ഇലക്ടറൽ ബോണ്ട്‌അടക്കമുള്ള വൻ അഴിമതികൾ പുറത്ത് വന്നതും , സുപ്രീം കോടതിയിലെ തുടർച്ചയായ തിരിച്ചടികളും, ഡൽഹി മുഖ്യ മന്ത്രി കെജ്‌രിവാലിനെയടക്കം ഒട്ടേറെ പ്രതിപക്ഷ നേതാക്കളെ കാരണമില്ലാതെ ഇ ഡി, സി ബി ഐ, ഐ ടി എന്നിവയെ ദുരുപയോഗപ്പെടുത്തി അറസ്റ്റ് ചെയ്തു ജയിലിലിട്ടിട്ടുംപീഡിപ്പിച്ചിട്ടും മുൻകൈ ലഭിക്കാത്തതും, മോഡി സർക്കാരിനെ അവസാനക്കയ്യായ ‘ അടിയന്തിരാവസ്ഥ’ പ്രഖ്യാപനത്തിലേക്ക് നീക്കുമോ?
ഇല്ലെന്നാണ് തോന്നുന്നത്. പ്രധാന മന്ത്രി ഇന്ദിരാ ഗാന്ധിയുടെ കസേര രക്ഷിക്കാൻ 1975 ൽ പ്രഖ്യാപിച്ച അടിയന്തിരാവസ്ഥയെ തുടർന്നു നടന്ന തെരഞ്ഞെടുപ്പിൽ ഇന്ദിരാ ഗാന്ധിയടക്കം കോൺഗ്രസ്‌ അമ്പേ നിലം പൊത്തിയത് മോഡി സർക്കാർ മറന്നു കാണാനിടയില്ല.
വി എ എൻ 08.04.2024