പൊതു തെരഞ്ഞെടുപ്പും സർക്കാർ ജീവനക്കാരും പെൻഷൻകാരും
ഇന്ത്യ സ്വതന്ത്ര്യയായി 77 വർഷം കഴിഞ്ഞു. കേന്ദ്രത്തിൽ ഒട്ടേറെ ഗവണ്മെന്റുകൾ, പ്രധാനമായും കോൺഗ്രസ്സും ബി ജെ പി യും, ഭരണം കയ്യാളി. കേന്ദ്ര ജീവനക്കാരുടെയും പെൻഷൻകാരുടെയും ജീവൽ പ്രശ്നങ്ങളോട് ഈ സർക്കാരുകളുടെ നിലപാടുകൾ എന്തായിരുന്നുവെന്നു നമുക്ക് വ്യക്തമായും അറിയാം. സമരങ്ങളെ ചോരയിൽ മുക്കിക്കൊല്ലാ ൻ ഭരണവർഗത്തിന്റെ മൂർച്ചയേറിയ ആയുധങ്ങൾ എടുത്തുപയോഗിച്ചവരാണവർ. നമ്മുടെ കൂടെ നിന്നത് ഇടതു പക്ഷം ആണെന്നും അനുഭവത്തിലൂടെ നാം മനസ്സിലാക്കി.
1. 1949 ൽ കേന്ദ്രജീവനക്കാരും റെയിൽവേ തൊഴിലാളിമാരുമെല്ലാം സംയുക്തമായി വിലക്കയറ്റത്തി ന്നനുസരിച് ക്ഷാമബത്ത വർധിപ്പിക്കണമെന്നതോടൊപ്പം മറ്റു സുപ്രധാന ആവശ്യങ്ങളുമുയർത്തി സമരത്തിന് നിർബന്ധിതരായപ്പോൾ, പണിമുടക്ക് തീരുമാനം എടുക്കാൻ മദിരാശിയിൽ വിളിച്ചുകൂട്ടിയ യോഗത്തിൽ പങ്കെടുക്കുന്നതിന്നു എത്തിയ നേതാക്കളെ അറസ്റ്റ് ചെയ്ത് ജയിലിൽ അയച്ചപ്പോൾ, ഒട്ടേറെ നേതാക്കളെ ജോലിയിൽ നിന്നും പിരിച്ചുവിട്ടപ്പോൾ, പ്രതികാരനടപടികൾ അടിച്ചേല്പിച്ചപ്പോൾ കൂടെ നിന്നത് കമ്മ്യൂണിസ്റ്റ്‌ പാർട്ടിയും എ ഐ ടി യു സി യുമാണ്. 1952 ൽ ഒന്നാം പാർലിമെന്റ് രൂപീകരിച്ചപ്പോൾ അവർക്കു വേണ്ടി ശബ്ദമുയർത്തിയത് സ. എ കെ ജി അടക്കമുള്ള കമ്മ്യൂണിസ്റ്റ്‌ എം പി മാരാണ് ; സോഷ്യലിസ്റ്റ് എം പി മാരാണ്.
2. 1960 ൽ 5 ദിവസം നീണ്ടുനിന്ന കേന്ദ്രജീവനക്കാരുടെ സമരത്തിലും, 1968 ലെ ഒരു ദിവസത്തെ സൂചന പണിമുടക്കിലും, അവശ്യ സർവീസ് സംരക്ഷണ ഓർഡിനൻസ് ഉപയോഗിച്ച് കേന്ദ്രം വേട്ടയാടിയപ്പോൾ, പതിനായിരക്കണക്കിന്ന് ജീവനക്കാരെയും തൊഴിലാളിമാരെയും അറസ്റ്റ് ചെയ്തു ജയിലിലടച്ചപ്പോൾ, പിരിച്ചു വിട്ടപ്പോൾ, കടുത്ത ശിക്ഷാ നടപടികൾ അവർക്ക് മേൽ അടിച്ചേൽപ്പിച്ചപ്പോൾ, സമരത്തിന്നും സമര സഖാക്കൾക്കും പിന്തുണ നൽകിക്കൊണ്ട് പാർലിമെന്റിലും പുറത്തും ശബ്ദമുയർത്തിയതും കേന്ദ്ര നടപടികൾക്കെതിരെ കൊടുങ്കാറ്റു പോലെ ആഞ്ഞടിച്ചതും സ. എ കെ ജി അടക്കമുള്ള കമ്മ്യൂണിസ്റ്റ്‌ എം പി മാരും ജനപ്രതിനിധികളുമായിരുന്നു. എ കെ ജി യുടെ ആരോപണങ്ങൾക്ക് മറുപടി നൽകാൻ കഴിയാതെ ഭരണപക്ഷം വിറങ്ങലിച്ചു പോയത് നാം കണ്ടതാണ്.
3. 1968 ലെ പണിമുടക്കിനെതിരെ കേന്ദ്രം പണിമുടക്ക് നിരോധന ഓർഡിനൻസ് ഇറക്കിയപ്പോൾ, അത് കേരളത്തിൽ നടപ്പിലാക്കില്ലെന്ന് ചങ്കൂറ്റത്തോടെ പ്രഖ്യാപിച്ചത് സ ഇ എം എസ് സർക്കാരാണ്. സംസ്ഥാന സർക്കാരിനെ പിരിച്ചു വിടുമെന്ന ഭീഷണിയ്ക്ക് പുല്ലുവില കല്പിച്ചുകൊണ്ട് പൊതുയോഗങ്ങളിൽ മന്ത്രിമാർ തന്നെ പ്രഖ്യാപനം നടത്തി. പണിമുടക്കിന്റെ പേരിൽ കേരളത്തിൽ ഒരാളെയും അറസ്റ്റ് ചെയ്തില്ല.
3. 1974 ലെ മൂന്നാഴ്ചയിലേറെ നീണ്ടുനിന്ന റെയിൽവേ തൊഴിലാളിമാരുടെ ഐതിഹാസിക സമരത്തെ തച്ചു തകർക്കാൻ അറസ്റ്റും ജയിലിലടക്കലും പിരിച്ചുവിടലും അതിന്നും പുറമെ തൊഴിലാളിമാരുടെ കുടുംബങ്ങളെ ക്വാർട്ടേഴ്സിൽ നിന്നു പുറത്താക്കലും വെള്ളവും വിദ്യുഛക്തിയുമെല്ലാം തടയുകയും ചെയ്തപ്പോഴും അവരുടെ രക്ഷക്കെത്തിയത് കടുത്ത രോഗത്തെപ്പോലും അവഗണിച്ചു സഖാക്കൾ എ കെ ജി യും സുശീല ഗോപാലനും മറ്റ് ഇടതു പക്ഷ നേതാക്കളുമാണ്.
4. ടെലികോം സേവനത്തെ സ്വകാര്യവൽക്കരിക്കാനുള്ള ദുരുദ്ദേശത്തോടെ കോർപറേഷൻ ആക്കാനുള്ള നീക്കത്തിനെതിരെ ടെലികോം ജീവനക്കാർ സമരരംഗത്തിറങ്ങിയപ്പോൾ, അതിന്നു പിന്തുണ നൽകി പാർലിമെൻറിലും മറ്റും ശബ്ദമുയർത്തിയത് സിപിഐ ( എം ) എം പി യായ സ. ബാസുദേബ് ആചാ ര്യയും മറ്റു സഖാക്കളുമാണ്.
5. അഞ്ചാം ശമ്പള കമ്മീഷൻ ശിപാർശ ചെയ്ത 20 % ഫിറ്റ്മെന്റ് ഇരട്ടിയാക്കി 40 % ആക്കിയത് സി പി ഐ ( എം ) ജനറൽ സെക്രട്ടറി സ.ഹർകിഷൻ സിംഗ് സുർജിത്തിന്റെയും എ
ഇന്ദ്രജിത് ഗുപ്ത അടക്കമുള്ള ഇടതുപക്ഷ മന്ത്രി / എം പി മാരുടെയും ഇടപെടലിന്റെ ഭാഗമായാണ്.
6. ഇടതുപക്ഷ എം പി മാരായ സഖാക്കൾ എളമരം കരീം, ഡോ. ജോൺ ബ്രിട്ടാസ്, പി ആർ നടരാജൻ, ഡോ വി ശിവദാസൻ തുടങ്ങിയവർ ഇക്കഴിഞ്ഞ പാർലമെന്റിൽ തൊഴിലാളിമാരുടെ അവകാശങ്ങൾക്കും, അവർക്കെതിരായ കേന്ദ്ര തീരുമാനങ്ങൾക്കുമെതിരെ അതി ശക്തമായി പോരാടിയതും നാം കണ്ടതാണല്ലോ.
എന്റെ നീണ്ട ഡൽഹി വാസത്തിന്നിടയിലും അതിന്നു മുൻപും പിൻപും കേന്ദ്രജീവനക്കാരുടെയും പെൻഷൻകാരുടെയും കരാർ തൊഴിലാളിമാരുടെയും വിവിധ പ്രശ്നങ്ങൾ പാർലമെന്റിൽ ഉയർത്തുന്നതിന്നും, പ്രധാന മന്ത്രിമാരെയടക്കം മന്ത്രിമാരെക്കണ്ടു പ്രശ്നങ്ങൾ അവതരിപ്പിക്കുന്നതിനും, പാർലിമെന്ററി സ്റ്റാൻഡിങ് കമ്മിറ്റികളിൽ പ്രശ്നങ്ങൾ ഉയർത്തി ആവശ്യമായ തീരുമാനങ്ങൾ എടുപ്പിക്കുന്നതിന്നും, വേണ്ട സമയത്ത് വേണ്ട ഇടപെടലുകൾ നടത്തുന്നതിനും മുൻകൈയെടുത്തു സഹായിച്ച ഇടതുപക്ഷ എം പി മാരുടെ ലിസ്റ്റ് നീണ്ടതാണ്. പിന്നീട് ലോകസഭ സ്പീക്കർ ആയ സ. സോമനാഥ് ചാറ്റർജി , സഖാക്കൾ സുശീല ഗോപാലൻ, ജ്യോതിർമയി ബസു, ഇ. ബാലാനന്ദൻ,ബസുദേബ് ആചാര്യ, ദിപൻ ഘോഷ്, എം ബി രാജേഷ്, ഡോ. എ സമ്പത്ത്, പി ആർ നടരാജൻ, ഇന്ദ്രജിത് ഗുപ്ത, സീതാറാം യെച്ചുരി, തപൻ സെൻ, കെ. ചന്ദ്രൻ പിള്ള, സി. എസ്. സുജാത, എളമരം കരീം, ഡോ. ജോൺ ബ്രിട്ടാസ്, എം പി വീരേന്ദ്ര കുമാർ, പി. കരുണാകരൻ, ഒ. ഭരതൻ, സുഭാഷിണി അലി, ചിത്തബ്രത മസുംധാർ പി. കെ. ശ്രീമതി, എം കെ പ്രേമജം, പി. രാജീവ്,എൻ എൻ കൃഷ്ണദാസ്,കെ. കെ. രാഗേഷ്, വി. ശിവദാസൻ, സി പി നാരായണൻ തുടങ്ങി എത്രയെത്ര ഇടത് എം പി മാർ. പേർ പറയുവാൻ വിട്ടു പോയവർ വേറെയും.
7. കോഴിക്കോട് നഗരത്തെ ബി2 ക്ലാസ്സ്‌ നഗരമായി ഉയർത്താനും അതിന്നനുസരിച്ച ഉയർന്ന വീട്ടുവാടക അലവൻസ് ലഭിക്കുന്നതിന്നും വേണ്ടി കോഴിക്കോട്ടെ തൊഴിലാളിമാരുടെ ഐക്യ സംഘടനയായ വർക്കേഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭങ്ങളെ പിന്തുണച്ചതും രാഷ്ട്രപതി ശ്രി വി വി ഗിരി , പ്രധാന മന്ത്രി ശ്രീമതി ഇന്ദിര ഗാന്ധി, ധനമന്ത്രി ശ്രി പ്രണാബ് മുഖർജി തുടങ്ങിയവരെയെല്ലാം ഒന്നിലേറെ തവണ കാണുവാനും അവകാശം നേടിയെടുക്കുവാനും സാധിച്ചതിന്റെ മുൻപിൽ തന്നെ നിന്നത് അന്നത്തെ ഇടതു പക്ഷ എം പി മാരായ ഡോ. മാത്യു കുര്യനും, കെ. ചന്ദ്രശേഖരനും മറ്റുമായിരുന്നു. സർക്കാർ കണക്കുകൾ അനുസരിച്ചു അർഹമല്ലെങ്കിലും ഈ പദവി നേടിയെടുത്തതോടെ, ബി നഗരപദവിയിലേക്ക് കോഴിക്കോട് ഉയർന്നു.
അതെ, കേന്ദ്ര ജീവനക്കാരുടെയും, പെൻഷൻകാരുടെയും തൊഴിലാളിമാരുടെയുമെല്ലാം അവകാശസമരങ്ങളിലും വിഷമസന്ദർ ഭങ്ങളിലും കൂടെയുണ്ടായത് സിപിഐ ( എം ) അടക്കമുള്ള ഇടതുപക്ഷ എം പി മാരാണ്.
ഈ പാർലിമെന്റ് തെരഞ്ഞെടുപ്പിൽ നമ്മുടെ ശബ്ദം കൂടി ഉയരാൻ കേരളത്തിൽ നിന്നും 20 സീറ്റുകളിലും ഇടതുപക്ഷ എം പി മാരെ ജയിപ്പിക്കാൻ നമുക്ക് രംഗത്തിറങ്ങാം. അത് നമ്മുടെ കടമയാണ്, നമ്മുടെ കൂടി ആവശ്യമാണ്‌.
വി എ എൻ 13.04.2024
May be an image of 1 person
 
 
 
<img class="x16dsc37" role="presentation" src="data:;base64,” width=”18″ height=”18″ />
All reactions:

Jayaraj Kg, Balu Melethil and 6 others