ന പൗരന്മാരെ പൂർണമായും അവഗണിച്ച ബി ജെ പി തെരഞ്ഞെടുപ്പ് പ്രകടന പത്രിക
ഇന്നലെ പ്രധാന മന്ത്രി നരേന്ദ്ര മോഡി ഇറക്കിയ ബി ജെ പി പ്രകടനപത്രിക കോടിക്കണക്കായ മുതിർന്ന പൗരന്മാരെ പൂർണമായും അവഗണിച്ചിരിക്കുകയാണ്.
കഴിഞ്ഞ കുറച്ചു വർഷമായി നിവേദനങ്ങൾ വഴിയും പാർലിമെന്റിലൂടെയും ഉന്നയിക്കപ്പെട്ടഒരു ആവശ്യം പോലും ബിജെപി പ്രകടന പത്രികയിലില്ല.
കേന്ദ്രം നൽകുന്ന 200 ക വയോജന പെൻഷൻ 5000 ക യായി വർധിപ്പിക്കുക, അത് കൃത്യമായി കുടിശ്ശികയില്ലാതെ നൽകുക, പെൻഷൻ ലഭിക്കുന്നതിന്നുള്ള മാനദണ്ഡങ്ങൾ പരിഷ്കരിക്കുക, വയോജനങ്ങൾക്ക് മുമ്പുണ്ടായിരുന്നതും കോവിഡ് കാലത്ത് ഏകപക്ഷീയമായി പിൻവലിച്ചതുമായ തീവണ്ടി ടിക്കറ്റിലെ ഇളവുകൾ പുനസ്ഥാപിക്കുക, വയോജന നയം പ്രഖ്യാപിക്കുക, സൗജന്യ ഇൻഷുറൻസ് തുടങ്ങിയവയൊന്നും തന്നെ വാഗ്ദത്തങ്ങളിൽ കാണാനില്ല. 70 വയസ്സ് കഴിഞ്ഞാൽ 5 ലക്ഷം ക വരെ സൗജന്യ ചികിത്സ എന്ന വാഗ്ദത്തവും, 70 കഴിഞ്ഞാൽ ആയുഷ്മാൻ ഭാരത് വാഗ്ദത്തവും, നടപ്പിലാക്കാത്ത മുൻ വാഗ്ദാനങ്ങൾ ആവർത്തിരിച്ചിരിക്കുക മാത്രമാണ്.
പത്രികയുടെ ഭൂരിപക്ഷം ഭാഗവും കഴിഞ്ഞ പത്തു കൊല്ലത്തെ ഇല്ലാത്ത നേട്ടങ്ങളുടെ കള്ളങ്ങൾ ഒരു മനസ്സാക്ഷി കുത്തുമില്ലാതെ അവതരിപ്പിച്ചിരിക്കുകയാണ്. ജനങ്ങൾ അത് പൂർണമായും തങ്ങളുടെ സ്വന്തം കടുത്ത അനുഭവങ്ങളുടെ വെളിച്ചത്തിൽ തള്ളിക്കളയും. പൂർണമായും നിരാശാജനകമായ ട്രാക്ക് റെക്കോർഡ് മറച്ചു വെക്കാൻ, ഏക സിവിൽ കോഡ്, അന്താരാഷ്ട്ര രാമായണോത്സവം തുടങ്ങിയ അപ്രസക്ത വാഗ്ദത്തങ്ങളാണ് നൽകിയിരിക്കുന്നത്.
വയോജനങ്ങളെ പൂർണമായും അവഗണിച്ച ബിജെപി പ്രകടനപത്രികയ്ക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.